ബെംഗളൂരു : ഇന്ന് മുതൽ നഗരത്തിൽ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു, ഇതുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ പ്രധാന ഭാഗങ്ങൾ ഇവയാണ്.
1) സ്വകാര്യ വാഹനങ്ങളിൽ നഗരത്തിനുളളിൽ യാത്ര ചെയ്യാൻ പ്രത്യേകം പാസുകൾ ആവശ്യമില്ല,മുൻപത്തെ പോലെ എല്ലാ വാഹനങ്ങളും പരിശോധിക്കില്ല, ചെക്ക് പോസ്റ്റുകൾ തുടരും, അവശ്യമെങ്കിൽ പരിശോധിക്കും, അത്യാവശ്യകാര്യത്തിന് മാത്രം പുറത്തിറങ്ങുക, 30 കിലോമീറ്റർ വേഗതയിൽ മാത്രം വണ്ടി ഓടിക്കുക, എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കണം, ചില റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
From tomorrow you don’t need a pass to move inBangalore between7am an 7pm. After7pm and upto7am the following morning, even if you have a pass you are not allowed to move except medical and essential service. Checkpoints will remain and your ID may be asked.Please be responsible.
— Bhaskar Rao IPS (@deepolice12) May 3, 2020
2) മാളുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ,റസ്റ്റോറൻ്റുകൾ, ബാറുകൾ എന്നിവ ഒഴിച്ചുള്ള എല്ലാ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം എന്നാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 7 മണി വരെ മാത്രം ,അതിന് ശേഷം ഒരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കുന്നതല്ല (ഇതിൽ മദ്യശാലകൾ ഉൾപ്പെടുന്നില്ല അവരുടെ സ്വയ ക്രമം വേറെയാണ്)
3) മദ്യശാലകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കാൻ കഴിയുകയുള്ളൂ. സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് നിർബന്ധമാണ്, 5 പേരെ മാത്രമേ വരിയിൽ അനുവദിക്കുകയുള്ളൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.