ബെംഗളൂരു: സി.ആർ.പി.എഫ്. കോബ്ര കമാൻഡോയെ പോലീസുകാർ കൈയേറ്റം ചെയ്യുകയും അറസ്റ്റ് ചെയ്ത് കൈവിലങ്ങിടുകയും ചെയ്തു. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചെന്നാരോപിച്ച് ബെലഗാവിയിൽ ആണ് സംഭവം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.ആർ.പി.എഫ്. അധികൃതർ കർണാടക പോലീസ് മേധാവിക്ക് കത്തയച്ചു. 23-ന് ബെലഗാവി എക്‌സംബ ഗ്രാമത്തിലായിരുന്നു സംഭവം. സിവിൽ വേഷത്തിൽ വീടിനു പുറത്തിറങ്ങിയ കമാൻഡോ സച്ചിൻ സാവന്തിനെ ലോക്ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ കൈയേറ്റം ചെയ്യുകയായിരുന്നു. കമാൻഡോയും രണ്ടു പോലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത് പ്രദേശവാസികളിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഭവത്തിനുത്തരവാദികളായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി…
Read MoreMonth: April 2020
ഒരു മരണം കൂടി;പുതിയ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഇല്ല..
ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണിവരെയുള്ള സമയത്ത് കര്‍ണാടകയിലെ പുതിയ രോഗികളുടെ എണ്ണം 8 . കലബുറഗിയില്‍ ഇന്നലെ ഒരു 57 കാരന്‍ മരിച്ചു. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 520 ആയി,ആകെ 20 മരണം,198 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 302 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ബുള്ളറ്റിന്‍ പ്രകാരം ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള…
Read Moreകോവിഡ് രോഗിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു;യുവാവ് അറസ്റ്റിൽ.
ബെംഗളൂരു: കോവിഡ്-19 ബാധിച്ച പെൺകുട്ടിയുടെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി ഇട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വിജയ പുരയിൽ ആണ് സംഭവം. അനിൽ റാത്തോഡ് (24) ആണ് ശനിയാഴ്ച പെൺകുട്ടിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കിയത്. മോശം വാർത്ത, വിദ്യാർഥിക്ക് പോസിറ്റീവ് എന്ന അടിക്കുറിപ്പോടെയായിരുന്നു ഇയാൾ ഫോട്ടോ ഇട്ടത്. യുവാവ് കോവിഡ് രോഗിയുടെ ഫോട്ടോ സ്റ്റാറ്റസ് ആക്കി ജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചെന്നും മനഃപൂർവം പെൺകുട്ടിയെ അപകീർത്തിയപ്പെടുത്തിയെന്നും പോലീസ് ആരോപിക്കുന്നു. കോവിഡ് ബാധിച്ചയാളെ തിരിച്ചറിയുന്ന വിധത്തിൽ ഫോട്ടോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പോലീസ് അറിയിച്ചു.
Read Moreസംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം.
ബെംഗളൂരു: സംസ്ഥാനത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് മന്ത്രിയുടെ അഭിനന്ദനം. ബ്രിട്ടീഷ് നിയമവകുപ്പ് മന്ത്രി റോബർട്ട് ബക്ളാൻഡാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായുള്ള വീഡിയോ കോൺഫറൻസിനിടെ അഭിനന്ദനമറിയിച്ചത്. ഗ്രാമീണമേഖലകളിൽ രോഗം പടരുന്നതിന് തടയിടാൻ സർക്കാരിന് കഴിഞ്ഞത് നേട്ടമാണെന്ന് റോബർട്ട് ബക്ളാൻഡ് പറഞ്ഞു. ബ്രിട്ടനിലെ കർണാടകക്കാരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. കോവിഡ്- 19-നെ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സർക്കാരിനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ താമസിക്കുന്ന കർണാടക സ്വദേശികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചയുടനെ ബ്രിട്ടനിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ അറിയിച്ചു.…
Read Moreനഗരത്തിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചു പോകാനുള്ള റെജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കും.
ബെംഗളൂരു : നഗരത്തിലും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആരംഭമായതായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരിച്ചുകൊണ്ടു പോകാൻ പ്രഥമ പരിഗണന നല്‍കുന്ന വിഭാഗങ്ങള്‍ ഇവരാണ്: 1. ഇതര സംസ്ഥാനങ്ങളില്‍ ചികിത്സ ആവശ്യത്തിന് പോയവര്‍, ചികിത്സ കഴിഞ്ഞവര്‍. 2. സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാര്‍. 3. പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്കു പോയി പഠനം പൂര്‍ത്തീകരിച്ചവര്‍. 4. പരീക്ഷ, ഇന്‍റര്‍വ്യു എന്നിവയ്ക്കായി മറ്റു…
Read Moreബെംഗളൂരു നഗര ജില്ല റെഡ് സോണില്‍,ഗ്രാമ ജില്ല യെല്ലോ സോണില്‍,കര്‍ണാടകയിലെ മറ്റു ജില്ലകളുടെ കൂടുതല്‍ വിവരങ്ങള്‍…
ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളെ കൊറോണ രോഗത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സോണുകള്‍ ആയി തിരിച്ചു. ഇതില്‍ ബെംഗളൂരു നഗര ജില്ല ,മൈസുരു ,ഉത്തര കര്‍ണാടകയിലെ ബെലഗാവി ,ബാഗല്‍ കോട്ട്,വിജയപുര ,കലബുറഗി എന്നിവ കൂടിയ തീവ്രത ഉള്ള റെഡ് സോണില്‍ വരുന്നു. മണ്ഡ്യ,ദക്ഷിണ കന്നഡ,ധാര്‍വാട്,ബെള്ളാരി,ബീദര്‍ എന്നിവ ഓറഞ്ച് സോണില്‍ ആണ് വരുന്നത്. ബെംഗളൂരു ഗ്രാമ ജില്ല,തുമുക്കുരു,ചിക്ക ബല്ലാപുര,ഗദഗ് ,ഉത്തര കന്നഡ എന്നീ ജില്ലകള്‍ യെല്ലോ സോണില്‍ വരുന്നു. ബാക്കി 14 ജില്ലകള്‍ ഗ്രീന്‍ സോണില്‍ വരുന്നു. Here are the Red, Orange,…
Read Moreകോവിഡ്-19 പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.
ബെംഗളൂരു : കോവിഡ് പോസിറ്റീവ് രോഗി ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന രോഗിയായിരുന്നു, ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടതിനാൽ പരിചരിക്കുന്നവർ പുറത്തേക്ക് പോവുകയായിരുന്നു, ആ സമയത്ത് രോഗി എമർജൻസി വാതിൽ വഴി താഴേക്ക് ചാടുകയായിരുന്നു. ഇതേ വാർഡിൽ ഉണ്ടായിരുന്ന ഒരാൾ ഇന്നലെ മരിച്ചിരുന്നു, ഇതുമൂലം ഭയം ഉടലെടുത്തതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
Read More30 ദിവസം പിന്നിട്ട് “കല” ഹെൽപ്പ് ഡെസ്ക്ക്.
കാരുണ്യത്തിന്റെ കര സ്പർശവുമായി കല വെൽഫെയർ അസോസിയേഷൻ 30 ദിവസം പിന്നിട്ടു. ബെംഗളൂരുവിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടെ കൂട്ടായ്മയായ ലെഫ്റ്റ് തിങ്കേഴ്സ് ബെംഗളൂരുവിന്റെ കല സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കാരുണ്യത്തിന്റെ കര സ്പർശമായി കഴിഞ്ഞ 30 ദിവസം കൊണ്ട് 10,720 കിലോ അരിയും 6 കൂട്ടം ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റും 1072 കുടുംബങ്ങളിൽ എത്തിച്ച് അവർക്ക് കൈത്താങ്ങായി…* മരുന്ന് വാങ്ങാൻ ബുദ്ധിമുട്ട് അനുഭവിച്ച നിരവധി കുടുംബങ്ങൾക്ക് കലയുടെ കാരുണ്യ പ്രവർത്തകർ മരുന്നുകൾ എത്തിച്ചു കൊടുത്തു. ലോക് ഡൗൺ കാലയളവിൽ പ്രതീക്ഷിക്കുന്നതിലപ്പുറമായ പ്രയാസങ്ങളിൽ…
Read Moreകേരള എൻജിനിയേർസ് അസോസിയേഷൻ സഹായ വിതരണം നടത്തി.
ബെംഗളൂരു : ദുരിതത്തിലായ നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകളുമായി കേരള എൻജിനിയേർസ് അസോസിയേഷൻ ബംഗ്ലൂർ…. കൊത്തന്നൂർ , കണ്ണൂരു എന്നിവടങ്ങളിൽ താമസിക്കുന്ന വിവധ തൊഴിലാളികൾക്ക് കേരള എൻജിനിയേർസ് അസോസിയേഷൻന്റെ സാമൂഹിക പ്രതിബദ്ധത പ്രവർത്തങ്ങളുടെ ഭാഗമായി അഞ്ചാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. കെ ഈ എ പ്രസിഡന്‍റ് തോമസ് വേങ്ങൽ മെമ്പർ ഫിലിഫോസ് ഉമ്മൻ എന്നിവർ നേതൃത്വം നൽകി…
Read Moreഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുറവ്…
ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കര്‍ണാടകയില്‍ പുതിയതായി 9 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 512 ആയി,ഇതുവരെ 19 പേര്‍ മരിച്ചു,193 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,300 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 134 ആണ് ഇതില്‍ 57…
Read More