ബെംഗളൂരു : ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പത്തനംതിട്ട കോന്നി സ്വദേശിയുടെ മൃതദേഹവുമായ് ഓൾ ഇന്ത്യാ കെ.എം.സി.സി പ്രവർത്തകർ ബംഗളൂരുവിൽ നിന്നും റോഡ് മാർഗം നാട്ടിലേക്ക് പുറപ്പെട്ടു.
മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന കോന്നി കരിക്ക് പൊയ്ക്ക മീത്തൽ രാജേന്ദ്രൻ നായരുടെയും രത്നമ്മ യുടെയും മകനായ ഭാസ്കരൻനായർ (57) കഴിഞ്ഞ ബുധനാഴ്ചയാണ് മരണപ്പെട്ടത്.
മസ്കറ്റ് കെ.എം.സി.സി പ്രവർത്തകൻ
ഷമീറിൻറെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുളള ഏർപ്പാട് ചെയ്തത്.
എ.ഐ.കെ.എം.സി.സി പ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ ഹനീഫിൻ്റെ പേരിലാണ് മൃതദേഹം അയച്ചത്.
ശനിയാഴ്ച വൈകുന്നേരം ഖത്തർ എയർവെയ്സ് കാർഗോ വിമാനത്തിൽ ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൃതദേഹം ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി
തുടർന്ന് ആംബുലൻസിൽ റോഡ് മാർഗം സ്വദേശമായ കോന്നി യിലേക്ക് പുറപ്പെട്ടു.
ഡ്രൈവർ ഹനീഫിന് സഹായത്തിന്ന്
ഫായിസ് കമ്മനഹള്ളി
പാലിയേറ്റീവ് ഡ്രൈവർ റംഷാദ് എന്നിവരും കൂടെയുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടക്ക് രണ്ടാം തവണയാണ് കെ.എം.സി.സിയുടെ സഹായത്തോടെ മസ്കറ്റിൽ നിന്നുള്ള മലയാളിയുടെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.