ബെംഗളൂരു : ലോക്ക് ഔട്ട് സാഹചര്യത്തില്‍ ഒട്ടേറെപ്പേരാണ് ജലദോഷമുൾപ്പെടെയുള്ളവയുമായി വീടുകളിൽ കഴിയുന്നത്.
ഇവര്‍ക്ക് സഹായകരമാവുന്ന വിധത്തില്‍ ബെംഗളൂരുവിൽ പുതുതായി 31 പനി ക്ലിനിക്കുകൾകൂടി പ്രവർത്തനം തുടങ്ങുന്നു.
പനി ബാധിക്കുന്നവർ ക്ലിനിക്കുകളിൽ കൂട്ടത്തോടെയെത്തുന്നത് ഒഴിവാക്കാനാണ് കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
അതേസമയം, അംഗീകാരമുള്ള ഡോക്ടർമാർക്ക് ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ സർക്കാർ അനുവാദം കൊടുത്തിട്ടുണ്ട്.
അസുഖങ്ങളുമായി വിളിക്കുന്നവരെ മുമ്പ് ചികിത്സിച്ചിട്ടുണ്ടെങ്കിലേ ഫോണിലൂടെ കൺസൾട്ടേഷൻ നടത്താൻ അനുവദിക്കൂ.
എന്നാൽ, ഫോൺ വിളിക്കുന്നയാൾക്ക് കോവിഡ്-19 സംശയം തോന്നിയാൽ മരുന്ന് മരുന്ന് നിർദേശിച്ചു നൽകരുതെന്നും സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. കൂടുതൽ ക്ലിനിക്കുകൾ ആരംഭിക്കുന്നുണ്ടെങ്കിലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആൾക്കാർ ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും ടെലിഫോൺ കൺസൾട്ടേഷനാണ് ഇപ്പോൾ ഉചിതമെന്നും വിദഗ്ധരായ ഡോക്ടർമാർ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ ക്ലിനിക്കുകൾ അടച്ചിട്ടാൽ കർശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ക്ലിനിക്കുകൾ ക്ലിനിക്കുകൾ അടച്ചിടുന്നത് അസുഖങ്ങളുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്നു കണ്ടാണ് ക്ലിനിക്കുകൾ തുറന്നുപ്രവർത്തിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് കൊറോണ വൈറസ് പരിശോധിക്കാൻ കൂടുതൽ സൗക്യമൊരുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
#COVID19 ರೋಗ ಹರಡದಂತೆ ತಡೆಯಲು ಬೆಂಗಳೂರಿನಲ್ಲಿ #BBMP ವ್ಯಾಪ್ತಿಯಲ್ಲಿರುವ ಒಟ್ಟು 31 ಆರೋಗ್ಯ ಕೇಂದ್ರಗಳು, ಸಾರ್ವಜನಿಕ ಆಸ್ಪತ್ರೆಗಳಲ್ಲಿ ಜ್ವರ ಪ್ರಕರಣಗಳ ತಪಾಸಣೆ, ಶೀಘ್ರ ಪತ್ತೆ, ರೆಫರಲ್ ಸೇವೆ, ಚಿಕಿತ್ಸೆ ವ್ಯವಸ್ಥೆ ಮಾಡಲಾಗಿದೆ. ಜ್ವರ ಲಕ್ಷಣ ಕಂಡು ಬಂದಲ್ಲಿ ಸಾರ್ವಜನಿಕರು ಕೂಡಲೇ ಈ ಜ್ವರ ಕೇಂದ್ರಗಳಿಗೆ ತೆರಳಿ ತಪಾಸಣೆಗೆ ಒಳಪಡಬೇಕು. pic.twitter.com/ehfWdLVq20
— Dr Sudhakar K (@mla_sudhakar) March 27, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.