ബെംഗളൂരു: കോവിഡ്-19 രോഗം നഗരത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്ന സാഹചര്യത്തിലും പല സംസ്ഥാനങ്ങളും രാജ്യം മുഴുവന്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച അവസ്ഥയിലും കര്‍ണാടകയിലെ മലയാളികളുടെ ജനങ്ങളുടെ ആശങ്കയകറ്റാനും സഹായത്തിനുമായി മലയാളം മിഷൻ കർണാടക ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കോവിഡ് -19 ഹെൽപ്പ് ഡെസ്ക് മികച്ചരീതിയിൽ പ്രവർത്തനം തുടരുന്നു.
ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ സഹായത്തോടെ രൂപവത്കരിച്ച ഹെൽപ്പ് ഡെസ്ക് കോവിഡുമായി ബന്ധപ്പെട്ട ബോധവത്കരണവും മറ്റു സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്.
ഒരു വാട്സ് അപ്പ് ഗ്രൂപിന്റെ സഹായത്തോടെയാണ് വളരെ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കർണാടക കോവിഡ് എമർജൻസി ടീമിന്റെ മാർഗദർശനത്തിൽ കേരളത്തിലെ കോവിഡ് കൺട്രോൾ സംവിധാനങ്ങളുമായി ചേർന്നുകൊണ്ടാണ് ബോധവത്കരണ-സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്.
കെ.എം.സി.സി, മലബാർ മുസ്ലിം അസോസിയേഷൻ, സീറോ മലബാർ കത്തോലിക്കാസഭയുടെ സാമൂഹിക സേവനവിഭാഗം, കേരളസമാജം, സുവർണ കർണാടക കേരള സമാജം, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തുടങ്ങിയ നഗരത്തിലെ വിവിധ മലയാളി സംഘടനകളുമായി ചേര്‍ന്നു കൊണ്ടാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
വിദ്യാർഥികളെയും മറ്റ് സഹായമാവശ്യമുള്ള പലരേയും നാട്ടിലെത്തിക്കുകയും നിരവധി സ്ഥലങ്ങളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് കെ.എം.സി.സി. ഭക്ഷണമെത്തിക്കുകയും ചെയ്തു.
ലോക്ക്ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ രോഗലക്ഷണങ്ങളുമായി വിളിക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യവുമായി കേരള സമാജം രംഗത്തുണ്ട്.
നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിപ്പോയവർക്കും, പി.ജി., ഹോസ്റ്റലുകളിൽ ഭക്ഷണദൗർലഭ്യം നേരിടുന്നവർക്കും നഗരത്തിന്റെ നാലു മേഖലകളിലായി താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് സീറോ മലബാർ കത്തോലിക്കാസഭ.
‘ബ്രേക്ക് ദ ചെയിൻ, ബ്രേക്ക് ദ ഹംഗർ’ പദ്ധതിയുമായി മലയാളം മിഷൻ കുട്ടികളും അധ്യാപകരുമുണ്ട്.
ഓരോ സെന്ററുകളിൽ നിന്നായി ശേഖരിച്ച അത്യാവശ്യ സാധനങ്ങളടങ്ങുന്ന ഭക്ഷണക്കിറ്റ് എല്ലാ മേഖലകളിലും തയ്യാറാക്കുകയാണ് അവർ.
കൂടുതൽ സംഘടനകൾ സഹകരിക്കാൻ താത്പര്യമറിയിച്ചിട്ടുണ്ട്. കർണാടക ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തന പരിപാടിയെ മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഹെൽപ്പ് ഡെസ്ക് രൂപവത്കരിക്കാൻ മലയാളം മിഷൻ ഡയറക്ടർ സുജാ സൂസൻ ജോർജ് കഴിഞ്ഞദിവസം എല്ലാ സംസ്ഥാന ഭാരവാഹികൾക്കും നിർദ്ദേശം നൽകിയിരുന്നു.
മലയാളം മിഷൻ സംസ്ഥാന കോ- ഓർഡിനേറ്റർ ബിലു സി. നാരായണൻ, ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ്, പ്രവർത്തക സിമിതി അംഗം ജോമോൻ തുടങ്ങിയവരാണ് ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകുന്നത്. ഹെൽപ്പ് ഡെസ്ക് നമ്പർ: 8884840022, 9535201630
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.