ന്യൂഡൽഹി : ഇന്ന് രാത്രി 12 മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗൺ.
21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
താൻ കൈ കൂപ്പി അപേക്ഷിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
ഇപ്പോൾ എവിടെ ജീവിക്കുന്നോ അവിടെ തന്നെ തുടരുക. എന്നാണ് അദ്ദേഹം പറഞ്ഞത്.
വീടിൻ്റെ മുന്നിലുള്ള ലക്ഷ്മണ രേഖ ശ്രദ്ധിക്കുക.
ഈ 21 ദിവസം തുടർന്നില്ലെങ്കിൽ 21 വർഷം പിന്നോട്ട് പോകേണ്ടി വരും.
ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗം
- ഇന്ന് രാത്രി 12 മണി മുതൽ
രാജ്യം മുഴുവൻ ലോക്ക് ഡൗൺ – - പുറത്തിറങ്ങുക എന്നത് 21 ദിവസം മറക്കണം
- ജനതാ കർഫ്യൂവിനെക്കാൾ ഗൗരവമുള്ള കർഫ്യൂ ആയിരിക്കും.
- വീടിന് മുന്നിലെ ലക്ഷമണ രേഖ മറികടക്കരുത്.
- വീടിൻ്റെ വാതിലാണ് ലക്ഷമണ രേഖ
- ഓരോ പൗരനും ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം.
- ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം.
- 21 ദിവസം സമ്പൂർണ്ണ അടച്ചിടൽ
- സാമൂഹിക അകലം പാലിക്കൽ അനിവാര്യം
- വൈറസ് കാട്ടുതീ പോലെ പടരും
- തീരുമാനം രാജ്യത്തെ രക്ഷിക്കാൻ
- അശ്രദ്ധക്ക് കനത്ത വില നൽകേണ്ടി വരും
- സാമ്പത്തിക പ്രതിസന്ധി എല്ലാം അറിയാം എങ്കിലും
നമുക്ക് ആദ്യം ജീവൻ രക്ഷിക്കാം. - എല്ലാവരോടെ കൈകൂപ്പി അപേക്ഷിക്കുന്നു
എല്ലാവരും അനുസരിക്കണം.