ബംഗളൂരു: തന്നെ പരസ്യമായി അപമാനിച്ചെന്നാരോപിച്ച് 28കാരിയെ ബലാത്സംഗം ചെയ്യാൻ മുതിർന്ന 55കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.
ബെംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥ ആണ് പിടിയിലായത്.
28കാരിയായ യുവതിയെ രാംഗനാഥ അപമാനിക്കാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുകയായിരുന്ന യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു.
സംഭവം ആവർത്തിച്ചാൽ ചെരുപ്പിന് അടിമേടിക്കുമെന്ന് യുവതി രംഗനാഥത്തിന് മുന്നറിയിപ്പ് നൽകി.
നാട്ടുകാരുടെ മുന്നിൽ വെച്ചായിരുന്നു സംഭവം.
യുവതിയുടെ പരസ്യപ്രതികരണത്തോടെ യുവതിയെ ബലാത്സംഗം ചെയ്യാൻ രംഗനാഥ തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
യുവതി ബെംഗളൂരു-തുമകുരു മെയിൻ റോഡിലെ സോംപുര ഇൻഡസ്ട്രിയൽ ഏരിയയ്ക്കടുത്താണ് ജോലി ചെയ്തിരുന്നത്.
ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് ഒരു കിലോമീറ്റർ നടന്നാണ് പോകാറുണ്ടായിരുന്നത്.
യുവതി എവിടെയാണ് ജോലി ചെയ്യുന്നതെന്നും വീട്ടിൽ നിന്ന് ഏതുവഴിയാണ് ഓഫീസിലേക്ക് പോകുന്നതെന്നും രംഗനാഥ മനസ്സിലാക്കിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ രംഗനാഥ യുവതിയെ ലക്ഷ്യമിട്ട് കാത്തുനിന്നു.
യുവതി സ്ഥലത്തെത്തിയ ഉടനെ രംഗനാഥ അവരെ ബലമായി തോളിലെടുത്ത് മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി.
യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റിയശേഷം തന്നെ അപമാനിച്ചതിന് പ്രതികാരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
രംഗനാഥ തന്നെ ഉപദ്രവിക്കുന്നത് യുവതി ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു. ഇതിനിടെ ഓടി രക്ഷപ്പെട്ട യുവതി സഹായത്തിനായി നിലവിളിച്ചു.
വഴിയാത്രക്കാരിയായ യുവതി ഇത് കാണുകയും സഹായത്തിനായി എത്തുകയുമായിരുന്നു.
വഴി യാത്രക്കാരി യുവതിയെ തന്റെ പിന്നിൽ ഒളിപ്പിച്ചു. ഇതോടെ രംഗനാഥ വഴിയാത്രക്കാരിയെ ആക്രമിക്കുമെന്നും കല്ലുകൊണ്ട് എറിയുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞ യാത്രക്കാർ
പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ലൈംഗിക പീഡനം, ബലാത്സംഗ ശ്രമം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് രംഗനാഥയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.