ബെംഗളൂരു: മജസ്റ്റിക് കെ എസ് ആർ -സിറ്റി റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹന പാർക്കിങ്ങിന് അമിത നിരക്ക്
ഈടാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ നിരക്കുവർധന പിൻവലിക്കാമെന്ന് ഉറപ്പുനൽകി റെയിൽവേ.
ആദ്യ 2 മണിക്കുറിനു 12 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപ വീതവും ഒരു ദിവസത്തേക്കു 232 രൂപയുമാണുപുതിയ പാർക്കിങ് നിരക്ക്. പാർക്കിങ് ടിക്കറ്റ് നഷ്ടമായാൽ 500 രൂപ നൽകണം.
ആദ്യ 2 മണിക്കൂറിനു 10 രൂപയും ഒരു ദിവസംപാർക്ക് ചെയ്യാൻ 70 രൂപയുമാ
യിരുന്നു പഴയ നിരക്ക്.
ബൈക്ക് റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്ത ജോലിക്കും മറ്റുമായി ട്രയിൻ യാത്ര ചെയ്യുന്നവർ നിരക്ക് വർദ്ധനവിന് എതിരെ റെയിൽവേ ട്വിറ്റർ പേജിലൂടെയും മറ്റും പ്രതിഷേധിച്ചു.
അതോടെ നിരക്ക് വർധന ഉടൻ പിൻവലിക്കുമെന്ന് കെ എസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെൻറ് കോർപറേഷൻ (ഐഎസ്ആർടിഡിസി) ഉറപ്പുനൽകി.
കാറിന് ആദ്യ രണ്ട് മണിക്കൂറിന് 25 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 20 രൂപ വീതവും ഒരു ദിവസത്തേക്ക് 400 രൂപയുമായിരുന്നു പുതുക്കിയ നിരക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.