ലോകത്തെ മികച്ച ബിസിനസ് സകൂളുകളുടെ പട്ടികയിൽ നമ്മുടെ ഐഐഎംബി മൂന്നാം സ്ഥാനത്ത്.

ബെംഗളൂരു :ലോകത്തെ മികച്ച ബിസിനസ് സ്കൂളുകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂർ (ഐഐഎംബി) മൂന്നാമത്. മാസീവ് ഓപൺ ഓൺലൈൻ കോഴ്സു കളുടെ(എംഒസി) മികവിനുള്ള എംഒഒസി ലാബ് ബിസിനസ് സ്കൂൾ റാങ്കിങ്-2020ൽ എച്ച്ഇസി പാരിസ് (ഫ്രാൻസ്), വാർട്ടൻ സ്കൂൾ ഓഫ് ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ(യുഎസ്)എന്നിവയാണ് ആദ്യ 2 സ്ഥാനങ്ങളിൽ.

Read More

യുവതിയെ സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് താലികെട്ടി.

ബെംഗളൂരു : ഹാസനിൽ യുവതിയെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് താലികെട്ടി, ഇതിന്റെ വിഡിയോ പുറത്തുവിട്ടതിന് യുവാവും രണ്ടു കൂട്ടാളികളും അറസ്റ്റിലായി.. ദുഡ്ഡ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി, ബലം പ്രയോഗിച്ചു വിവാഹം ചെയ്തതിന് മനുകുമാർ, സുഹൃത്തുക്കളായ പ്രവീൺ കുമാർ, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ 2 പേർക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. കഴിഞ്ഞ 4നാണു സംഭവം. സിനിമാ സ്റ്റെലിൽ യുവതിയെ തട്ടിക്കൊണ്ടു പോകുന്ന വിഡിയോ വൈറലായതാണ് അറസ്റ്റിന് കളമൊരുക്കിയത്. തയ്യൽ പഠിക്കാൻ പോയ യുവതിയെ ബന്ധുവായ മനു കുമാർ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്ന് ഹാസൻ എസ്പി ശ്രീ നിവാസ്…

Read More

സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം.

ബെംഗളൂരു: സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് തൊഴിൽ സംവരണം ഉറപ്പ് വരുത്തണമെന്ന ആവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടനകളുടെ കർണാടക ബന്ദ് 13ന്. സരോജിനി കമ്മിഷൻ പ്രകാരം 75% സംവരണം ആവശ്യപ്പെട്ടാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ രാഷട്രീയ പാർട്ടികൾ നടത്തുന്ന ബന്ദ് നഗരജീവിതത്തെ പ്രതികൂലമായി ബാധിക്കാറില്ല എങ്കിലും കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന ബന്ദ് നഗരത്തെ ഏത് രീതിയിൽ ബാധിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ മാത്രമേ പ്രവചിക്കാൻ കഴിയൂ.

Read More

മലയാളിയെ കോറമംഗലക്കടുത്തു വച്ച് കാണാതായതായി പരാതി;നിങ്ങളുടെ ഒരു ഷെയർ അദ്ദേഹത്തെ കണ്ടെത്താൻ സഹായിച്ചേക്കാം.

ബെംഗളൂരു : നഗരത്തിൽ വച്ച് മലയാളിയെ കാണാതായതായി ബന്ധുക്കൾ. തൃശൂർ ജില്ലയിൽ പുന്നയൂർക്കുളം സ്വദേശി ടി .ബാബു രാജ് (60) നെയാണ് കാണാതായത്. കോറമംഗലസോണി വേൾഡ് ജംക്‌ഷനു സമീപം ഒരു കെട്ടിട പണി നടക്കുന്നിടത്തു സെകൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു. ജനുവരി അഞ്ചിന് ശേഷം യാതൊരു വിവരവവും ഇല്ലെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ.ബന്ധുവായ ശ്രീ ചന്ദ്രശേഖര (9880079676) നെ ബന്ധപ്പെടുക.

Read More

അപകടത്തെ തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം;കെ.എം.സി.സി.ഇടപെട്ടു തർക്കം തീർപ്പാക്കി.

ബെംഗളൂരു : മലയാളിയുടെ ഓടികൊണ്ടിരിക്കുന്ന കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ചു കാസർഗോഡ് സ്വദേശി ഇസ്മായിൽ എന്നയാളുടെ കാറിന് പിന്നിലാണ് മറ്റൊരു കാർ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു നിയമപ്രകാരം പിന്നിലെ വാഹനം ഓടിച്ചയാളാണ് തെറ്റുകാരനെങ്കിലും മലയാളിയുടെ നിസഹായവസ്ഥ മനസ്സിലാക്കി പിന്നിലെ വാഹന ഉടമ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ഇസ്മായിൽനെ ഭീഷണിപ്പെടുത്തി പണം ആവശ്യപെട്ടു. ഇസ്മായിൽ ബെംഗളൂരു കെ.എം.സി.സി സെൻട്രൽ കമ്മറ്റി നേതാക്കളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ HSR ഏരിയാ KMCC പ്രസിഡണ്ട് മുഗൾ ബഷീർ സംഭവ സ്ഥലത്ത് എത്തി ശേഷം പോലീസിനെ…

Read More

സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് തുടരെത്തുടരെ സൈബർ തട്ടിപ്പിനിരയായി;വിവാഹ മോചനത്തിന് തയ്യാറെടുത്ത് ഭാര്യ.

CYBER ONLINE CRIME

ബെംഗളൂരു: സോഫ്റ്റ് വെയർ എൻജിനീയറായ ഭർത്താവ് സൈബർ തട്ടിപ്പിനിരയായതിൽ അരിശംപൂണ്ട് ഭാര്യ വിവാഹമോചനത്തിന്. ബെംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിലെ സീനിയർ സോഫ്റ്റ് വെയർ എൻജിനീയറാണ് യുവതിയുടെ ഭർത്താവ്. കഴിഞ്ഞവർഷം യുവതി ഗർഭിണിയായതോടെ ഇയാൾ വിദേശരാജ്യങ്ങളിൽ ജോലിക്ക് ശ്രമിച്ചുതുടങ്ങി. കൂടുതൽ ശമ്പളവും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ജൂണിൽ ഇന്റർനെറ്റ് വഴി ദുബായിലെ ഒരു കമ്പനിയിൽ അവസരം ലഭിച്ചു. ഓൺലൈൻ വഴി അഭിമുഖങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം കമ്പനി അധികൃതർ…

Read More

അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് 14 കാരിയെ ഗർഭിണിയാക്കിയെന്ന് പരാതി.

ബെംഗളൂരു: അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് മകളുടെ പരാതി. ബെംഗളൂരു സൗത്തിലെ പതിനാല് വയസ്സുകാരിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരേ പോലീസിൽ പരാതി നൽകിയത്. എട്ടുമാസം ഗർഭിണിയായ പെൺകുട്ടി മുത്തശ്ശിയ്ക്കൊപ്പം എത്തിയാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാൾക്കെതിരേയും കുട്ടിയുടെ അമ്മയ്ക്കെതിരേയും പോലീസ് കേസെടുത്തു. ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറായ വിനയുമായി സൗഹൃദത്തിലായിരുന്നു. 22കാരനായ വിനയ് എല്ലാദിവസവും രാത്രി ഇവരുടെ വീട്ടിലെത്തുന്നതും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും പതിവാണ്. ഇതിനുശേഷം ഓട്ടോ ഡ്രൈവർക്കൊപ്പം കിടന്നുറങ്ങാൻ അമ്മ തന്നെ നിർബന്ധിച്ചിരുന്നുവെന്നാണ്…

Read More
Click Here to Follow Us