അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച് 14 കാരിയെ ഗർഭിണിയാക്കിയെന്ന് പരാതി.

ബെംഗളൂരു: അമ്മയും അമ്മയുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് മകളുടെ പരാതി. ബെംഗളൂരു സൗത്തിലെ പതിനാല് വയസ്സുകാരിയാണ് അമ്മയ്ക്കും സുഹൃത്തിനുമെതിരേ പോലീസിൽ പരാതി നൽകിയത്. എട്ടുമാസം ഗർഭിണിയായ പെൺകുട്ടി മുത്തശ്ശിയ്ക്കൊപ്പം എത്തിയാണ് പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിൽ ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറായ വിനയ് എന്നയാൾക്കെതിരേയും കുട്ടിയുടെ അമ്മയ്ക്കെതിരേയും പോലീസ് കേസെടുത്തു.

ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പെൺകുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറായ വിനയുമായി സൗഹൃദത്തിലായിരുന്നു. 22കാരനായ വിനയ് എല്ലാദിവസവും രാത്രി ഇവരുടെ വീട്ടിലെത്തുന്നതും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതും പതിവാണ്. ഇതിനുശേഷം ഓട്ടോ ഡ്രൈവർക്കൊപ്പം കിടന്നുറങ്ങാൻ അമ്മ തന്നെ നിർബന്ധിച്ചിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിനിടെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ഡോക്ടറെ കാണിക്കാൻ അമ്മ അനുവദിച്ചില്ലെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇതിനുപിന്നാലെയാണ് ഗർഭിണിയാണെന്ന് മനസിലാക്കിയത്. ഈസംഭവത്തിനുശേഷം ഓട്ടോ ഡ്രൈവറെ താൻ കണ്ടിട്ടില്ലെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

കേസിലെ മുഖ്യപ്രതിയായ വിനയ് ഒട്ടേറേ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് ഇയാളെ ഒരു പിടിച്ചുപറി കേസിൽ പോലീസ് പിടികൂടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts