ക്രിസ്തുമസ് – നവവൽസര കുടുംബ സംഗമം നടത്തി

ബെംഗളൂരു  : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ക്രിസ്മസ് നവ വത്സര കുടുംബ സംഗമം നടത്തി. ഫാദർ തോമസ് ചെരുവിൽ നവവത്സര സന്ദേശം നൽകി. പ്രസിഡന്റ് പ്രമോദ് നമ്പ്യാർ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സതീഷ് തോട്ടശ്ശേരി,  ട്രെഷറർ തുളസീ ദാസ് എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ, , വിനോദ പരിപാടികൾ, കരോക്കേ എന്നിവ ഉണ്ടായിരുന്നു. Mob:+91 9845185326, 9341240641 www.keralasamajambsw.org

Read More

വിമാനത്താവളത്തിൽ കണ്ടെത്തിയത് വൻ ഉഗ്രശേഷിയുള്ള ബോംബ്; വഴിമാറിയത് വൻ ദുരന്തം.

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അത്യുഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി. എയർ ട്രാഫിക് മാനേജരുടെ കൗണ്ടറിന്റെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിനുള്ളിലാണ് ബോംബ് കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിനു പുറത്തേക്ക് മാറ്റി. വിമാനത്താവളത്തിൽ അതീവജാഗ്രതാ നിർദേശം നൽകി. വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചിട്ടില്ല. അഞ്ഞൂറ് മീറ്ററിനുള്ളിൽ ആഘാതം ഏൽപ്പിക്കാൻ സാധിക്കുന്ന അത്യുഗ്രശേഷിയുള്ള ബോംബാണ് കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ വിമാനത്താവളത്തിലേക്ക് എത്തിയ ഒരാളാണ് ബോബ് കണ്ടെത്തിയ ബാഗ് വിമാനത്താവളത്തിൽ വെച്ചതെന്നാണ്

Read More

“മദ്യപിച്ചിട്ടുള്ളതിനാൽ പി.ജി.യിലേക്ക് പോകേണ്ട ഞങ്ങളുടെ വീട്ടിൽ തങ്ങാം” എന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മലയാളി വിദ്യാർത്ഥിനിയെ ക്രൂരമായി ബലാൽസംഘം ചെയ്ത മലയാളി യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർഥിനിയെ മദ്യംനൽകി മയക്കി പീഡിപ്പിച്ച കേസിൽ സുഹൃത്തടക്കം രണ്ട് മലയാളിവിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥികളാണ് അറസ്റ്റിലായത്. കോറമംഗലയിലെ പബ്ബിൽവെച്ചാണ് പ്രതികൾ പത്തൊമ്പതുകാരിക്ക് മദ്യം നൽകിയതെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചിട്ടുള്ളതിനാൽ യുവതിയോട് ഹോസ്റ്റലിൽ പോകേണ്ടെന്നും രാത്രി തങ്ങളുടെ വീട്ടിൽ താമസിച്ച് രാവിലെ പോയാൽമതിയെന്നും പ്രതികൾ പറഞ്ഞു. പ്രതികളുടെ വീട്ടിലെത്തി മയക്കത്തിലായപ്പോൾ അവർ പീഡിപ്പിക്കുകയായിരുന്നെന്ന് കൊഡിഗെഹള്ളി പോലീസ് പറഞ്ഞു.

Read More

നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!!

  ബെംഗളൂരു: നഗരത്തിൽ തണുപ്പ് മാറി, ചൂട് കൂടുന്നു; ആരോഗ്യപ്രശ്നങ്ങളുമായി വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന!! തണുപ്പ് മാറി ചൂട് തുടങ്ങിയതോടെ ത്വഗ്രോഗങ്ങളും വ്യാപകമാകുന്നു. അലർജി, ത്വക് പൊട്ടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി നഗരത്തിലെ വിവിധ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ വലിയ വർധനയാണുണ്ടായത്. സർക്കാർ ആശുപത്രികളിൽ ദിവസം 30 മുതൽ 35 ആളുകളാണ് ത്വക് രോഗവുമായി ചികിത്സതേടിയെത്തുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് ത്വക് രോഗങ്ങളിൽ വർധനയുണ്ടാകാനുള്ള കാരണണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. വാർസെല്ല സോസ്റ്റർ എന്ന വൈറസ് ബാധയാണ് മിക്കവരിലും കാണാൻ കഴിഞ്ഞതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. അന്തരീക്ഷത്തിൽ…

Read More

കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ.. 6 ഏക്കർ കത്തിനശിച്ചു.

ബെംഗളൂരു : ചാമരാജനഗർ ജില്ലയിലെ ഹാനൂരിൽ കാവേരി വന്യമൃഗസങ്കേതത്തിൽ കാട്ടുതീ പടർന്നുപിടിച്ചു. ആറേക്കറോളം കാട് കത്തിനശിച്ചു. കോതനൂരു റേഞ്ച് പരിധിയിലെ മധുവിനഗൂഡിക്കടുത്താണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ ആറിനായിരുന്നു കാട്ടിനകത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ അധികം സ്ഥലത്തേക്ക് പടർന്നുപിടിക്കാതെ നിയന്ത്രണവിധേയമാക്കാനായി. അതിരാവിലെതന്നെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

Read More

ബെംഗളൂരു ഏകദിനത്തില്‍ രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങ് മികവിൽ ജയിച്ച ഇന്ത്യയ്ക്ക് പരമ്പര

  ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ബംഗളൂരു ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ2-1 ന്പരമ്പര സ്വന്തമാക്കി. ഓസ്ത്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കേ അനായാസം വിജയത്തിലെത്തി.ഓപ്പണര്‍ രോഹിത് ശര്‍മ്മയും സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന്‍ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത്  128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 119 റണ്‍സോടെയാണ്  ഇന്ത്യയുടെ റണ്‍ വേട്ടയില്‍ ഒന്നാമനായത്. കോഹ്ലി 91 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം…

Read More

ഇപ്പോൾ വാങ്ങിയില്ലെങ്കിൽ പിന്നീട് ലഭിച്ചേക്കില്ല! കിടിലൻ മൊബൈൽ ഫോൺ മോഡലുകളുടെ നീണ്ടനിരയും തകർപ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ തുടരുന്നു.

ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചു കഴിഞ്ഞു. ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് . SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് . Redmi Note 8 (4+64GB) 48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ…

Read More

“അക്ഷരപഥത്തിലെ പുതുനാമ്പുകൾ” 26 ന് ജാലഹള്ളിയിൽ..

ബെംഗളൂരു : സർഗ്ഗധാര ജനുവരി 26 ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ജലഹള്ളി ദീപ്തി ഹാളിൽ വച്ച്, “അക്ഷരപഥത്തിലെ പുതുനാമ്പുകൾ”എന്ന പുസ്തകാവലോകനപരിപാടി നടത്തുന്നു. ബെംഗളൂരുവിലെ യുവ എഴുത്തുകാരായ ദിലീപ് മോഹന്റെ”പറങ്ങോടൻ”, നവീൻ എസ് ന്റെ “ഗോസ് ഓണ് കൻട്രി”, കെ. ജെ.  ശി ഹാബുദ്ദിന്റെ ഇംഗ്ലീഷ് കവിതാസമാഹാരം “ഫെതേഡ് വേർഡ്‌സ്” എന്നിവ പരിചയപ്പെടുത്തുന്നു. വിഷ്ണുമംഗലം കുമാർ,  അനിതാപ്രേംകുമാർ, അൻവർ മുത്തില്ലത്ത്, മീര എന്നിവർ  ഈ പുസ്തകങ്ങൾ അവലോകനം ചെയ്യും. കുട്ടികളുടെ മലയാള കവിതാലാപനവും ഉണ്ടായിരിയ്ക്കും. 9964352148, 9448308003.

Read More

ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി; സൈബർ സുരക്ഷാ വിദഗ്ധന് വൻ ധനനഷ്ടം!

  ബെംഗളൂരു: ഫാസ്ടാഗ് റീച്ചാർജ് സംബന്ധിച്ച് പരാതി ഉന്നയിച്ച സൈബർ സുരക്ഷാ വിദഗ്ധനായ യുവാവിന് അമ്പതിനായിരം രൂപ നഷ്ടമായി. ബാങ്കിന്റെ ഹെൽപ് ഡെസ്കിൽനിന്നാണെന്ന വ്യാജേന ഫോൺവിളിച്ച് യുപിഐ നമ്പരും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ഹെന്നൂർ പോലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബനസ്വാഡി സ്വദേശിയായ യുവാവ് ജനുവരി 11-നാണ് തന്റെ ഫാസ്ടാഗ് റീച്ചാർജുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിൽ പരാതി ഉന്നയിച്ചത്. തുടർന്ന് ബാങ്ക് ജീവനക്കാരൻ പരാതിക്ക് മറുപടി നൽകുകയും ഫോൺ നമ്പരുകളടക്കം ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച്…

Read More

റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അടിമുടി നിരീക്ഷിക്കാനുള്ള സംവിധാനമൊരുങ്ങുന്നു!!

  ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ, പശ്ചിമ റെയിൽവേ കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സ്ഥാപിക്കും. ഇതിനായി പ്രത്യേക സുരക്ഷാ ജീവനക്കാരെ ചുമതലപ്പെടുത്തും. റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, റിസർവേഷൻ കൗണ്ടർ, പാർക്കിങ് സ്ഥലം, പ്രവേശന കവാടം, പ്ലാറ്റ്ഫോമുകൾ, മേൽനടപ്പാതകൾ, ബുക്കിങ് ഓഫീസുകൾ എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സി.സി.ടി.വി. ക്യാമറകളിലൂടെ യാത്രക്കാരുടെ നീക്കങ്ങൾ മുഴുവൻ സമയവും നിരീക്ഷിക്കും. ദക്ഷിണ, പശ്ചിമ റെയിൽവേയുടെ കീഴിലുള്ള 31 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മാർച്ച് അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.…

Read More
Click Here to Follow Us