ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ 82 കോടി രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ.
കോടതി നിർദേശമനുസരിച്ചാണ് നാശനഷ്ടം സംബന്ധിച്ച കണക്കെടുത്തത്. പൊതുമുതൽ നശിപ്പിച്ചവരിൽ 40 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് 29കേസുകൾ ഫയൽ ചെയ്തിട്ടുണ്ടന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
സംഘർഷത്തിന് ഉത്തരവാദികളായവരിൽ നിന്നു നഷ്ടപരിഹാരം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കും.
കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹിയിൽ ശിവകുമാർ അറിലായതിനു പിന്നാലെ അനുയായികൾ രാമനഗരയിലും മറ്റുമായി ഒട്ടേറെ കർണാടക ആർടിസി ബസുകൾ തല്ലിത്തകർക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.