ബെംഗളൂരു : വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് സ്വയം നവീകരിക്കുന്ന സംഘടനയാണ് ബംഗളുരുവിലെ സർഗധാര സാംസ്‌കാരിക സമിതി .എസ് .നവീൻ (ഗോസ് ഓൺ കണ്ട്റി),ദിലീപ് മോഹൻ( പറങ്ങോടൻ ),ശിഹാബുദ്ദീൻ കെ .ജെ (ഫെതേർഡ് വേർഡ്സ് )എന്നീ യുവഎഴുത്തുകാരുടെ പുസ്തകങ്ങൾ അവലോകനം ചെയ്തുകൊണ്ട് സർഗധാര നടത്തിയ ‘അക്ഷരപഥത്തിലെ പുതുനാമ്പുകൾ’ ശ്രദ്ധേയമായി .കൊച്ചുകഥകളുടെ സമാഹാരമായ ഗോസ് ഓൺ കണ്ട്റി ,എഴുത്തുകാരി അനിത പ്രേംകുമാർ അവലോകനം ചെയ്തു .
ഷാജി അക്കിത്തടം ,ജിഷ സരോഷ് എന്നിവർ ആസ്വാദനം നിർവഹിച്ചു .മീരയാണ് ഫെതേർഡ് വേർഡ്സ് അവലോകനം ചെയ്തത് .രതി,ഷിഹാബുദ്ദീന്റെ മലയാള കവിത ആലപിച്ചു .പറങ്ങോടന്റെ അവലോകനം അൻവർ മുത്തില്ലത്താണ് നിർവഹിച്ചത് .എഴുത്തുകാരൻ അജി മുണ്ടക്കയം , അഡ്വക്കേറ്റ് ബുഷറ എന്നിവർ ആസ്വാദനം നടത്തി .
വേദിയിൽ സന്നിഹിതരായിരുന്ന മൂന്ന് ഗ്രന്ഥകാരന്മാരും നന്ദി പറഞ്ഞു .പ്രസിഡണ്ട് ശാന്താമേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി .കൃഷ്ണകുമാർ ,വിഷ്ണുമംഗലം കുമാർ ,ടോമി തുടങ്ങിയവർ സംസാരിച്ചു .വി കെ ,വിജയൻ ഗാനങ്ങളും ശ്രീഷ എസ് .നായർ ,നമ്രത ,ദീപേന്ദു ,ആരോമൽ എന്നീ കുട്ടികൾ മലയാള കവിതകളും ആലപിച്ചു. ,ശശീന്ദ്ര വർമ്മ കഥ അവതരിപ്പിച്ചു .സെക്രട്ടറി ശ്രീജേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ് നന്ദിയും ആശംസിച്ചു .സാഹിത്യവുമായി ബന്ധമുള്ള ഒട്ടേറെ പുതുമുഖങ്ങൾക്ക് അവസരം നൽകിയ പരിപാടിയായിരുന്നു അക്ഷരപഥത്തിലെ പുതുനാമ്പുകൾ .
സർഗധാര പരിപാടിയിൽ,വിഷ്ണുമംഗലം കുമാർ സംസാരിക്കുന്നു.വേദിയിൽ, പ്രസിഡന്റ് ശാന്താ മേനോൻ,സെക്രെട്ടറി ശ്രീജേഷ്, എഴുത്തുകാരായ, ദിലീപ് മോഹൻ,ശിഹാബുദ്ദിൻ, നവീൻ എന്നിവർ.