ബെംഗളുരു : ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാർക്കും ഇവരെ അതിവേഗം ഭക്ഷണമെത്തിക്കാൻ നിർബന്ധിക്കുന്ന
മൊബൈൽ ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനികൾക്കും താക്കീതുമായി ബെംഗളൂരുപൊലീസ്.
നിയമം ലംഘിക്കുന്ന ഫുഡ് ഡെലിവറി കമ്പനി ജീവനക്കാർ അപകടത്തിൽപെട്ടാൽ, ഇനി മാനേജ്മെന്റിനെതിരെ കേസെടുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു വ്യക്തമാക്കി.
ഇവർ നിയമം ലംഘിക്കാതിരിക്കാനും അപകടം ഉണ്ടാക്കാതിരിക്കാനും ഭക്ഷണം എത്തിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകുകയാണു വേണ്ടത്.
തങ്ങളുടെ ജീവനക്കാർ ട്രാഫിക് തെറ്റിക്കാറില്ലെന്നും അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാമെന്നുമുള്ള സ്വിഗ്ഗിയുടെ അവകാശവാദമാണു ഭാസ്കർ റാവുവിനെ ചൊടിപ്പിച്ചത്.
Do we have the heart to get a free pizza from a kid who is risking his life just because he crossed over 30 mns. Am seriously considering asking Pizza companies to make it 40 mns as these kids risk their lives by breaking all Traffic rules.
— Bhaskar Rao IPS (@deepolice12) January 21, 2020
ബെംഗളുരുവിൽ ട്രാഫിക് ലംഘനങ്ങളിൽ ഏറ്റവും മുന്നിൽ സ്വിഗ്ഗിയാണെന്നും അടുത്ത തവണ കമ്പനി ജീവനക്കാർ നിയമംലംഘിച്ച് അപകടത്തിൽ പെട്ടാൽ കമ്പനി നടത്തിപ്പുകാർ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
30 മിനിറ്റിൽ പീസ എത്തിക്കാനായില്ലെങ്കിൽ
അതു സൗജന്യമായി നൽകുമെന്നുമുള്ള ചില ഭക്ഷണ് ശ്യംഖലകളുടെ അവകാശവാദങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
സമയത്തിനുള്ളിൽ പീസ എത്തിക്കാൻ ബൈക്കിൽ പായുന്ന ജീവനക്കാർ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണ്. അതിനാൽ സമയപരിധി കുറഞ്ഞതു 40 മിനിറ്റായി ഉയർത്തുന്നതു ഗൗരവമായി
ആലോചിക്കുന്നുണ്ട്.