നഗരത്തിൽ രുചി വൈവിധ്യമൊരുക്കാൻ അവരക്കായ് മേള 16 മുതൽ.

ബെംഗളൂരു : ബീൻസ്, പയർ തുടങ്ങിയവയുടെ രുചി വൈവിധ്യങ്ങൾ ഒരുക്കാൻ അവരക്കായി മേള വരുന്നു. ജനുവരി 16 മുതൽ 26 വരെ വി.വി.പുരത്ത് നടക്കും. വിവിധ തരത്തിലുള്ള പയറു വർഗ്ഗങ്ങളും അവ കൊണ്ടുള്ള ഭക്ഷണവിഭവങ്ങളുമാണ് മേളയെ വേറിട്ടതാക്കുന്നത്. ഫ്ലാറ്റ് ബീൻസ് എന്ന് അറിയപ്പെടുന്ന അവരക്കായയുടെ വിളവെടുപ്പു കാലം കൂടിയാണ് ജനുവരി മാസം. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മേള.

Read More

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തു പ്രതിമ നിർമ്മിക്കാൻ തയ്യാറെടുക്കുന്ന സ്ഥലത്തേക്ക് സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ പ്രകടനം.

ബെംഗളൂരു : കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആർ.എസ്.എസും ( രാഷ്ടീയ സ്വയം സേവക സംഘം), വി.എച്ച്.പിയും (വിശ്വഹിന്ദു പരിഷത് ), എച്ച്.ജെ.വി (ഹിന്ദു ജാഗരൺ വേദിഗെ) എന്നീ സംഘടനകൾ. കനകപുര ചലോ എന്ന പേരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധമാർച്ചിൽ 5000 ഓളം പേരാണ് പങ്കെടുത്തത്. പ്രമുഖ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ പദ്ധതിയാണ് പ്രതിമയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. എന്നാൽ ഡി.കെ. ശിവകുമാർ ഈ ആരോപണം നിഷേധിച്ച് രംഗത്തെത്തി. ഗ്രാമത്തിലുള്ളവരുടെയും ക്രിസ്ത്യൻ മത വിഭാഗത്തിന്റെയും തീരുമാനപ്രകാരമാണ് പ്രതിമ നിർമിക്കുന്നതെന്നും…

Read More

ക്രിക്കറ്റ് വാതുവെപ്പ്; നാലുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു!

  ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് നാലുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. നാഗർഭാവി സ്വദേശികളായ ഗിരീഷ് (35), ശിവരാജ് (32), സുങ്കടകട്ടെ സ്വദേശി ദിലീപ് കുമാർ (25), മുദ്ദിനപാളയസ്വദേശി ശ്യാംസുന്ദർ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.05 ലക്ഷംരൂപയും ലാപ്‌ടോപ്പും ഒമ്പതു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നാഗർഭാവിയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് ടി 20-യിൽ മെൽബൺസ്റ്റാർസും റെനെഗേഡ്‌സും തമ്മിലുള്ള മത്സരത്തിൽ ഇവർ വാതുവെച്ചതായി പോലീസ് പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലൂടെ ജയപ്രവചനനിരക്ക് പരിശോധിച്ചായിരുന്നു ബെറ്റ് വെച്ചിരുന്നത്.…

Read More

നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍!!

  ബെംഗളൂരു: നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍. ജര്‍നൈല്‍ സിംഗ് എന്നയാളിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി ഇയാള്‍ ബംഗളൂരുവിലെ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. സാംപിഗേ ഹള്ളിയിൽ പേയിങ് ഗസ്‌റ്റായി താമസിച്ചിരുന്ന ഇയാളെക്കുറിച്ച് പഞ്ചാബ് പോലീസ് നൽകിയ…

Read More

പ്രതിഷേധമടങ്ങാതെ ബെംഗളൂരു നഗരം; വിവിധ ഇടങ്ങളിൽ സമരവും ധർണയും

  ബെംഗളൂരു: പ്രതിഷേധമടങ്ങാതെ  നഗരം; പൗരത്വനിയമഭേദഗതി, ദേശീയ പൗരത്വപ്പട്ടിക എന്നിവയ്ക്കെതിരേ വിവിധ ഇടങ്ങളിൽ സമരവും ധർണയും. കബൺ പാർക്കിൽ സംഗീത ബാൻഡ് സംഘത്തിന്റെ പാട്ടുപാടിയുള്ള പ്രതിഷേധധർണ നടന്നു. ടൗൺഹാളിൽ കർണാടക മുസ്ലിം മഹിളാ ആന്ദോളന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധസമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു. പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ജ്ഞാന ജ്യോതി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യ നീഡ്സ് ഇ.ഇ.ഇ. നോട്ട് സി.എ.എ.’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സർക്കാർ പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു. എം.ജി. റോഡ് മെട്രോ…

Read More

കെ.എം.സി.സി.യുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പൊക്കി പോലീസ്.

ബെംഗളൂരു :കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് 6 യുവാക്കളെ പോലീസ് പിടികൂടി കേസെടുത്തു. ഈജിപുരം രാമർ കോവിലിന് സമീപത്തെ സ്നിപെസ് ഷൂ&ബാഗ്‌ ഷോപിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയിലെ ഒരു തൊഴിലാളി മൊബൈലിൽ വീഡിയോ കോൾ ചെയ്യുമ്പോൾ എതിർ വശത്തുണ്ടായിരുന്ന സംഘം തങ്ങളുടെ വീഡിയോ മൊബൈലിൽ പകർത്തുകയാണ് എന്ന് ആരോപിച്ചാണ് മർദ്ദിച്ചത്. സംഭവം അറിഞ്ഞയുടനെ സ്ഥലത്ത് എത്തിയ നീലസന്ദ്ര ഏരിയാ കെ.എം.സി .സി നേതാക്കളായ സിറാജ് കൊല്ലത്തി, ഹനീഫ് കല്ലക്കൻ,റിയാസ് എ.കെ,നസീർ തുടങ്ങിയവരുടെ…

Read More

സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നു; മുഖ്യമന്ത്രി

ബെംഗളൂരു: സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡ്യയിലെ ബുകനകെരെയിൽ ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റ് കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവന്നിരുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ വിനീതമായ പശ്ചാത്തലവും കഠിനാധ്വാനവും ജീവിതത്തിൽ സഹായകമായെന്നും യെദ്യൂരപ്പ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് നാലുതവണ മുഖ്യമന്ത്രിയാകാൻ സാധിച്ചത്. കഠിനാധ്വാനത്തിന് പകരമായി ഒന്നുമില്ല. വലിയകാര്യങ്ങൾ സ്വപ്നം കാണുന്നതിന് ഒന്നും തടസ്സമായില്ല. ആ സ്വപ്നങ്ങളാണ് എന്നെ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും…

Read More

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള റാലി ദാസറഹളളിയിൽ നടന്നു.

ബെംഗളൂരു : കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പ്രവർത്തകർ ഇന്നലെ നടത്തിയ റാലിയിൽ ആയിരത്തോളം അംഗങ്ങൾ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം 4:30 യോടെ ദാസറഹള്ളി സെലക്ഷൻ കോർണറിൽ നിന്ന് ആരംഭിച്ച റാലിക്ക് ശേഷം നടന്ന പൊതുയോഗത്തിൽ മുൻ എംഎൽഎ മുനിരാജു, ബെംഗളൂരു നഗര ജില്ലാ ബി.ജെ.പി.പ്രസിഡന്റ് മാളവിക അവിനാഷ് എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

എങ്ങും പരിശോധനകൾ…നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തിയ എച്ച്.എസ്.ആർ.ലേഔട്ടിലെ ഹോട്ടലിന് പിഴയിട്ടത് ഒരു ലക്ഷം രൂപ!

ബെംഗളൂരു : നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതിന് നഗരമാലിന്യങ്ങൾ വേർതിരിക്കാതെ അതിനും ഭക്ഷണശാലകൾ ക്കെതിരെ നടപടി ശക്തമാക്കി ബിബിഎംപി. എച്ച് എസ് ആർ ലേഔട്ടിലെ ചായ്പോയിൻറിൽ നിന്നും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്ത അധികൃതർ ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ബനശങ്കരിയിലെ പ്ലാസ്റ്റിക് ബാഗ് നിർമ്മാണ കമ്പനിയിലും ബിബിഎംപി മാർഷലുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ പരിശോധന നടത്തി. വിവിധ കടകളിലേക്ക് വിതരണം ചെയ്യാൻ തയ്യാറാക്കിയ ഒരു ടൺ നിരോധിത പ്ലാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്ത് ഉദ്യോഗസ്ഥർ കമ്പനിക്ക് രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി.

Read More

നഗരത്തിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ!!

  ബെംഗളൂരു: നഗരത്തിൽ മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. സഞ്ജയ് നഗറിലെ ഫ്ലാറ്റിൽ താമസിച്ചുവരികയായിരുന്ന കാസർകോട് സ്വദേശികൾ മുഹമ്മദ് അസറുദ്ദീൻ(27), ആസിഫ് (24), മുഹമ്മദ് മുഹ്‌സിൻ (27) എന്നിവരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെയും ഗോവയിലെയും കോളേജുകളിൽ ഇവർ മയക്കുമരുന്നു വിതരണംചെയ്തിരുന്നതായാണ് കണ്ടെത്തൽ. ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്ന് ഒരു കിലോ ചരസും 500 ഗ്രാം മെറ്റാംഫെത്തമിനും പിടിച്ചെടുത്തു. ഒമ്പതുലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളാണിവ. രഹസ്യവിവരത്തെത്തുടർന്ന് നർക്കോട്ടിക് ബ്യൂറോ സഞ്ജയ് നഗറിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സംഘം പിടിയിലായത്. ചെറുപാക്കറ്റുകളിലാക്കി നഗരത്തിലെയും ഗോവയിലെയും വിവിധ…

Read More
Click Here to Follow Us