ബെംഗളൂരു: നഗരത്തിൽ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഖലിസ്ഥാനി ഭീകരന്‍ അറസ്റ്റില്‍.
ജര്‍നൈല്‍ സിംഗ് എന്നയാളിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാല് മാസമായി ഇയാള്‍ ബംഗളൂരുവിലെ ഒരു സോഫ്‌റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പഞ്ചാബ് പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
സാംപിഗേ ഹള്ളിയിൽ പേയിങ് ഗസ്‌റ്റായി താമസിച്ചിരുന്ന ഇയാളെക്കുറിച്ച് പഞ്ചാബ് പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാൾ ബെംഗളൂരു പോലീസിന്റെ പിടിയിലായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.