ബെംഗളൂരു : ബന്നാർഘട്ട റോഡിന് സമീപമുള്ള ഹുളിമാവു തടാകത്തിലെ ബണ്ട് തകർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബി.ടി.എം.ലേഔട്ടിലെ നിരവധി വീടുകളിൽ വെള്ളം കയറി.ശാരദ വിദ്യാ നികേതൻ സ്കൂൾ ,ബിലേക്കഹളളി നാനോ ആശുപത്രി, കൃഷ്ണ നഗര, ശാന്തി നികേതൻ, ഹുളിമാവു ലേഔട്ടുകളിൽ വെള്ളം കയറിയിട്ടുണ്ട്. തടാകം വൃത്തിയാക്കുന്നതിനിടയിലാണ് ബണ്ട് തകർന്നത് എന്നാണ് ആദ്യ വിവരം. ആർക്കും അപായം സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ദേശീയ ദുരന്ത നിവാരണ സേന ആളുകളെ വീടുകളിൽ നിന്ന് രക്ഷിച്ച് സമീപത്ത് ഹുളിമാവിൽ ഉള്ള ബാഡ്മിൻറൻ കോർട്ടിലേക്ക്…
Read MoreYear: 2019
24 മണിക്കൂറിൽ പതിനായിരം പിന്നിട്ട് “മഡിവാള ലഹള”പാട്ട് ജൈത്രയാത്ര തുടരുന്നു.
ബെംഗളൂരു : നഗരത്തിലെ മലയാളികൾ കൂട്ടമായി താമസിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് മഡിവാള. അയ്യപ്പക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല .. , അത് ജാലഹള്ളിയാകട്ടെ, മഡവാളയാകട്ടെ, കൃഷ്ണരാജപുരമാകട്ടെ, മാർക്കറ്റ് ആകട്ടെ ,ജെ.സി.നഗർ ആകട്ടെ .. അങ്ങനെ അങ്ങനെ.. കഴിഞ്ഞ തലമുറയിൽ ഇവിടെ എത്തുകയും ഈ മണ്ണിൽ വേരുറപ്പിക്കുകയും ചെയ്ത മലയാളികളെ നിങ്ങൾക്ക് ജാലഹള്ളി – പീനിയ മേഖലക്ക് ചുറ്റുമായി കാണാം. എല്ലാവർക്കും വളരാനുള്ള സൗകര്യങ്ങൾ മാത്രം നൽകിയ ഈ നഗരത്തിൽ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുന്ന മലയാളികളെ…
Read Moreവേദനസംഹാരി ലഹരിക്കയി കുത്തിവെച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമ അറസ്റ്റിൽ
ബെംഗളൂരു: വേദനസംഹാരി ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെച്ചതിനെത്തുടർന്ന് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഫാർമസി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ഗുളിക കൂടുതൽ അളവിൽ ശരീരത്തിൽ ചെന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. രാജാജി നഗറിലെ മൻദീപ് ഫാർമസി ഉടമ മനീഷ് കുമാറാണ് അറസ്റ്റിലായത്. രാജാജി നഗർ സ്വദേശികളായ ഗോപി (27), അഭിലാഷ് (23) എന്നിവരാണ് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചത്. വേദനസംഹാരിയായ ഗുളിക ലഹരിക്കായി യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുളിക വെള്ളത്തിൽ ചേർത്ത് കുത്തിവെക്കുകയായിരുന്നു. അവശനിലയിലായ സുമന്തി(25)ന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാർമസി ഉടമയ്ക്കെതിരേ രാജാജി…
Read Moreഇനി കലബുറഗിയിലേക്ക് ദൂരം വെറും ഒരു മണിക്കൂർ !
ബെംഗളൂരു: സംസ്ഥാനത്തെ പിന്നോക്ക ജില്ലകളിൽ ഒന്നായ കലബുർഗി ( പഴയ ഗുൽബർഗ്ഗ) ഇന്ത്യയുടെ വ്യോമയാന ഭൂപടത്തിൽ ഇടം പിടിച്ചു. 740 ഏക്കറിൽ 230 കോടി ചെലവിൽ നിർമ്മിച്ച വിമാനത്താവളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മറ്റു രണ്ടാം നിര നഗരങ്ങളിലും വിമാനത്താവളങ്ങൾ തുറന്ന് ഐടി അനുബന്ധ വ്യവസായങ്ങൾ വ്യാപിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഹൈദരാബാദ് കർണാടക മേഖല എന്നറിയപ്പെട്ടിരുന്ന കലബുർഗി ഉൾപ്പെടുന്ന കല്യാണ കർണാടകയുടെ വികസനത്തിന് തടസ്സമായത് തുടർച്ചയായ വരൾച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പിന്നോക്കം നിൽക്കുന്ന 114 താലൂക്കുകളിലും 29 എണ്ണവും ഈ…
Read Moreകോണ്‍ഗ്രസ് എം.എല്‍.എ.തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കൊലയാളിക്ക് കഴുത്ത് വെട്ടാന്‍ ഉള്ള പരിശീലനം ലഭിച്ചത് കേരളത്തില്‍ നിന്ന്;പഠിച്ചത് നായ്ക്കളെ വെട്ടി.
ബെംഗളൂരു : കർണാടക എംഎൽഎ തൻവീർ സേട്ടിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകൻ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ ആബിദാണ് നേരത്തെ പിടിയിലായ ഫറാൻ പാഷയ്ക്കു പരിശീലനം നൽകിയതെന്ന് പൊലീസ് പറയുന്നു. ആബിദിനെതിരെ കൊലപാതകം ഉൾപ്പെടെ മറ്റ് 9 കേസുകൾ നിലവിലുണ്ട്. ഒക്ടോബറിൽ ഫറാൻ പാഷയെ കേരളത്തിലെത്തിച്ച ആബിദ്, കഴുത്തു വെട്ടി കൊലചെയ്യുന്നതിനുള്ള പരിശീലനം നൽകിയതായി പൊലീസ് അവകാശപ്പെട്ടു. തെരുവുനായ്ക്കളുടെ കഴുത്തു വെട്ടിയായിരുന്നു ഇത്. തുടർന്ന് തൻവീർ സേട്ടിന്റെ നീക്കങ്ങൾ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു…
Read Moreബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!!
ബെംഗളൂരു: നഗരത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കാൻ നാട്ടിൽനിന്നെത്തുന്നത് ആയിരത്തിലധികം മഞ്ഞപട ആരാധകർ!! ബ്ലാസ്റ്റേഴ്സിന്റെ എവേ പോരാട്ടത്തിന് ആവേശം പകരാൻ കേരളത്തിൽനിന്ന് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട അംഗങ്ങൾ പല ബസ്സുകളിലായി ബെംഗളൂരുവിലേക്ക് തിരിച്ചു. മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലെ ആരാധകരാണ് ബസിലുള്ളത്. ഇതിനുപുറമേ മറ്റു ജില്ലകളിൽനിന്നും കേരളത്തിന് പുറത്തുനിന്നുള്ളവരുമായി 3000-ത്തോളം ആരാധകർ സ്റ്റേഡിയത്തിലെത്തുമെന്നാണ് കണക്ക്. കളിക്ക് മുന്നോടിയായി സ്റ്റേഡിയം പരിസരത്തേക്ക് വൻ റാലി നടത്താനും മഞ്ഞപ്പടയ്ക്ക് പദ്ധതിയുണ്ട്. കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്.സി.യെ നേരിടാനിറങ്ങുന്നത്. ഇന്ത്യൻ…
Read Moreഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാന്‍ നിരാഹാരം കിടന്ന്‍ ഭാര്യ!!
ബെംഗളൂരു: കിടപ്പുരോഗിയായ ഭര്‍ത്താവിനേക്കാള്‍ മുന്‍പ് മരിക്കാനായി നിരാഹാരം കിടന്ന്‍ 82 കാരിയായ ഭാര്യ. തന്‍റെ കാലശേഷം ഭര്‍ത്താവിനെ പരിചരിക്കാന്‍ ആരുമുണ്ടാവില്ല എന്നചിന്തയാണ് അവരെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. മകനും മരുമകളും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒരേ ദിവസം രണ്ടുപേരും മരണത്തിന് കീഴടങ്ങി. ഗുണ്ടൂര്‍ ജില്ലയിലെ ഗോവാഡ സ്വദേശികളായ അഞ്ജനാ ദേവി, ഭര്‍ത്താവ് 85കാരനായ കോദണ്ഡരാമ ശര്‍മ എന്നിവരാണ് മരണത്തിലും ഒന്നിച്ച് യാത്രയായത്. ഇരുപതുദിവസമാണ് അഞ്ജനാ ദേവി നിരാഹാരം കിടന്നത്. 60 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും ഒരേ ദിവസം…
Read Moreബനശങ്കരിയിൽ രണ്ടംഗസംഘം മലയാളി യുവാവിനെ കബളിപ്പിച്ച് 2.54 ലക്ഷം രൂപ കവർന്നു!!
ബെംഗളൂരു: ബനശങ്കരിയിൽ രണ്ടംഗസംഘം മലയാളി യുവാവിനെ കബളിപ്പിച്ച് 2.54 ലക്ഷം രൂപ കവർന്നു. രാമമൂർത്തി നഗർ ജെയ് അപ്പാരൽസ് ജീവനക്കാരൻ അമൽ വിൻസെന്റ് (22) ആണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ബനശങ്കരി സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് സംഭവം. കമ്പനിയുടെ ചെക്ക് മാറി പണമാക്കാനാണ് അമൽ ബാങ്കിലെത്തിയത്. പണമടങ്ങിയ ബാഗുമായി തിരിച്ചിറങ്ങിയ അമലിന്റെ വസ്ത്രത്തിൽ ചെളി പറ്റിയിരിക്കുന്നുവെന്ന് പറഞ്ഞ് ഒരാൾ സമീപിക്കുകയായിരുന്നു. വസ്ത്രത്തിൽ പറ്റിയ ചെളി കളയാൻ ഇയാൾ തന്നെ കുപ്പിയിൽ വെള്ളവും നൽകി. ഇതോടെ തോളിലിരുന്ന ബാഗ് വാഹനത്തിനുമുകളിൽ വെച്ച് യുവാവ് വസ്ത്രം കഴുകാൻ…
Read Moreമഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു
ബെംഗളൂരു: മഹാലക്ഷ്മി ലേഔട്ടിൽ ക്രിക്കറ്റ് കളിക്കിടെ തർക്കം; ബി.ബി.എ. വിദ്യാർഥി കുത്തേറ്റ് മരിച്ചു. ബി.ബി.എ. വിദ്യാർഥിയും നന്ദിനി ലേഔട്ട് സ്വദേശിയുമായ ജി. ഉമാമഹേശ്വർ(20) ആണ് ആശുപത്രിയിൽ മരിച്ചത്. സഹകളിക്കാരനായിരുന്ന ചിക്കബിദരക്കല്ലു സ്വദേശിയായ ചന്ദൻ(21), ഇയാളുടെ മൂന്നു സുഹൃത്തുക്കൾ എന്നിവർ സംഭവത്തിനുശേഷം ഒളിവിലാണ്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മഹാലക്ഷ്മി ലേഔട്ടിലെ കമലമ്മനഗുണ്ഡി മൈതാനത്ത് ഉമാമഹേശ്വറും ചന്ദനും മറ്റു കുട്ടികളും ചേർന്നുള്ള ക്രിക്കറ്റ് കളിക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. എതിർ ടീമുകളിലാണ് രണ്ടുപേരും കളിച്ചിരുന്നത്. റൺ ഔട്ടായത് ചന്ദൻ അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് ഇരു…
Read Moreവൻ ട്വിസ്റ്റ്;മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു.
മുംബൈ: വൻ ട്വിസ്റ്റ്;മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എൻ സി പി നേതാവും ശരത് പവാറിന്റെ മരുമകനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Read More