നഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!!

ബെംഗളൂരു: നഗരത്തിന് പ്രതീക്ഷയേകി വായുവിൽനിന്നു കുടിവെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം സ്ഥാപിക്കുന്നു!! ഐ.ടി. കമ്പനികളുടെ പ്രധാനകേന്ദ്രമായ വൈറ്റ് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വകാര്യകമ്പനി ഇത്തരം യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്. ജർമനിയിലെ ഗ്രീൻ ടെക് അക്വ എന്ന സ്ഥാപനമാണ് യന്ത്രം നഗരത്തിൽ അവതരിപ്പിക്കുന്നത്. ബെംഗളൂരുവിൽ നടന്ന ടെക് സമ്മിറ്റിലും കമ്പനി ഇത് പ്രദർശനത്തിലെത്തിച്ചു. അന്തരീക്ഷവായു വലിച്ചെടുത്ത് വെള്ളം വേർതിരിക്കുന്ന ഭാഗം, വെള്ളം ശുദ്ധീകരിക്കുന്ന ഭാഗം, ശുദ്ധീകരിച്ച വെള്ളം സംഭരിക്കുന്ന ഭാഗം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് യന്ത്രത്തിലുള്ളത്. വലിച്ചെടുക്കുന്ന വായുവിലെ പൊടിപടലങ്ങൾ മാറ്റാനുള്ള സംവിധാനവും ഇതിലുണ്ട്. മൂന്നുതലത്തിലുള്ള…

Read More

വീഡിയോ കോളിൽ വന്ന് എല്ലാം തുറന്ന് കാണിച്ചു;ഫ്രഞ്ച് വനിത പോലീസിൽ പരാതി നൽകി.

ബെംഗളൂരു : വീഡിയോ കാളിൽ നിർബന്ധപൂർവ്വം വന്നതിന് ശേഷം നഗ്നത കാണിച്ച യുവാവിനെതിരെ ഫ്രഞ്ച് കാരിയായ യുവതി പോലീസിൽ പരാതി നൽകി. നഗരത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 കാരിയാണ് പരാതി നൽകിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ വീഡിയോ കോളിൽ വന്ന പുരുഷൻ പൂർണ നഗ്നൻ ആകുകയായിരുന്നു. കുറെ ദിവസങ്ങൾക്ക് മുന്പ് മുതൽ തന്നെ മറ്റൊരു നമ്പറിൽ നിന്ന് തുടർച്ചയായ വാട്സ് ആപ് സന്ദേശങ്ങൾ യുവതിക്ക് ലഭിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ഒരു അശ്ലീല സന്ദേശവും ലഭിച്ചു ,അതിന് 2 ദിവസത്തിന് ശേഷമാണ് സംഭവം.…

Read More

ജനവാസമേഖലകളിൽ വെള്ളംകയറിയത് ഇറങ്ങിത്തുടങ്ങി; ദുരിതം തീരാതെ നാട്ടുകാർ

ബെംഗളൂരു: ഹുളിമാവ് തടാകത്തിന്റെ ബണ്ട് തകർന്ന സംഭവത്തിൽ, ജനവാസമേഖലകളിൽ വെള്ളംകയറിയത് ഇറങ്ങിത്തുടങ്ങി. വീടുകളിലേക്ക് ഒഴുകിയെത്തിയ മാലിന്യം നീക്കുന്ന ജോലികൾ നടന്നുവരികയാണ്. ഞായറാഴ്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവർ തിങ്കളാഴ്ച രാവിലെ വീടുകളിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് വീട്ടിലുള്ള സാധനങ്ങളെല്ലാം ഒലിച്ചുപോയതാണ്. ചില വീടുകളിൽ അഞ്ചടി ഉയരത്തിൽവരെ വെള്ളംപൊങ്ങി. വെള്ളം ഇറങ്ങിയതോടെ പാമ്പുശല്യവും രൂക്ഷമായി. നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) 10,000 രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തടയണ പൊട്ടിയഭാഗം 500 ലോഡ് മണ്ണിട്ട് വെള്ളം ഒഴുകുന്നത് തടഞ്ഞു. 800-ലധികം വീടുകളിൽ വെള്ളംകയറി. 300-ലധികം കാറുകളും 500-ലധികം…

Read More

സെയിന്റ് മേരീസ് ദ്വീപിൽ ഒരു രാത്രി മുഴുവൻ കുടുങ്ങി മലയാളി സംഘം!!

ബെംഗളൂരു: ഉഡുപ്പിയിലെ സെയിന്റ് മേരീസ് ദ്വീപിൽ മലയാളി വിനോദ സഞ്ചാരികളുടെ സംഘം ഒരു രാത്രി മുഴുവൻ കുടുങ്ങി. കൊച്ചി സ്വദേശികളായ ജസ്റ്റിൻ (34), ഷീജ (33), ജോഷ് (28), ഹരീഷ് (17) എന്നിവരാണ് ദ്വീപിൽ അകപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം സന്ദർശിക്കാനെത്തിയ സംഘമാണ് കുടുങ്ങിയത്. ദ്വീപിൽനിന്ന് തീരത്തേക്കുള്ള അവസാനബോട്ട് ഇവരെ കയറ്റാതെ പോയതോടെ നാൽവർ സംഘത്തിന് കൊച്ചുദ്വീപിൽ ഭക്ഷണംപോലും കിട്ടാതെ ഒരു രാത്രി കഴിച്ചുകൂട്ടേണ്ടിവന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഘം സെയ്ന്റ് മേരീസ് ദ്വീപിലെത്തിയത്. അവിടെനിന്ന് തൊട്ടടുത്ത ദ്വീപ് കാണാനായി ഇവർ പോയി. എന്നാൽ വൈകീട്ടോടെ…

Read More

കെ.എസ്.ആർ.ടി.സി.ബസ് കീഴ്മേൽ മറിഞ്ഞു;ഒരു മരണം;25 പേർക്ക് പരിക്ക്.

ബെംഗളൂരു : മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ ചന്നരായണ പട്ടണക്ക് സമീപം ഇന്ന് പുലർച്ചെ 2 മണിയോടെ ഉണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിച്ചു. 25 പേർക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ദ്വാളിൽ നിന്നുള്ള അഭിഷേക് (28) ആണ് മരിച്ചത്. മംഗളൂരുവിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ്സിൽ 46 യാത്രക്കാർ ഉണ്ടായിരുന്നു. എതിർ ദിശയിൽ പെട്ടെന്ന് കാർ വന്നതിനാൽ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം എന്നതാണ് ആദ്യ നിഗമനം.

Read More

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.

ബെംഗളൂരു: മുഖ്യമന്ത്രി യെദിയൂരപ്പ സഞ്ചരിച്ച ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഹിരേക്കരൂരിൽ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥരുടേ കൂടി സഹായത്തോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ 20 മിനിറ്റോളം പരിശോധന നടത്തിയത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമിയുടെ ഹെലികോപ്റ്ററും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു.

Read More

കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു!!

ബെംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റി(കെ.ഇ.എ.)യുടെ വെബ്‌സൈറ്റ് ഹാക്ക് ഹാക്ക് ചെയ്ത് വിദ്യാർഥികളുടെ വിവരങ്ങൾ ചോർത്തിയതായി പരാതി. എൻജിനിയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്കായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (സി.ഇ.ടി.) രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങളാണ് ചോർത്തിയത്. സ്വകാര്യ മാർക്കറ്റിങ് ഏജൻസിയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് കെ.ഇ.എ. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം. ശില്പ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ജൂലായ് അഞ്ചിന് വിവരങ്ങൾ ചോർത്തിയകാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും നവംബർ 21-നാണ് പരാതിനൽകിയത്. 2019-20 അധ്യയനവർഷത്തെ പ്രവേശനനടപടികൾ തുടങ്ങിയതു മുതൽ വിവരങ്ങൾ ചോർന്നിരുന്നതായി വിദ്യാർഥികൾ ആരോപിച്ചു. കെ.ഇ.എ.യിൽ രജിസ്റ്റർചെയ്ത വിദ്യാർഥികളുടെയും…

Read More

ഹുളിമാവു തടാകത്തിന്റെ ബണ്ട് തകർന്ന സംഭവം: ബി.ഡി.എ. കരാറുകാരനെതിരെ കേസെടുത്തു

ബെംഗളൂരു: ബി.ടി.എം. ലേഔട്ടിന് സമീപത്തെ ഹുളിമാവു തടാകത്തിന്റെ സംരക്ഷണഭിത്തി തകർന്ന് വെള്ളം ജനവാസമേഖലകളിലേക്ക് ഒഴുകിയ സംഭവത്തിൽ ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കരാറുകാരൻ കാർത്തിക്കിനെതിരേ ഹുളിമാവ് പോലീസ് കേസെടുത്തു. സ്ഥലം കൗൺസിലർ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഭിത്തി തകർന്നതോടെ മലവെള്ളപ്പാച്ചിൽപോലെ വെള്ളം ദിശമാറി സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീടുകളിലേക്ക് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകി എത്തിയതോടെ സാധനങ്ങൾപോലും മാറ്റാൻകഴിയാതെ ജനം കുഴങ്ങി. പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെല്ലാം നശിച്ചു. വെള്ളം കയറിയ വീടുകളിലുള്ളവരെ ഹുളിമാവ് ഹയർ പ്രൈമറി സ്കൂളിലും ബാഡ്മിന്റൺ കോർട്ടിലേക്കും മാറ്റി. ബൃഹദ്‌ ബെംഗളൂരു…

Read More

അടുത്ത വർഷത്തെ സംസ്ഥാനത്തെ പൊതു അവധികൾ ഇവയാണ്.

ബെംഗളൂരു : അടുത്തവർഷത്തെ പൊതു അവധികൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ . മകരസംക്രാന്തി – ജനുവരി 15 ശിവരാത്രി -ഫെബ്രുവരി 21 ഉഗാദി -മാർച്ച് 21 മഹാവീർ ജയന്തി- ഏപ്രിൽ 6 ദുഃഖവെള്ളി -ഏപ്രിൽ 10 അംബേദ്കർ ജയന്തി -ഏപ്രിൽ 14 മെയ് ദിനം- മെയ് 1 റമദാൻ- മെയ് 25 ബക്രീദ്- ഓഗസ്റ്റ് 1 സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15 മഹാലയ അമാവാസി- സെപ്റ്റംബർ 15 ഗാന്ധിജയന്തി -ഒക്ടോബർ 2 വിജയദശമി- ഒക്ടോബർ 26 ഈദ് മിലാദ്- ഒക്ടോബർ 30 വാല്മീകി ജയന്തി- ഒക്ടോബർ…

Read More

കൂടുതൽ കോൺഗ്രസ് എംഎൽഎമാർ തന്റെ കൂടെയുണ്ടെന്ന് വിമത എംഎൽഎമാരുടെ നേതാവും ബി.ജെ.പി സ്ഥാനാർത്ഥിയുമായ രമേഷ് ജാർക്കിഹോളി.

ബെംഗളൂരു: കോൺഗ്രസിൽനിന്ന് കൂടുതൽ എം. എൽ.എ.മാർ തന്നോടൊപ്പമുണ്ടെന്ന് ബി.ജെ.പി. സ്ഥാനാർഥിയും കോൺഗ്രസ് വിമതനുമായ രമേശ് ജാർക്കിഹോളി. തനിക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചാൽ നഷ്ടം കോൺഗ്രസിനായിരിക്കുമെന്നും രമേശ് ജാർക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനുള്ള അവസരമൊരുക്കിയിത് കോൺഗ്രസാണ്. ഇതിൽ ബി.ജെ.പി.ക്ക് പങ്കില്ല. മണ്ഡലത്തിലെ വികസനവും ജനങ്ങളുടെ ക്ഷേമവും മുന്നിൽ കണ്ടാണ് കോൺഗ്രസിൽനിന്ന് രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us