ഈ യുവതി ഇനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി!

ഫിന്‍ലന്‍ഡ്: ഇന്ന് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണം ഇനി സനാ മരിന് സ്വന്തം. പ്രായം കുറവെങ്കിലും രാഷ്ട്രീയ രംഗത്ത് പുതുമുഖമല്ല സനാ മരിന്‍. യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡിന്‍റെ മുഖമായി മാറുന്ന സനാ മരിന്‍റെ പ്രായം വെറും 34 വയസ്സാണ്. ‘എന്‍റെ പ്രായത്തെക്കുറിച്ചോ ലിംഗഭേദത്തെക്കുറിച്ചോ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല, ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന്‍റെ കാരണങ്ങളെക്കുറിച്ചും വോട്ടര്‍മാരുടെ വിശ്വാസം നേടിയ കാര്യങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നത്’ മരിന്‍ പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി നേതാവ് ആന്‍റി റിന്നേ രാജിവച്ചതിനെത്തുടർന്നാണ് ഗതാഗത മന്ത്രിയായിരുന്ന സനാ…

Read More

അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായെന്ന് നിത്യാനന്ദ!!

ബെംഗളൂരു: അനുഗ്രഹിച്ച് കൈതച്ചക്ക നൽകിയ പലർക്കും കുഞ്ഞുങ്ങളുണ്ടായെന്ന് വിവാദ ആൾ ദൈവം നിത്യാനന്ദ!! പീഡന കേസുകൾക്കും വിവാദങ്ങൾക്കും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ കണ്ണീരോടെ തന്റെ ജീവിതം പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കൈലാസ രാജ്യത്തെ കുറിച്ചും രാജശേഖരൻ എന്ന യുവാവ് നിത്യാനന്ദയായി എങ്ങനെ മാറി എന്നതിനെ കുറിച്ചും ഇയാൾ പറയുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ മധുര മീനാക്ഷി ദേവിയാണെന്ന് ഇയാൾ പറയുന്നു. ​ദേവിയുടെ അനു​ഗ്രഹം കൊണ്ടാണ് പാസ്പോർട്ട് പുതുക്കി കിട്ടിയതും തനിക്ക് കൈലാസം ലഭിച്ചതെന്നും ഇയാൾ പറയുന്നു. ജീവിതത്തിൽ തന്നെ ഒട്ടേറെ പേർ…

Read More

സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ

ബെംഗളൂരു: സ്കൂളിൽനിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിനുമുകളിൽ പൂത്തിരി കത്തിച്ച സംഭവം വിവാദത്തിൽ. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ പ്ലസ്ടു വിദ്യാർഥിനിയുടെ ജന്മദിനാഘോഷച്ചടങ്ങിൽ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാൾ ബസിനുമുകളിൽ പൂത്തിരി കത്തിക്കുകയായിരുന്നു. ഡിസംബർ ഒന്നിന് രാത്രിയാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾ അഞ്ചു ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്. ഡിസംബർ മൂന്നിന് രാത്രി നാട്ടിൽ തിരിച്ചെത്തുന്നതിന്റെ തലേന്ന് നടത്തിയ ആഘോഷമാണ് വിവാദമായത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ. 35 ഡി 5858 നമ്പർ ടൂറിസ്റ്റ് ബസ് ചേവായൂരിൽമോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തു. കോഴിക്കോട് എൻഫോഴ്സ്മെന്റ്…

Read More

വന്‍ നേട്ടത്തിലും ദു:ഖമായി ഹുന്‍സൂര്‍,ഹോസകൊട്ടെ;തികഞ്ഞ പരാജയത്തിലും പ്രതീക്ഷയായി ശിവാജി നഗര്‍;ഒന്നും പ്രതീക്ഷിക്കനില്ലാതെ ജെ.ഡി.എസ്.

ബെംഗളൂരു: ഭരണം നിലനിര്‍ത്താന്‍ 6 സീറ്റ് മാത്രം വേണ്ടിടത്ത് 12 സീറ്റുകള്‍ നേടി ബി ജെ പിയെ സംസ്ഥാന നിയമസഭയില്‍ ഭൂരിപക്ഷത്തില്‍ എത്തിച്ചിരിക്കുകയാണ് യെദിയൂരപ്പ.ഇനി ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തില്ല രാജി വച്ച ഓരോ എം എല്‍ എ മാരും തന്നെ മണ്ഡലത്തില്‍ പോയി വീണ്ടും ജനവിധി തേടുകയായിരുന്നു. അതെ സമയം വന്‍ വിജയത്തിലും ചില നഷ്ട്ടങ്ങളും ബി ജെ പിക്ക് ഉണ്ടായി.ജെ ഡി എസ് അധ്യക്ഷ സ്ഥാനം രാജി വച്ച്,അയോഗ്യനാക്കപ്പെട്ട് തന്റെ മണ്ഡലമായ ഹുന്‍സൂരില്‍ നിന്ന് ജനവിധി തേടിയ എ എച് വിശ്വനാഥിന് പരാജയം…

Read More

ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി;സിദ്ധരാമയ്യ  പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു.

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നു മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ  പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറിയെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസിന്റെ നിയമസഭാകക്ഷിനേതൃ സ്ഥാനവും സിദ്ധരാമയ്യ ഒഴിഞ്ഞു.  കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും സ്ഥാനം രാജിവച്ചു. ‘ജനങ്ങളുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു.ഒരു പ്രതിപക്ഷ നേതാവെന്ന നിലയിൽ ജനാധിപത്യത്തിന്റെ ചില അടിസ്ഥാനതത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതായുണ്ട്. പാർട്ടിക്കു വേണ്ടി കർണാടക നിയമസഭയിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിയുകയാണ്. സോണിയാ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി.കർണാടക കോൺഗ്രസ് പ്രസിഡന്റ് ദിനേഷ്…

Read More

നാട്ടിലേക്കുള്ള ടിക്കറ്റ് തരപ്പെടുത്താനുള്ള തത്രപാടിൽ മലയാളികൾ!

ബെംഗളൂരു: കേരള-കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക ബസുകളിലാണ് പ്രതീക്ഷ. ക്രിസ്മസ് – പുതുവത്സരാവധിയോടനുബന്ധിച്ച് തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ഏതാനും പ്രത്യേകബസുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരള ആർ.ടി.സി. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കർണാടകയുടെ പ്രത്യേക ബസുകളിലും ചൂടപ്പംപോലെയാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേകബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കേരള ആർ.ടി.സി. എത്രയുംവേഗം പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ആർ.ടി.സി. ബസുകളിൽ ടിക്കറ്റില്ലാത്തതിനാൽ സ്വകാര്യബസുകൾ യാത്രക്കാരെ ചൂഷണംചെയ്യുകയാണ്. ചില സ്ഥലങ്ങളിലേക്ക് രണ്ടിരട്ടിയിലധികം നിരക്കാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. അവധിക്ക് നാട്ടിലെത്താൻ…

Read More

തമിഴില്‍ ‘തലൈവി’, ഹിന്ദിയില്‍ ‘ജയ’, ഇനി മലയാളത്തിലും!!

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്താണ് തലൈവിയായി പ്രത്യക്ഷപ്പെടുന്നത്. തലൈവിയുടെ കഥ ബിഗ്‌സ്ക്രീനിലെത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്‌ ‘തലൈവി’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ചിത്ര൦ മലയാളത്തിലും തെലുങ്കിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ തലൈവിയുടെ അടുത്ത സുഹൃത്തായ ശശികലയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാമണിയാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ശശികലയുടെ…

Read More

ഉപതെരഞ്ഞെടുപ്പിൽ തൂത്തുവാരി ബി.ജെ.പി;ആകെ തെരഞ്ഞെടുപ്പ് നടന്ന 15 ൽ 12 ഇടത്തും ലീഡ്, 2 ഇടത്ത് കോൺഗ്രസ്, ജെ.ഡി.എസ് ചിത്രത്തിലില്ല.

ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി 15-ൽ 11 സീറ്റുകളിൽ മുന്നേറുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പാർട്ടി ഓഫീസുകൾക്ക് മുമ്പിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോൾ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്. ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന നിർണായക ഉപതിരഞ്ഞെടുപ്പാണിത്. എംഎൽഎമാർ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുന്നത് കോൺഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. ജയിച്ചാൽ ഇതിൽ പലരും…

Read More

നഗരത്തിൽ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം മൊബൈൽ ആപ്പിലൂടെ കണ്ടെത്താം!!

ബെംഗളൂരു: റോഡുകളിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ നഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇതു പരിഹരിക്കാനായി പ്രധാനറോഡുകളിൽ സ്മാർട്ട് പാർക്കിങ് സംവിധാനങ്ങളൊരുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് ബെംഗളൂരു കോർപ്പറേഷൻ. മൊബൈൽ ആപ്പിലൂടെ വാഹനം നിർത്താനുള്ള സൗകര്യം കണ്ടെത്താനുള്ള സംവിധാനമുൾപ്പെടെ ഇത്തരം പാർക്കിങ് കേന്ദ്രങ്ങളിലുണ്ടാകും. ആദ്യഘട്ടത്തിൽ കസ്തൂർബ റോഡിലാണ് പദ്ധതി നടപ്പാക്കുക. 15-ന് പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് പാർക്കിങ് തുടങ്ങും. ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമായ നഗരത്തിലെ 85 റോഡുകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗതാഗതക്കുരുക്ക് സൃഷ്ടിക്കാത്ത രീതിയിൽ റോഡിലെ വീതിയേറിയ പ്രദേശങ്ങളിലും ഒഴിഞ്ഞ ഇടറോഡുകളിലും വാഹനംനിർത്താൻ സൗകര്യമൊരുക്കിയാണ് സ്മാർട്ട്പാർക്കിങ് സംവിധാനം…

Read More

സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകാൻ സർക്കാർ വിജ്ഞാപനമിറക്കി. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റുന്ന വ്യവസായസ്ഥാപനങ്ങൾ 100 ശതമാനം സംവരണംനൽകണമെന്നും ആനുകൂല്യം കൈപ്പറ്റാത്ത സ്ഥാപനങ്ങൾ കന്നഡികർക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശമുള്ളത്. മുൻഗണന നൽകാൻ സ്വകാര്യകമ്പനികൾ തയാറാകുന്നില്ലെങ്കിൽ സർക്കാരിന് ഇടപെടാനാകും. 1961-ലെ കർണാടക ഇൻഡസ്ട്രിയൽ എംപ്ലോയ്‌മെന്റ് നിയമത്തിൽ ഭേദഗതിവരുത്തിയാണ് കന്നഡികർക്ക് മുൻഗണന വേണമെന്ന് വിജ്ഞാപനമിറക്കിയത്. അടുത്തിടെ ആന്ധ്രാപ്രദേശിൽ സ്വകാര്യമേഖലയിലെ ജോലിക്ക് പ്രദേശവാസികൾക്ക് 75 ശതമാനം സംവരണംനൽകാൻ തീരുമാനിച്ചിരുന്നു. പുതിയ നിയമമനുസരിച്ച് കർണാടകയിൽ 15 വർഷത്തിൽ കുറയാതെ താമസിക്കുന്ന, കന്നഡ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവർക്ക് സ്വകാര്യവ്യവസായസ്ഥാപനങ്ങളിലും ഫാക്ടറികളിലും…

Read More
Click Here to Follow Us