മലയാളികളുടെ ദുരൂഹ മരണം; 17 ദിവസം കഴിഞ്ഞിട്ടും പോലീസ് നിസ്സഹകരണം മൂലം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവാതെ വീട്ടുകാർ

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രോണിക് സിറ്റിക്കടുത്ത് ചിന്തല മഡിവാളയിലെ ഒരു ഒഴിഞ്ഞ ചതുപ്പു പ്രദേശത്തു നടന്ന മലയാളികളുടെ ദുരൂഹ മരണത്തിൽ 17 ദിവസം കഴിഞ്ഞിട്ടും പോലീസ് നിസ്സഹകരണം മൂലം വിശദ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവാതെ വീട്ടുകാർ. തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയും മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ലഭിച്ച് 17 ദിവസം കഴിഞ്ഞിട്ടും ഇതുവരെ പോസ്റ്റ്മോർട്ടം, ഫൊറൻസിക് റിപ്പോർട്ടുകൾ പൊലീസ് നൽകിയിട്ടില്ല. പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിലായിരുന്നു ഇരുവരെയും കാണാതായ കേസ്…

Read More

ഔട്ടര്‍ റിംഗ് റോഡില്‍ പ്രത്യേക ബസ് ലൈനില്‍ നിയമം ലംഘിച്ചതിന് കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 1200 കേസുകള്‍.

ബെംഗളൂരു: നവംബര്‍ 15 മുതല്‍ പ്രത്യേക ബസ് ലൈന്‍ വഴി യാത്ര ചെയ്തു നിയമലംഘനം നടത്തിയത് 1200 പേര്‍.ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.ഔട്ടര്‍ റിംഗ് റോഡില്‍ സില്‍ക്ക് ബോര്‍ഡ്‌ മുതല്‍ ബയപ്പനഹള്ളി വരെയാണ് പ്രത്യേക ബസ് പാത നിര്‍മ്മിച്ചത്‌.അനധികൃത പാര്‍ക്കിംങ്ങിനു ആണ് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.ഒരു കേസ് അധിക വേഗതയില്‍ വണ്ടി ഓടിച്ചതിന് ആയിരുന്നു.54 കേസുകള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിന് ആയിരുന്നു. ഇരു ചക്രവാഹനങ്ങള്‍ ,കാറുകള്‍,ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്ക് എതിരെ എല്ലാം കേസ് ഉണ്ട്.നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന നാല് കിലോമീറ്റെര്‍ സ്ഥലത്ത് വച്ച് ഉള്ള…

Read More

രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനെതിരേ നഗരത്തിൽ പ്രതിഷേധം

ബെംഗളൂരു: രാജ്യത്ത് സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിനെതിരേ നഗരത്തിൽ പ്രതിഷേധം. വിവിധ വനിതാ സംഘടനകളുടെയും ബെംഗളൂരു സിറ്റിസൺ ട്രസ്റ്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം, ഡൽഹിയിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നിട്ട് ഏഴു വർഷമാകുന്നത് എന്നിവയോടനുബന്ധിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കാൻ അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിക്രമങ്ങൾക്കിരയായി കൊല്ലപ്പെട്ടവർക്ക് നീതി വേണമെന്നാവശ്യപ്പെട്ടുള്ള ബാനറുകളും കൈയിലേന്തിയായിരുന്നു പ്രതിഷേധം. സ്ത്രീകൾക്കെതിരേയുള്ള അതിക്രമക്കേസുകൾ വിചാരണനടത്താൻ അതിവേഗ കോടതി വേണമെന്നും ആവശ്യപ്പെട്ടു. സിനിമാതാരങ്ങളായ ശ്രുതി…

Read More

പൗരത്വ ഭേദഗതി നിയമം; കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു!!

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാത്രി 11:30 ഓടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞുവെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ശേഷം പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ…

Read More

മാളുകളിൽ മൊബൈൽ നമ്പർ കൊടുക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ

ബെംഗളൂരു: മാളുകളിലും മറ്റും മൊബൈൽ നമ്പർ കൊടുക്കരുതെന്ന് സിറ്റി പോലീസ് കമ്മിഷണർ. നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവുവിന്റെ നിർദേശം. നഗരത്തിൽ മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സർവേയുടെ പേരിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നു എന്ന് പറഞ്ഞും വ്യാപകമായി പൊതുജനത്തെ സമീപിക്കുന്നുവെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മൊബൈൽ നമ്പർ കൈമാറുമ്പോൾ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതരിൽ എത്തിച്ചേരുകയാണെന്നും ഇത് സൈബർ തട്ടിപ്പുകൾക്കിടയാക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. മെട്രോനഗരങ്ങളിലെ സൈബർ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മുന്നിലാണെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ടിൽ…

Read More

ഇന്ന് മുതല്‍ സ്മാര്‍ട്ട്‌ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വന്നു;നഗരത്തില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ബെംഗളൂരു: ഇന്ന് മുതൽ നഗരത്തില്‍ സ്മാർട് പാർക്കിങ് സംവിധാനം പ്രവര്‍ത്തന ക്ഷാമമാകും. കസ്തൂർബാ റോഡിൽ ഒരേ സമയം 13,500 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം  പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് ബിബിഎംപി കമ്മിഷണർ ബി.എച്ച്. അനിൽകുമാർ പറഞ്ഞു. സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ 85 റോഡുകളിലാണ് ആദ്യഘട്ടത്തിൽ പാർക്കിങ് സൗകര്യം ആരംഭിക്കുന്നത്.  ഭിന്നശേഷിയുള്ളവർക്കു പ്രത്യേക പാർക്കിങ് സൗകര്യമുണ്ടാകും. കസ്തൂർബാ  റോഡിന്റെ ഒരു വശത്ത് പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കാർ, ബൈക്ക് ഇവിടെ പാർക്ക് ചെയ്ത്  ‍ഡിജിറ്റൽ ഡിസ്പ്ലേ കൗണ്ടറിലെത്തി പാർക്ക് ചെയ്യുന്നത് എത്ര…

Read More

സ്ഥിരം ഗതാഗത നിയമലംഘനം നടത്തുന്ന ആളാണോ നിങ്ങള്‍? കരുതിയിരിക്കുക;കഴിഞ്ഞ 2 വര്‍ഷം പിടികൊടുക്കാതെ ഓടിയ വ്യാപാരിയില്‍ നിന്ന് 71 നിയമ ലംഘനങ്ങള്‍ക്ക് എതിരെ ഈടാക്കിയത് 15400 രൂപ.

ബെംഗളൂരു : കഴിഞ്ഞ 12 ന് രാവിലെ പച്ചക്കറി വ്യാപാരിയായ മഞ്ജുനാഥിനെ ഹെല്‍മെറ്റ്‌ വക്കാത്തതിന്‍റെ പേരില്‍ ട്രാഫിക്‌ പോലീസ് പിടിച്ചപ്പോള്‍ ഇത് ഇങ്ങനെ ഒരു വാര്‍ത്തയാകും എഎന്ന് ആരും കരുതിയില്ല.യാത്രക്കാരന്റെ വണ്ടി നമ്പര്‍ ട്രാഫിക്‌ പോലീസുകാരുടെ കയ്യില്‍ ഉള്ള മെഷീനില്‍ നല്‍കിയപ്പോള്‍ 5.1 അടി നീളമുള്ള ഒരു റെസിപ്റ്റ് പുറത്ത് വരികയായിരുന്നു. അത് മെഷീനില്‍ എന്തെങ്കിലും പ്രശ്നം സംഭാവിച്ചതാവും എന്ന് കരുതി കൃത്യമായി ഒന്ന് കൂടി പരിശോധിച്ചപ്പോള്‍ ആണ് പോലീസുകാര്‍ക്ക് വിഷയം വ്യക്തമായത്,അന്ന് നടന്നത് അടക്കം 71 ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ ആണ് ഇയാള്‍…

Read More

ഉള്ളി വില വർധന; വായ്പയെടുത്ത് വിളവിറക്കിയ കർഷകൻ കോടിശ്വരനായി!!

ബെംഗളൂരു: ഉള്ളി വില വർധനവ്മൂലം ആളുകൾ വലഞ്ഞപ്പോൾ, ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് ഒരു മാസത്തിനുള്ളില്‍ കോടിപതിയായത്. വായ്പയെടുത്ത് വിളവിറക്കിയ മല്ലികാര്‍ജുന കടക്കെണിയില്‍ വലയുമ്പോഴാണ് ഉള്ളിവില വർധിച്ചത്. ഉള്ളി വില 200നടുത്തെത്തിയ സമയത്ത് ഏകദേശം 240 ടണ്‍ ഉള്ളിയാണ് മല്ലികാര്‍ജുന വിപണിയിലെത്തിച്ചത്. 15 ലക്ഷം രൂപ ഇറക്കി കൃഷി നടത്തിയ ഇയാള്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാഭം ഇതിലും കൂടുതലാണ് ലഭിച്ചത്. കടങ്ങളെല്ലാം…

Read More

മാമാങ്കം സിനിമ ഓണ്‍ലൈനില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തവര്‍ എല്ലാം പെട്ടു!

കൊച്ചി∙ മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും. ‘മാമാങ്കം’ റിലീസിന് പിന്നാലെതന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പൊലീസിനു നൽകിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ വഴി മാമാങ്കം അപ്ലോഡ്  ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണു കേസ് റജിസ്റ്റർ ചെയ്തതും.…

Read More

സ്വകാര്യ മേഖലയിലെ ജോലി കന്നഡികര്‍ക്ക് സംവരണം നല്‍കാനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും;ഈ ലിസ്റ്റില്‍ ആരൊക്കെ ഉണ്ടാകും ? ഇവിടെ വായിക്കാം.

ബെംഗളൂരു : നീല കോളര്‍ (കാറ്റെഗറി സി യും ഡി യും) ജോലികള്‍ക്ക് കന്നടികര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടു സ്വകാര്യ കമ്പനികള്‍ക്ക് കത്ത് നല്‍കിയതിനു പിന്നാലെ ,സ്വകാര്യമേഖലയില്‍ 50% മുതല്‍ 75% വരെ അവസരം തദ്ദേശീയര്‍ക്ക് നല്‍കുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായി യെദിയൂരപ്പ സര്‍ക്കാര്‍.ഇതില്‍ ഐ-ടി -ബി-ടി മേഖല അടക്കമുള്ള സ്വകാര്യ കമ്പനികളും ഉള്‍പ്പെടും. “തദ്ദേശീയരായ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഉതകുന്ന വിധത്തില്‍ ഉള്ള നിയമത്തിന്റെ കരടുരേഖ രേഖ തയ്യാറായിട്ടുണ്ട്,അത് ജനുവരി 20…

Read More
Click Here to Follow Us