സ്ഥിരം ഗതാഗത നിയമലംഘനം നടത്തുന്ന ആളാണോ നിങ്ങള്‍? കരുതിയിരിക്കുക;കഴിഞ്ഞ 2 വര്‍ഷം പിടികൊടുക്കാതെ ഓടിയ വ്യാപാരിയില്‍ നിന്ന് 71 നിയമ ലംഘനങ്ങള്‍ക്ക് എതിരെ ഈടാക്കിയത് 15400 രൂപ.

ബെംഗളൂരു : കഴിഞ്ഞ 12 ന് രാവിലെ പച്ചക്കറി വ്യാപാരിയായ മഞ്ജുനാഥിനെ ഹെല്‍മെറ്റ്‌ വക്കാത്തതിന്‍റെ പേരില്‍ ട്രാഫിക്‌ പോലീസ് പിടിച്ചപ്പോള്‍ ഇത് ഇങ്ങനെ ഒരു വാര്‍ത്തയാകും എഎന്ന് ആരും കരുതിയില്ല.യാത്രക്കാരന്റെ വണ്ടി നമ്പര്‍ ട്രാഫിക്‌ പോലീസുകാരുടെ കയ്യില്‍ ഉള്ള മെഷീനില്‍ നല്‍കിയപ്പോള്‍ 5.1 അടി നീളമുള്ള ഒരു റെസിപ്റ്റ് പുറത്ത് വരികയായിരുന്നു. അത് മെഷീനില്‍ എന്തെങ്കിലും പ്രശ്നം സംഭാവിച്ചതാവും എന്ന് കരുതി കൃത്യമായി ഒന്ന് കൂടി പരിശോധിച്ചപ്പോള്‍ ആണ് പോലീസുകാര്‍ക്ക് വിഷയം വ്യക്തമായത്,അന്ന് നടന്നത് അടക്കം 71 ട്രാഫിക്‌ നിയമ ലംഘനങ്ങള്‍ ആണ് ഇയാള്‍…

Read More

ഉള്ളി വില വർധന; വായ്പയെടുത്ത് വിളവിറക്കിയ കർഷകൻ കോടിശ്വരനായി!!

ബെംഗളൂരു: ഉള്ളി വില വർധനവ്മൂലം ആളുകൾ വലഞ്ഞപ്പോൾ, ഉള്ളി കൊണ്ടു തന്നെ കോടിപതിയായ ഒരാളുടെ കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രാദുര്‍ഗ ജില്ലയിലെ ദോഡാസിദ്ദവ്വനഹള്ളിയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനയാണ് ഒരു മാസത്തിനുള്ളില്‍ കോടിപതിയായത്. വായ്പയെടുത്ത് വിളവിറക്കിയ മല്ലികാര്‍ജുന കടക്കെണിയില്‍ വലയുമ്പോഴാണ് ഉള്ളിവില വർധിച്ചത്. ഉള്ളി വില 200നടുത്തെത്തിയ സമയത്ത് ഏകദേശം 240 ടണ്‍ ഉള്ളിയാണ് മല്ലികാര്‍ജുന വിപണിയിലെത്തിച്ചത്. 15 ലക്ഷം രൂപ ഇറക്കി കൃഷി നടത്തിയ ഇയാള്‍ അഞ്ച് മുതല്‍ 10 ലക്ഷം വരെ ലാഭമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാഭം ഇതിലും കൂടുതലാണ് ലഭിച്ചത്. കടങ്ങളെല്ലാം…

Read More

മാമാങ്കം സിനിമ ഓണ്‍ലൈനില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തവര്‍ എല്ലാം പെട്ടു!

കൊച്ചി∙ മമ്മൂട്ടി ചിത്രമായ ‘മാമാങ്കം’ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തവരും പ്രതിയാകും. ‘മാമാങ്കം’ റിലീസിന് പിന്നാലെതന്നെ സിനിമയെ തകര്‍ക്കാനുള്ള ശ്രമവും സജീവമായിരുന്നുവെന്ന് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് പൊലീസിനു നൽകിയ പരാതിയില്‍ പറയുന്നു. ഗോവിന്ദ് എന്ന പ്രൊഫൈൽ നെയിം ഉള്ളയാളാണ് ഓണ്‍ലൈന്‍ ആപ്ളിക്കേഷന്‍ വഴി മാമാങ്കം അപ്ലോഡ്  ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പ്രധാന പ്രതിയാക്കിയാണു കേസ് റജിസ്റ്റർ ചെയ്തതും.…

Read More

സ്വകാര്യ മേഖലയിലെ ജോലി കന്നഡികര്‍ക്ക് സംവരണം നല്‍കാനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും;ഈ ലിസ്റ്റില്‍ ആരൊക്കെ ഉണ്ടാകും ? ഇവിടെ വായിക്കാം.

ബെംഗളൂരു : നീല കോളര്‍ (കാറ്റെഗറി സി യും ഡി യും) ജോലികള്‍ക്ക് കന്നടികര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ടു സ്വകാര്യ കമ്പനികള്‍ക്ക് കത്ത് നല്‍കിയതിനു പിന്നാലെ ,സ്വകാര്യമേഖലയില്‍ 50% മുതല്‍ 75% വരെ അവസരം തദ്ദേശീയര്‍ക്ക് നല്‍കുന്ന നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായി യെദിയൂരപ്പ സര്‍ക്കാര്‍.ഇതില്‍ ഐ-ടി -ബി-ടി മേഖല അടക്കമുള്ള സ്വകാര്യ കമ്പനികളും ഉള്‍പ്പെടും. “തദ്ദേശീയരായ യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഉതകുന്ന വിധത്തില്‍ ഉള്ള നിയമത്തിന്റെ കരടുരേഖ രേഖ തയ്യാറായിട്ടുണ്ട്,അത് ജനുവരി 20…

Read More

വാടക സ്കൂട്ടറുകൾ നഗരത്തിലെ സാധാരണക്കാരുടെ ജീവിതത്തിന് ഭീഷണിയാകുമ്പോൾ?

ബെംഗളൂരു : വൻ നഗരങ്ങളിൽ വരുന്ന ഓരോ സാങ്കേതികപരമായ മുന്നേറ്റങ്ങളും സാധാരണക്കാരന്റെ ജീവിതം അയാസരഹിതമാക്കുവാൻ ഉതകുന്നതാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.അതിൽ ഒന്നാണ് ബൗൺസ്, വോഗോ തുടങ്ങിയ വാടകക്കെടുത്ത് യാത്ര ചെയ്യാവുന്ന ഇരുചക്രവാഹനങ്ങൾ.എന്നാൽ ഇത്തരം സൗകര്യങ്ങളെ നമ്മളിൽ പലരും ദുർവിനിയോഗം ചെയ്യുന്നതിന്റെ വാർത്തകൾ കുറച്ച് മാസങ്ങളായി ഈ നഗരത്തിൽ നമ്മൾ കാണുന്നുണ്ട്. ഇത്തരം വാഹനങ്ങൾ മേൽപ്പാലങ്ങളുടെ മുകളിൽ നിർത്തിയിട്ട് മുങ്ങുക, സ്പെയർ പാർട്ട് സുകൾ അഴിച്ചെടുത്ത് വിൽക്കുക എന്നിവയെല്ലാം അതിൽ ചിലത് മാത്രം. എന്നാൽ ക്രിമിനലുകളും ഇത്തരം ബൈക്കുകൾ ഉപയോഗിച്ച് തുടങ്ങിയതായാണ് ഏറ്റവും…

Read More

ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ തൂങ്ങി മരിച്ചു!!

ബെംഗളൂരു: ഭാര്യയുടെ ആഢംബര ജീവിതത്തില്‍ മനം മടുത്ത് ഐടി എഞ്ചിനീയർ ശ്രീനാഥ് (39) തന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചു. സോഫറ്റ്‌വെയര്‍ എഞ്ചിനിയര്‍മാരായ ശ്രീനാഥും ഭാര്യ രേഖയും ലോണെടുത്താണ് നഗരത്തിൽ ഫ്‌ളാറ്റ് വാങ്ങിയത്. ലോണിന്റെ തിരിച്ചടവിനും വീട്ടുചെലവിനുമായി മാസം നിശ്ചിത തുകയാകും. ഈ ചെലവുകള്‍ക്കിടയിലും ആഡംബരജീവിതം നയിക്കുകയായിരുന്നു ഭാര്യ. ഇതിനിടയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ശ്രീനാഥിനെഭാര്യ മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും ശ്രീനാഥിന്റെ പിതാവ് പറയുന്നു. മാത്രമല്ല ഫ്‌ളാറ്റ് രേഖയുടെ പിതാവിന്റെ പേരിലേക്ക് ആക്കാന്‍ ശ്രീനാഥിന്റെ മേല്‍ നിരന്തരം സമര്‍ദ്ദം ചെലുത്തിയിരുന്നതായും ശ്രീനാഥിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു. ഈ മാനസിക പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് ശ്രീനാഥ്…

Read More

സ്വന്തം അപ്പാർട്ട്മെൻറിനുള്ളിൽ ചെടി വളർത്തിയ”പ്രകൃതി സ്നേഹികൾ”പിടിയിൽ!

ബെംഗളൂരു : കെങ്കേരി അപ്പാർട്ട്മെന്റിന് ഉള്ളിൽ കഞ്ചാവ് ചെടി വളർത്തിയ മൂന്നു വിദ്യാർത്ഥികളെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മാത്യു ജ്യോതികുമാർ (23) മംഗൾ മുഖ്യ (28) ഹൊസ്ക്കരഹളളി സ്വദേശി ആദ്യ ത്യ നന്ദകുമാർ (21) എന്നിവരാണ് പിടിയിലായത്. ജ്യോതികുമാർ മാനേജ്മെൻറ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്. വില്പനയ്ക്ക് തയ്യാറാക്കിയ രണ്ട് കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി. നെതർലൻഡ്സിൽ നിന്ന് രണ്ടു വർഷം മുമ്പ് കൊറിയർ വഴി കൊണ്ടുവന്ന കഞ്ചാവ് ചെടി എൽ ഇ ഡി ലൈറ്റിന്റെ വെളിച്ചത്തിലാണ് മുറിക്കുള്ളിൽ വളർത്തിയത്. കോളേജ്…

Read More

റോഡരുകിൽ സ്ഥാപിച്ച ട്രാഫിക് പേലീസ് ബൊമ്മകളും വാഹന യാത്രക്കാർക്ക് പണി തരും!

ബെംഗളൂരു : ഏകദേശം രണ്ടാഴ്ച മുൻപാണ് നഗരത്തിലെ ട്രാഫിക് പോലീസ് റോഡരുകിൽ ബൊമ്മകളെ (മാനിക്വിൻ) ഇറക്കുന്നത്, യഥാർത്ഥ പോലീസുകാരാണെന്ന് കരുതി വാഹനങ്ങൾ നിയമ ലംഘനം നടത്തില്ല എന്നതാണ് ട്രാഫിക് പോലീസിന്റെ വാദം. http://bangalorevartha.in/archives/41712 നിയമലംഘനങ്ങൾ ഒഴിവാക്കാൻ വാഹന യാത്രക്കാർക്കായി നിരത്തുകളിൽ പോലീസ് വേഷത്തിൽ സ്ഥാപിച്ച ബൊമ്മകളിൽ ഇനി നിരീക്ഷണ ക്യാമറകളും ഘടിപ്പിക്കും. യൂണിഫോമും തൊപ്പിയും കണ്ണടയുമെല്ലാം ഉള്ള വിവിധ ജംഗ്ഷനിൽ സ്ഥാപിച്ച ബൊമ്മ പോലീസ് ട്രാഫിക് നിയന്ത്രണത്തിന് വളരെ ഗുണം ചെയ്യുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യുന്നതിനായി മാാനിക്വിനുകളിൽ ക്യാമറ ഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ജോയിൻ കമ്മീഷണർ…

Read More

കണ്ണൂർ വിമാനത്താവളത്തിലേക്ക് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ച ഫ്ലൈബസ് സർവീസ് കേരളത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വൈകുന്നു

ബെംഗളൂരു: കണ്ണൂരിനോടടുത്തുള്ള കുടക്, വിരാജ്‌പേട്ട, മടിക്കേരി ഭാഗങ്ങളിലെ യാത്രക്കാരെ ലക്ഷ്യമിട്ടാണ് കർണാടകം കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് പ്രഖ്യാപിച്ചത്. സർവീസ് നടത്താനുള്ള അനുമതി ആവശ്യപ്പെട്ട് കർണാടക ഗതാഗതവകുപ്പ് കത്തയച്ചിരുന്നെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചില്ല. കുടക്, മഡിക്കേരി, വിരാജ്‌പേട്ട ഭാഗങ്ങളിലെ യാത്രക്കാർക്ക് ബെംഗളൂരു വിമാനത്താവളത്തെക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. ഭാവിയിൽ ഈ ഭാഗങ്ങളിലുള്ളവർ വിമാനയാത്രയ്ക്ക് കണ്ണൂരിനെയാകും ആശ്രയിക്കുക. കണ്ണൂർ വിമാനത്താവളത്തിലേക്ക് ഫ്ലൈബസ് വേണമെന്നാവശ്യപ്പെട്ട് മുമ്പ് കുടക് പാസഞ്ചേഴ്‌സ് ഫോറം കർണാടക ആർ.ടി.സി.ക്ക് കത്തയച്ചിരുന്നു. ഈ സർവീസ് നടത്താൻ കോഴിക്കോട് വിമാനത്താവളവും കണ്ണൂർ വിമാനത്താവളവുമാണ് കർണാടക…

Read More
Click Here to Follow Us