ബെംഗളൂരു : തൃശ്ശൂരിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ ഡീലക്സ് ബസ് അപകടത്തിൽ പെട്ടു. ഡൈവർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് പുലർച്ച ഭവാനിക്ക് അടുത്തു വച്ചാണ് അപകടത്തിൽ പെട്ടത്. മേൽപ്പാലത്തിന്റെ പണി നടക്കുന്ന സ്ഥലത്ത് സർവ്വീസ് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന്റെ പിന്നിൽ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുൻപിലുള്ള ബൊലേറോയിൽ ഇടിക്കുകയും തുടർന്ന് 3-4 വാഹനങ്ങൾക്ക് വരിയായി ആഘാതമേൽക്കുകയായിരുന്നു. ബസ് ഡ്രൈവർ ആയ മധുവിന്റെ തലയുടെ…
Read MoreDay: 14 December 2019
കേരള കർണാടക അതിർത്തിയിൽ മലയാളികളെ വലച്ച് കര്‍ണാടക പൊലീസ്!!
ബെംഗളൂരു: കേരള കർണാടക അതിർത്തിയിൽ മലയാളികളെ വലച്ച് കര്‍ണാടക പൊലീസ്. കണ്ണൂര്‍ കൂട്ടുപുഴയിലെ ജനങ്ങള്‍ ഇപ്പോള്‍ ഭയന്നാണ് ഓരോ നിമിഷവും ജീവിക്കുന്നത്. അവര്‍ താമസിക്കുന്നത് കേരളത്തിലാണെങ്കിലും പുറത്തിറങ്ങി എന്തെങ്കിലും ചെയ്താല്‍ കര്‍ണാടക പൊലീസ് വളയും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയുടെ പ്രശ്നമാണ് ഈ ജനങ്ങളെ വലച്ചിരിക്കുന്നത്. കൂട്ടുപുഴ സ്വദേശികളായ ദമ്പതികളെ കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ദിവസമായി അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുകയാണ്. വീട്ടുമുറ്റത്തെ മരംമുറിച്ചതിനാണ് കേരളത്തിന്റെ അതിര്‍ത്തി കടന്ന് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. പ്രളയത്തില്‍ വീട് തകര്‍ന്നതിനാല്‍ വാടകയ്ക്ക് മാറിത്താമസിക്കുന്ന കൂട്ടുപുഴ…
Read Moreനഗരത്തിൽനിന്ന് മോഷണംപോയ സ്വർണം കണ്ടെത്താൻ 5000 കിലോമീറ്റർ സഞ്ചരിച്ച് പോലീസ്!
ബെംഗളൂരു: നഗരത്തിൽനിന്ന് മോഷണംപോയ 64 ലക്ഷം രൂപ വിലമതിക്കുന്ന 1.6 കിലോ സ്വർണം കണ്ടെടുക്കാൻ ഒഡിഷ സ്വദേശികളായ മൂന്നു പ്രതികളുമായി ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സഞ്ചരിച്ചത് 5000 കിലോമീറ്റർ. സ്വർണം കണ്ടെടുക്കാൻ തീവണ്ടിയിൽ പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒഡിഷ സ്വദേശികളായ അനന്ത്കുമാർ (31), രമേഷ് ചന്ദ്ര (32), ബിശ്വജിത്ത് മാലിക് (23), ദുലാൽ സിങ് (22) എന്നിവരെയാണ് മോഷണക്കേസിൽ അറസ്റ്റുചെയ്തത്. 2015 മുതൽ സംഘം ബെംഗളൂരുവിൽ മോഷണം നടത്തിവരികയായിരുന്നു. അനന്ത്കുമാർ, രമേഷ്, ബിശ്വജിത്ത് എന്നിവർ ബെംഗളൂരുവിൽ വീട്ടുജോലിക്കെത്തി സമീപത്തെ വീടുകളിൽ…
Read Moreക്രിസ്മസ് അവധി; കേരള ആർ.ടി.സി.യും ഒമ്പത് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി.യും പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റ് തീർന്നതിനാൽ കേരള, കർണാടക ആർ.ടി.സി.കൾ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു മലയാളികൾ. കേരള ആർ.ടി.സി. ആദ്യഘട്ടത്തിൽ ഒമ്പത് ബസുകളാണ് പ്രഖ്യാപിച്ചത്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്. 20 മുതൽ 23 വരെയുള്ള പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ ബസ്സുകൾ പ്രഖ്യാപിക്കും.
Read Moreകർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു!!
ബെംഗളൂരു: കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അഞ്ച് പ്രത്യേക സർവീസുകൾ കൂടി പ്രഖ്യാപിച്ചു. ക്രിസ്മസ് അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് പ്രഖ്യാപിച്ച ബസുകളുടെ എണ്ണം 66 ആയി. 23-ന് എറണാകുളം (രാത്രി 8.10, 8.38), കോട്ടയം (രാത്രി 7.21, 8.24), തൃശ്ശൂർ (രാത്രി 9.40) എന്നിവിടങ്ങളിലേക്കാണ് പുതിയതായി പ്രഖ്യാപിച്ചത്. ഇവയിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യാത്രാത്തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ കൂടുതൽ പ്രത്യേക ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. നേരത്തേ 19, 20, 21, 22 തീയതികളിലായി 61 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചിരുന്നു.…
Read More