മലയാളികളടക്കം 3000ൽ അധികം ആളുകളിൽ നിന്ന് പകുതി വിലക്ക് ഫ്ലാറ്റുകൾ നൽകാം എന്ന് വാഗ്ദാനം നൽകി 375 കോടിയോളം രൂപ തട്ടിയെടുത്തു മുങ്ങിയ ഡ്രീംസ് ഇൻഫ്രയുടെ എം.ഡി.യും സിനിമാ നടിയുമായ ദിഷ ചൗധരി 2 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം പോലീസ് പിടിയിൽ.

ബെംഗളൂരു : പകുതി വിലക്ക് ബംഗളൂരുവിലെ കണ്ണായ ഇടങ്ങളിൽ ഫ്ലാറ്റുകൾ വാഗ്ദാനംചെയ്ത് 375 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഡ്രീംസ് ജി.കെ. എം ഡിയും നടിയുമായ ദിഷ ചൗധരി പിടിയിൽ. രണ്ടു വർഷത്തിലേറെയായി ഒളിവിലായിരുന്നു. ഇവർക്കെതിരെ 35 വാറൻറും 10 സമൻസും പുറപ്പെടുവിച്ചിരുന്നു. മുഖ്യ പ്രതി സച്ചിൻ ചൗധരിയുടെ ആദ്യ ഭാര്യയായിരുന്ന ഇവർ മക്കൾക്കൊപ്പം മുംബൈയിലാണ് പേരുമാറ്റി ഒളിവിൽ കഴിഞ്ഞിരുന്നത്. മലയാളികളുൾപ്പെടെ മൂവായിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത് ഈ കേസിൽ സച്ചിന്റെ രണ്ടാം ഭാര്യ മൻദീപ് കൗൾ ഉൾപ്പെടെ 11 പേരാണ് പ്രതികൾ .…

Read More

വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഷെയ്ന്‍

മലയാള സിനിമയില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ചലച്ചിത്ര താരം ഷെയ്ന്‍ നിഗം. തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്നാണ് ഷെയ്ന്‍ പറഞ്ഞിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നിര്‍മാതാക്കളുടെ നടപടിയെന്ന് മാത്രമായിരുന്നു ഷെയിനിന്റെ പ്രതികരണം. അറിയിപ്പ് കിട്ടിയ ശേഷം വിശദമായി പ്രതികരിക്കും. അസോസിയേഷൻ നേതാക്കളായ സിയാദ് കോക്കർ, എം. രഞ്ജിത്ത് തുടങ്ങിയവർ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്. കുര്‍ബാനി, വെയില്‍ എന്നീ രണ്ട് സിനിമകള്‍ക്കും കൂടി ഏഴുകോടിയോളം രൂപയാണ് നഷ്ടം ഉണ്ടായിരിക്കുന്നതെന്നും, ഇത് ഷെയ്ന്‍ നികത്തുന്നതുവരെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നുമാണ്…

Read More

അൾസൂരിലുള്ള ലിഡോ മാളിന് 3 ലക്ഷം രൂപ പിഴ!

ബെംഗളൂരു: മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ ലിഡോ മാളിന് മൂന്നുലക്ഷം രൂപ പിഴചുമത്തി ബി.ബി.എം.പി. ഇവിടെ നിന്ന് അനധികൃതമായി പുലർച്ചെ 2:30ന് മാലിന്യം കൊണ്ടു പോയ വാഹനം ബി.ബി.എം.പി മാർഷലുകൾ കയ്യോടെ പിടികൂടുകയായിരുന്നു. ഖര -ദ്രവ മാലിന്യം വേർതിരിക്കാതെയാണ് കൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അൾസൂരിൽ മുൻപ് ഉണ്ടായിരുന്ന ലിഡോ എന്ന സിനിമാ തീയേറ്റർ നിന്ന ഭാഗത്താണ് ലിഡോ മാൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചത്. നഗരത്തിൽ കൂടുതൽ പേരെത്തുന്ന മാളുകളിൽ ഒന്നായ ലിഡോ എം.ജി.റോഡിന്റെ അവസാനവും അൾസൂർ തടാകത്തിന്ന് വളരെ ദൂരെയുമല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്.

Read More

പ്രത്യേക ബസ് ലൈൻ പദ്ധതിയും നിംബസും വൻ ഹിറ്റ്;യാത്രക്കാരുടെ ഇടയിൽ നടത്തിയ ആദ്യ സർവേയുടെ ഫലം ഇങ്ങനെ.

ബെംഗളൂരു : ബിഎംടിസി ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ബസ് ലൈൻ പദ്ധതി വൻ വിജയകരമാണെന്ന് ആദ്യ സർവ്വേ ഫലം. സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ ബയപ്പനഹള്ളിവരെ ബിഎംടിസി ബസ്സുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ പാതയിലൂടെ തിരക്കുള്ളപ്പോൾ യാത്രാസമയം ശരാശരി 7 മിനിറ്റ് കുറഞ്ഞതായി സിറ്റിസൺസ് ഫോർ ബെംഗളൂരു നടത്തിയ സർവ്വേയിൽ കണ്ടെത്തി. വലിയ പണച്ചെലവില്ലാതെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി, വലിയ മാറ്റം ഉണ്ടാക്കിയ ബസ് ലൈനിനെകുറിച്ച് യാത്രക്കാർക്ക് അഭിപ്രായങ്ങൾ ഇവയാണ്. ഓഫീസിലേക്കും തിരികെയുമുള്ള യാത്രയിൽ ബസ് ലൈൻ വലിയ മാറ്റം ഉണ്ടാക്കിയതായി സർവ്വേയിൽ പങ്കെടുത്ത 55%…

Read More

വേദിയിൽ കോൺഗ്രസിന് ജയ് വിളിച്ച് ബി.ജെ.പി സ്ഥാനാർഥി!

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി.സ്ഥാനാർഥിക്ക്‌ നാക്കുപിഴച്ചു. മുൻമന്ത്രിയും കോൺഗ്രസ് വിമതനുമായ എം.ടി.ബി. നാഗരാജിനാണ് പ്രചാരണയോഗത്തിൽ നാക്കുപിഴച്ചത്. പ്രസംഗത്തിനുശേഷം ജയ് കോൺഗ്രസ് എന്നാണ് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന നേതാക്കൾ തെറ്റുചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തുകയുംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന എം.ടി.ബി. നാഗരാജ് എം.എൽ.എ.മാരിൽ ഏറ്റവുംകൂടുതൽ ആസ്തിയുള്ള നേതാവാണ്.

Read More

ക്ലാസിൽ‍ മൂത്രമൊഴിച്ചതിനു 3 വയസുകാരനെ ആയ കറിക്കത്തി ഉപയോഗിച്ച് കുത്തി!!

ബെംഗളൂരു: നഴ്സറി ക്ലാസിൽ‍ മൂത്രമൊഴിച്ചതിനു 3 വയസുകാരനെ കത്തി ഉപയോഗിച്ച് ആയ ഉപദ്രവിച്ചതായി പരാതി. ചിക്കമഗളൂരുവിലാണ് സംഭവം. പുറത്തും തലയ്ക്കും മുറിവേറ്റു രക്തം വാർന്ന കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിക്കറിൽ മൂത്രമൊഴിച്ച കുട്ടിയോട് പാചകക്കാരി മാല ദേഷ്യപ്പെടുകയും കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. മാലയ്ക്കെതിരെയും സംഭവം നടക്കുമ്പോൾ ഫോണിൽ സംസാരിച്ചിരുന്ന അധ്യാപികയ്ക്കെതിരെയും പോലീസ് കേസെടുത്തു.

Read More

ബെംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ ദോഹയിലേക്കുള്ള വിമാനം ആറു മണിക്കൂറിൽ അധികമായി പുറപ്പെടാതെ അനിശ്ചിതത്വമായി റൺവേയിൽ തന്നെ തുടരുന്നു.

ബെംഗളൂരു : ഇന്ന് പുലർച്ച 3.40ന് ദോഹയിലേക്ക് പുറപ്പെടേണ്ട ഖത്തർ എയർവേയ്‌സ് കമ്പനിയുടെ QR573 എന്ന വിമാനം യാത്രക്കാരെ കയറ്റി റൺവേയിൽ തന്നെ തുടരുന്നു. സാകേതിക തകരാർ എന്നാണ് യാത്രകാരെ അറിയിച്ചിരിക്കുന്നത്. ഇന്ധന ടാങ്കിലെ അളവ് കൃത്യമായി കാണിക്കാത്തതിനാൽ വിമാന കമ്പനിയുടെ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി കൊണ്ടിരിക്കുന്നു എന്ന് യാത്രക്കാരിൽ ഒരാൾക്ക് ലഭിച്ച വിവരം. ഇന്നലെയും ഇതേ വിമാനം റദ്ധാക്കിയിരുന്നു. ഇന്നലെ വിമാനം റദ്ധാക്കിയപ്പോൾ പല യാത്രകരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു.പക്ഷേ യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് വിട്ടു കൊടുത്തിരുന്നില്ല . രണ്ടാം ദിവസവും ബുദ്ധിമുട്ട്…

Read More

വീണ്ടും പൊട്ടിക്കരഞ്ഞ് “കുമാരണ്ണ”; കാരണം ഇതാണ്.

ബെംഗളൂരു : മുൻമുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ കുമാരസ്വാമിയുടെ കരച്ചിൽ കർണാടക രാഷ്ടീയത്തിൽ ഒരു പുതുമയുള്ള കാര്യമല്ല, ഒന്നിലധികം തവണ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടയിലും മറ്റും ജനങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡ്യ യിൽനിന്നും മകൻ നിഖിൽ ഗൗഡ പരാജയപ്പെട്ടതിനെ പരാമർശിച്ച് ആണ് കുമാരസ്വാമി വീണ്ടും പൊട്ടിക്കരഞ്ഞത്. മണ്ഡ്യ കെ ആർ പേട്ടിലെ സ്ഥാനാർത്ഥി ബി എൽ ദേവരാജിന് വേണ്ടിയുള്ള ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ആണ് അദ്ദേഹം വികാരാധീനനായത്. മകനെ മൽസരിപ്പിക്കണമെന്ന് താൽപ്പര്യപ്പെട്ട മണ്ഡ്യയിലെ ജനങ്ങൾ തന്നെ കൈ വിടുകയായിരുന്നു. കുമാരസ്വാമി സഖ്യ…

Read More
Click Here to Follow Us