നെഞ്ച് വേദനയെ തുടർന്ന് ഡി.കെ.ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ശേഷാദ്രി പുറത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവകുമാറിനെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ നെഞ്ചു വേദനയെ തുടർന്ന് ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കന്നഡ രാജ്യോത്സവ ദിനാചരണത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ശിവകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

Read More

കന്നഡയിൽ സംസാരിച്ചില്ല,അന്യ നാട്ടുകാരനായ ഡോക്ടർക്ക് മർദ്ദനം;സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ.

ബെംഗളൂരു : കന്നടയിൽ മറുപടി നൽകാത്തതിന് കർണാടക സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ കണ്ണാശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെ ഒരു സംഘം മർദ്ദിച്ചു. പ്രതിഷേധവുമായി നഗരത്തിലെ സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു. ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ട്ലെ ജൂനിയർ ഡോക്ടർമാരാണ് കന്നഡ രക്ഷണ വേദി പ്രവർത്തകർ ചേർന്ന് കയ്യേറ്റം ചെയ്തത് . കന്നഡ രാജ്യോത്സവ ദിനമായിരുന്ന വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ ഇംഗ്ലീഷിൽ മറുപടി പറഞ്ഞതോടെ കന്നടയിൽ മറുപടി പറയാൻ ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. അന്യസംസ്ഥാനക്കാരനാണ് എന്നും കന്നട…

Read More

സ്വന്തം മകൾക്കെതിരെ പിതാവിന്റെ ലൈംഗികാതിക്രമം: അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്; ഒളിവിൽ പോയ പിതാവിനെ തേടി പോലീസ്

ബെംഗളൂരു: ഹെന്നൂരിൽ സ്വന്തം മകൾക്കെതിരെ പിതാവിന്റെ ലൈംഗികാതിക്രമം: അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്; ഒളിവിൽ പോയ പിതാവിനെ തേടി പോലീസ്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഒക്ടോബർ 19നാണ് ഭർത്താവ് മകളെ പീഡിപ്പിച്ചതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് തടയാൻ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. അതേസമയം, പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണകേട് മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്. എന്നാൽ…

Read More

പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു

ബെംഗളൂരു: പീനിയയിൽ ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് കേന്ദ്രം; 12 ലക്ഷത്തിന്റെ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഓൺലൈൻ ട്രെയിൻടിക്കറ്റ് തട്ടിപ്പ് സംഘത്തിന്റെ കേന്ദ്രത്തിൽ റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) നടത്തിയ റെയ്ഡിൽ 12,57,500 രൂപയുടെ ടിക്കറ്റുകൾ പിടിച്ചെടുത്തു. സംഘത്തിന്റെ പീനിയ വ്യവസായമേഖലയിലെ കേന്ദ്രത്തിൽനിന്നാണ് ടിക്കറ്റുകൾ പിടിച്ചത്. ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് വഴിയായിരുന്നു ഇവർ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ടിക്കറ്റ് ബുക്കുചെയ്യുന്നതിനായി 37 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായി കണ്ടെത്തി. ഇൻസ്പെക്ടർമാരായ ആർ.ഡി. സമുദ്രെ, അഖിലേഷ് തിവാരി എന്നിവരുടെ നേതൃത്വത്തിലുള്ള ആർ.പി.എഫ്. സംഘമാണ് റെയ്ഡ് നടത്തിയത്. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് ടിക്കറ്റുകൾ ബുക്കുചെയ്യുന്നതായി ആർ.പി.എഫ്.…

Read More

സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷാ നേരിട്ട്,വിഷയം വെളിപ്പെടുത്തുന്ന യെദിയൂരപ്പയുടെ ശബ്ദ സന്ദേശം പുറത്ത്;രാഷ്ട്രീയ വിവാദം കത്തുന്നു.

ബെംഗളുരു∙ കർണാടകയിലെ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യ സർക്കാരിനെ പുറത്താക്കാന്‍ കരുനീക്കങ്ങളെല്ലാം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ശബ്ദമാണു ശബ്ദരേഖയിലുള്ളത്. എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ്– ജനതാദൾ സെക്കുലർ സഖ്യ സർക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു ശബ്ദരേഖയിൽ പറയുന്നത്. ബിജെപി സർക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായത്. എന്നാൽ പാർട്ടിയുടെ താല്‍പര്യങ്ങൾ ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നെന്നാണു മുഖ്യമന്ത്രി…

Read More
Click Here to Follow Us