സ്വന്തം മകൾക്കെതിരെ പിതാവിന്റെ ലൈംഗികാതിക്രമം: അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്; ഒളിവിൽ പോയ പിതാവിനെ തേടി പോലീസ്

ബെംഗളൂരു: ഹെന്നൂരിൽ സ്വന്തം മകൾക്കെതിരെ പിതാവിന്റെ ലൈംഗികാതിക്രമം: അമ്മയുടെ പരാതിയില്‍ പിതാവിനെതിരെ കേസ്; ഒളിവിൽ പോയ പിതാവിനെ തേടി പോലീസ്.

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപിച്ചെന്ന അമ്മയുടെ പരാതിയിൽ പിതാവിനെതിരെ പോലീസ് കേസെടുത്തു. ഒക്ടോബർ 19നാണ് ഭർത്താവ് മകളെ പീഡിപ്പിച്ചതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

മകളെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് തടയാൻ ശ്രമിച്ചെങ്കിലും യുവതിയെ തള്ളിമാറ്റി മുറി അടച്ച് മകളെ പീഡിപ്പിക്കുകയായിരുന്നു. അതേസമയം, പീഡനവിവരം പുറത്ത് അറിഞ്ഞാലുണ്ടാകുന്ന നാണകേട് മൂലമാണ് തുറന്ന് പറയാതിരുന്നതെന്നാണ് യുവതി പറയുന്നത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

എന്നാൽ ഭർത്താവ് മകളെ നിരന്തരമായി പീഡിപ്പിക്കാൻ തുടങ്ങിയതോടെ യുവതി ചൈൽഡ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ചൈൽഡ് ഹെൽപ്പ്ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് യുവതി പോലീസിൽ പരാതി നൽകുന്നത്.

പെൺകുട്ടിയുടെ പിതാവ് ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts