കന്നഡയിൽ സംസാരിച്ചില്ല,അന്യ നാട്ടുകാരനായ ഡോക്ടർക്ക് മർദ്ദനം;സമരം പ്രഖ്യാപിച്ച് ജൂനിയർ ഡോക്ടർമാർ.

ബെംഗളൂരു : കന്നടയിൽ മറുപടി നൽകാത്തതിന് കർണാടക സർക്കാർ നിയന്ത്രണത്തിലുള്ള മിൻറ്റോ കണ്ണാശുപത്രിയിലെ ജൂനിയർ ഡോക്ടർമാരെ ഒരു സംഘം മർദ്ദിച്ചു.

പ്രതിഷേധവുമായി നഗരത്തിലെ സർക്കാർ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചു.

ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ട്ലെ ജൂനിയർ ഡോക്ടർമാരാണ് കന്നഡ രക്ഷണ വേദി പ്രവർത്തകർ ചേർന്ന് കയ്യേറ്റം ചെയ്തത് .

കന്നഡ രാജ്യോത്സവ ദിനമായിരുന്ന വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടർ ഇംഗ്ലീഷിൽ മറുപടി പറഞ്ഞതോടെ കന്നടയിൽ മറുപടി പറയാൻ ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു.

അന്യസംസ്ഥാനക്കാരനാണ് എന്നും കന്നട കുറച്ചു മാത്രമേ അറിയുകയുള്ളൂ എന്നും പറഞ്ഞപ്പോൾ സംഘത്തിലെ ഒരാൾ ഡോക്ടറെ മർദ്ദിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച മൂന്ന് പേർക്കും അടിയേറ്റു മിൻറ്റോ ആശുപത്രി ഡീൻ ഡോ.എച്ച്.എസ് സതീശിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

ജൂനിയർ ഡോക്ടർമാരുടെ സമരം പ്രഖ്യാപിച്ചതോടെ വിക്ടോറിയ ആശുപത്രി, ശിവാജിനഗർ ബോറ്റിംഗ് ആശുപത്രി എന്നിവിടങ്ങളിൽ ഒ.പി.സർവീസുകൾ താളംതെറ്റി.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

അത്യാഹിതവിഭാഗങ്ങളിൽ പണിമുടക്ക് ബാധിച്ചില്ലെങ്കിലും ഒ.പി. പ്രവർത്തനം തടസ്സപ്പെട്ടതോടെ ചികിത്സ തേടിയെത്തിയ നൂറുകണക്കിന് പേർ മടങ്ങി.

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts