സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷാ നേരിട്ട്,വിഷയം വെളിപ്പെടുത്തുന്ന യെദിയൂരപ്പയുടെ ശബ്ദ സന്ദേശം പുറത്ത്;രാഷ്ട്രീയ വിവാദം കത്തുന്നു.

ബെംഗളുരു∙ കർണാടകയിലെ കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യ സർക്കാരിനെ പുറത്താക്കാന്‍ കരുനീക്കങ്ങളെല്ലാം നടത്തിയത് ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായാണെന്നു വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്ത്. കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ ശബ്ദമാണു ശബ്ദരേഖയിലുള്ളത്. എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നൽകിയ കോൺഗ്രസ്– ജനതാദൾ സെക്കുലർ സഖ്യ സർക്കാരിനെ താഴെയിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതും, എല്ലാം തയാറാക്കിയതും അമിത് ഷായാണെന്നാണു ശബ്ദരേഖയിൽ പറയുന്നത്.

ബിജെപി സർക്കാര്‍ അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഡിയോ ക്ലിപ് പുറത്തായത്. എന്നാൽ പാർട്ടിയുടെ താല്‍പര്യങ്ങൾ ബിജെപി പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നെന്നാണു മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ഇതേക്കുറിച്ചു പ്രതികരിച്ചത്. ശബ്ദരേഖയുടെ ആധികാരികത അദ്ദേഹം ചോദ്യം ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

കർണാടകയിലെ സർക്കാരിനെ താഴെയിറക്കാൻ കാരണക്കാരായ 17 എംഎല്‍എമാരോടും നല്ല രീതിയിൽ പെരുമാറണമെന്നും ബിജെപി പ്രവർത്തകരോട് യെഡിയൂരപ്പ പറയുന്നതായി രേഖയിലുണ്ട്. ‘എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവന്ന സാഹചര്യത്തിൽ, വിമത എംഎൽഎമാർ മുംബൈയിലെ നക്ഷത്ര ഹോട്ടലിൽ താമസിച്ചിരുന്നു.

ഇവരെവച്ചുള്ള ആസൂത്രണങ്ങളെക്കുറിച്ച് അമിത് ഷായ്ക്ക് അറിയാം. യെഡിയൂരപ്പയല്ല ഇതെല്ലാം ചെയ്തതെന്നു നിങ്ങൾക്ക് അറിയില്ലേ? ദേശീയ അധ്യക്ഷനാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. അവർ നമ്മളെ സഹായിച്ചു. ബിജെപിയെ ഭരണകക്ഷിയാക്കുന്നതിനായിരുന്നു സഹായിച്ചത്. സുപ്രീം കോടതി വരെ പോയി. നമ്മളെല്ലാം അവരുടെ കൂടെ നിൽക്കണം’–ശബ്ദരേഖയിൽ പറയുന്നു.

  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ

നിങ്ങളിൽനിന്ന് ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചില്ല. എനിക്കു മുഖ്യമന്ത്രി ആകാൻ താൽപര്യമില്ല. മൂന്നോ, നാലോ തവണ ഞാൻ മുഖ്യമന്ത്രിയായിരുന്നു. അവരെ എന്നിൽ വിശ്വസിപ്പിച്ചു മുഖ്യമന്ത്രിമുഖ്യമന്ത്രിയായത് ഒരു കുറ്റം ചെയ്തപോലെയാണെന്നാണു എനിക്ക് ഇപ്പോൾ തോന്നുന്നത്– ശബ്ദരേഖയിൽ യെഡിയൂരപ്പ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
[masterslider id="10"]

Related posts