മഡിവാളയിൽ നിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്ക് തിരിച്ച അശോക ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല;യാത്രക്കാർ പെരുവഴിയിൽ.

ബെംഗളൂരു : ഇന്ന് രാവിലെ നഗരത്തിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ബസ് അപകടത്തിൽ പെട്ടു.

രാവിലെ 7.45 ന് മഡിവാളയിൽ നിന്നും പുറപ്പെട്ട ബസ് ചന്നപട്ടണക്ക് സമീപത്ത് വച്ചാണ് അപകടത്തിൽ പെട്ടത്.

ചന്നപട്ടണ സിഗ്നലിന് സമീപം മറ്റൊരു കർണാടക ആർ ടി സി ബസ് ഇടിച്ച് തെറിപ്പിച്ച ഇരുചക്രവാഹനക്കാരൻ അശോക ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല, എന്നാൽ കഴിഞ്ഞ 3-4 മണിക്കൂറായി സ്വകാര്യ ബസിനെ ചന്നപട്ടണ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ് എന്ന് യാത്രക്കാർ പരാതി പറയുന്നു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർക്ക് ഇതുവരെ സഹായം നൽകാനോ പകരം സർവ്വീസ് ഏർപ്പെടുത്താനോ അശോക ബസ് മാനേജ്മെൻറ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് യാത്രക്കാർ അറിയിക്കുന്നു.

(ഇത് പുരോഗമിക്കുന്ന വാർത്തയാണ്, ഇത് പ്രസിദ്ധീകരിക്കുമ്പോൾ ഉള്ള സാഹചര്യമാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്, വാർത്തയിൽ വരുന്ന മാറ്റം സമയാസമയങ്ങളിൽ അറിയിക്കാൻ ശ്രമിക്കാം-എഡിറ്റർ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts