ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനം; സ്റ്റേഷൻമാസ്റ്ററെയും ആർ.പി.എഫ്. എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് സ്റ്റേഷൻമാസ്റ്ററെയും റെയിൽവേ സംരക്ഷണസേന(ആർ.പി.എഫ്.) എ.എസ്.ഐ.യെയും സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം റെയിൽവേ സഹമന്ത്രി സുരേഷ് അംഗടി ഹുബ്ബള്ളി സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥ കാണിച്ചെന്ന് വ്യക്തമായതിനെത്തുടർന്നാണ് നടപടി. നാലുദിവസങ്ങൾക്കുള്ളിൽ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 21-നാണ് ഹുബ്ബള്ളി റെയിൽവേ സ്റ്റേഷനിൽ സ്ഫോടനമുണ്ടായത്. അമരാവതിയിൽനിന്നുവന്ന തീവണ്ടിയിലെത്തിയ സ്ഫോടകവസ്തു നിറച്ച ബക്കറ്റാണ് പ്ലാറ്റ്ഫോമിൽ പൊട്ടിത്തെറിച്ചത്.

സ്റ്റേഷനിൽ ചായക്കച്ചവടം നടത്തിവന്ന യുവാവിന് സ്ഫോടനത്തിൽ പരിക്കേൽക്കുകയുംചെയ്തു. തുടർന്നുനടന്ന പരിശോധനയിൽ സമാനമായ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഒമ്പതോളം ബക്കറ്റുകളും കണ്ടെത്തി. ഇവ തുറന്ന സ്ഥലത്തുവെച്ച് നിർവീര്യമാക്കുകയായിരുന്നു.

റെയിൽവേ സ്റ്റേഷനിലും ചുറ്റുവട്ടത്തും അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശംനൽകി. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കച്ചവടക്കാരൻ ഹുസൈൻ മലക്ക്‌വാഡിയെയും മന്ത്രി സന്ദർശിച്ചു.

45,000 രൂപ അടിയന്തരസഹായമായി അനുവദിക്കാനും നിർദേശംനൽകിയിട്ടുണ്ട്. അതേസമയം, സ്ഫോടനംസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെയും ചുറ്റുവട്ടത്തെയും സി.സി.ടി.വി. ദൃശ്യങ്ങൾ ആർ.പി.എഫ്. ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us