ബെംഗളൂരു : മധുരയിൽ നിന്നും ബെംഗളൂരു കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ഇൻഡിഗോ വിമാനം അതിലുണ്ടായിരുന്ന യാത്രക്കാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാക്കിയത്. കഴിഞ്ഞ ഞായറാഴ്ച 3.28 ന് മധുരയിൽ നിന്ന് പറന്നുയർന്ന 6E -7219 ബെംഗളൂരു വിമാനത്താവളത്തിൽ റൺവേ തൊട്ടതിന് ശേഷം വീണ്ടും പറന്നുയരുകയായിരുന്നു ഏകദേശം 5 മണിയോടെയാണ് സംഭവം, പറന്നുയർന് ഏകദേശം 15 മിനിറ്റിന് ശേഷമാണ് വീണ്ടും വിമാനം ലാൻറ് ചെയ്തത്. രണ്ടാമതും പറന്നുയർന്നതിന് ശേഷം പൈലറ്റ് യാത്രക്കാരെ അറിയിച്ചത് ” ക്രോസ് വിൻറ് “കാരണമാണ് വീണ്ടും പറന്നുയരേണ്ടി വന്നത് എന്നാണ്. ക്രോസ്…
Read MoreDay: 7 October 2019
രാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്.
ബെംഗളൂരു: രാസവസ്തുക്കൾ ചേർക്കാത്ത പഴവർഗ്ഗങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി തപാൽ വകുപ്പ്. കഴിഞ്ഞ വർഷം പോസ്റ്റ്മാൻ മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി വൻ വിജയമായതിനെ തുടർന്നാണ് കർണാടക മംഗോ ഡെവലപ്പ്മെൻറ് ആൻഡ് മാർക്കെറ്റിംഗ് കോർപറേഷൻ ലിമിറ്റഡ് വഴി (കെ.എസ്എം.ഡി.എം .സി.എൽ) പേരക്ക, മാതള നാരങ്ങ, അലങ്കാര പുഷ്പങ്ങളായ ആന്തൂറിയം, ഓർക്കിഡ് എന്നിവ ഓൺ ലൈൻ ബുക്കിംഗ് വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ വീട്ടിലെത്തിക്കുക. ജെനറൽ പോസ്റ്റ് ഓഫീസ് (ജി. പി.ഒ) വഴി ആദ്യഘട്ടത്തിൽ 2 കിലോ വീതമുള്ള ബോക്സുകൾ ആണ് വിതരണം ചെയ്യുക. കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടാണ്…
Read Moreഈ നഗരത്തിലും സദാചാര ഗുണ്ടായിസം! ഇറക്കം കുറഞ്ഞ ഷോർട്സും ടീ ഷർട്ടും ധരിച്ച പെൺകുട്ടിയോട് “മാന്യമായി”വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ്.
ബെംഗളൂരു : ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് യുവതിയെ പരസ്യമായി അധിക്ഷേപിച്ച് യുവാവ്. സുഹൃത്ത് പകർത്തിയ സംഭവത്തിന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു. എച്ച് എസ് ആർ ലേ ഔട്ടിൽ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ തടഞ്ഞ് നിർത്തിയായിരുന്നു അജ്ഞാതന്റെ സദാചാര ഗുണ്ടായിസം. ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും മാന്യമായി വസ്ത്രം ധരിക്കണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. വീഡിയോ പകർത്തിയ യുവാവ് തങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അറിയാമെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട് എന്നും മറുപടി നൽകി. താൻ ഷോർട്സും ടീ ഷർട്ടുമാണ്…
Read Moreഡൽഹിയിൽ നിന്ന് ഇലക്ട്രോണിക് സാധനങ്ങളുമായെത്തിയ പെട്ടി തുറന്നപ്പോൾ കടക്കാരൻ ഞെട്ടി!
ബെംഗളൂരു : ഡൽഹിയിൽ നിന്ന് കൊറിയർ ആയി എത്തിയ പെട്ടി തുറന്നു നോക്കിയ ഉടമ ഞെട്ടി. ഇലക്ട്രിക് കടയിലേക്ക് എത്തിയ പെട്ടിയിലാണ് ഇലക്ട്രിക് ഉപകരണങ്ങൾകൊപ്പം പാമ്പിനെയും കണ്ടെത്തിയത് . അത് പാവയാണ് എന്നാണ് ജീവനക്കാർ ആദ്യം കരുതിയത്. സംഭവത്തിന് ജീവനുണ്ട് എന്ന് തിരിച്ചറിഞ്ഞതോടെ പാമ്പ് പിടുത്തക്കാരൻ സഹായം തേടുകയായിരുന്നു. പെട്ടിയിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്ത് ശേഷമാണ് പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർ പറഞ്ഞു.
Read Moreമുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ
ബെംഗളൂരു: മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്. അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ. ബെന്നാർഘട്ട റോഡ് ഗുരപ്പനപാളയ സ്വദേശി സമീറുള്ള റഹ്മത്താണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിൽ സെപ്റ്റംബർ 15-നായിരുന്നു സമീറുള്ളയുടെപേരിൽ പോലീസ് കേസെടുത്തത്. 2010 മേയ് 30-നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഏഴര ലക്ഷം രൂപയുടെ കാറും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും ഭർത്താവിന് കൊടുത്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. വിവാഹശേഷം സമീറുള്ള മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. അടുത്തിടെ കൂടുതൽ പണം ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഏഴുലക്ഷം രൂപ നൽകി. തുടർന്ന് സമീറുള്ള വേറെ…
Read Moreദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക വേദിയിൽ വിവാഹാഭ്യർഥന: ഗായകൻ വിവാദത്തിൽ
ബെംഗളൂരു: ഗായകൻ ചന്ദൻ ഷെട്ടിയാണ് ബിഗ്‌ബോസ് മുൻ മത്സരാർഥി കൂടിയായ നിവേദിത ഗൗഡയോട് വേദിയിൽ വിവാഹാഭ്യർഥന നടത്തിയത്. മൈസൂരു ദസറയോടനുബന്ധിച്ചു നടന്ന ഔദ്യോഗിക പരിപാടിക്കിടെ സഹഗായികയോട് വിവാഹാഭ്യർഥന നടത്തിയ യുവഗായകന്റെ നടപടി വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെ ജനക്കൂട്ടത്തെ സാക്ഷിയാക്കി ചന്ദൻ ഷെട്ടി സ്റ്റേജിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ‘‘നമ്മുടെ ബന്ധം അടുത്ത തലത്തിലേക്ക് മാറാനുള്ള ശരിയായ അവസരമാണിതെന്നാണ് തോന്നുന്നതെന്നും സംഗീതമാണ് നമ്മളെ ഒന്നിപ്പിക്കുന്നതെന്നും’’ പറഞ്ഞായിരുന്നു ചന്ദൻ വിവാഹാഭ്യർഥന നടത്തിയതെന്നാണ് വിവരം. സ്വകാര്യാവശ്യത്തിനായി പൊതുവേദി ഉപയോഗിച്ചതിന് കാരണം കാണിക്കൽ…
Read More