ബെംഗളൂരു: ജന്മദിനത്തിന് പോലീസുകാർക്ക് നിർബന്ധമായും അവധി നൽകണമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശിച്ചു. നഗരത്തിലെ പോലീസുകാർക്ക് ഇനി സ്വന്തം ജന്മദിനം വീട്ടിൽ കുടുംബത്തിനൊപ്പം ആഘോഷിക്കാം. അവധിക്കൊപ്പം വകുപ്പിന്റെവക മനോഹരമായൊരു ആശംസാകാർഡും നൽകും. പോലീസുകാരുടെ ജോലിസമ്മർദം കുറയ്ക്കുന്നതിന്റെഭാഗമായാണ് നടപടി. ജോലിസമയം കുറയ്ക്കണമെന്ന് നഗരത്തിലെ പോലീസുകാർ ആവശ്യപ്പെട്ടുവരുന്നുണ്ട്. ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ 12 മണിക്കൂറിലേറെയാണ് പോലീസുകാർ ഒറ്റ ഷിഫ്റ്റിൽ ജോലിചെയ്യുന്നത്. ജോലിസമ്മർദം വർധിക്കുന്നതായും കാര്യക്ഷമത കുറയുന്നതായും പരാതിയുയർന്നിരുന്നു. സംസ്ഥാനസർക്കാർ നിയോഗിച്ച സമിതി ജോലിസമ്മർദം കുറയ്ക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തു. പോലീസുകാരുടെ ക്ഷേമത്തിന് പ്രാധാന്യം…
Read MoreMonth: September 2019
മോദിയുടെ ഉപഹാരങ്ങള്‍ നേടാന്‍ സുവര്‍ണ്ണാവസരം!!
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 2,722 സമ്മാന വസ്തുക്കള്‍ ലേലത്തിന് വച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലും വിദേശയാത്രകള്‍ക്കിടയിലും ലഭിച്ച വസ്തുക്കളാണ് ലേലത്തിലുള്ളത്. ഡല്‍ഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ ശനിയാഴ്ച സമ്മാന വസ്തുക്കളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ‘സ്മൃതി ചിന്‍ഹ്’ എന്ന പേരില്‍ നടത്തപ്പെടുന്ന ലേലത്തിന് 500 ലധികം വരുന്ന മൊമന്‍റോകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളാണ് ഉള്ളത്. പട്ടുനൂലില്‍ നെയ്തെടുത്തടക്കം പ്രധാനമന്ത്രിയുടെ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍, വിവിധ യാത്രകളില്‍ നിന്ന്…
Read Moreനേത്രാവതി എ.സി. കോച്ചിൽ മൂന്നു മലയാളികൾ കവർച്ചയ്ക്കിരയായി
ബെംഗളൂരു: ശനിയാഴ്ച പുലർച്ചെ ഉഡുപ്പിക്ക് സമീപത്തായിരുന്നു കവർച്ച. നേത്രാവതി എക്സ്പ്രസ് തീവണ്ടിയിൽ എ.സി. കോച്ചിൽ കേരളത്തിൽനിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ മൂന്നു മലയാളികളാണ് കവർച്ചയ്ക്കിരയായത്. കായംകുളത്തുനിന്ന് യാത്രചെയ്ത കുടുംബത്തിന്റെ എട്ടരപ്പവൻ സ്വർണവും മൈാബൈൽ ഫോണും 3,000 രൂപയും നഷ്ടമായി. കവർച്ചയ്ക്കിരയായ മറ്റു രണ്ടുപേർ പരാതി നല്കിയിട്ടില്ല. ബാഗിലുണ്ടായിരുന്ന പാൻ കാർഡും ആധാർ കാർഡും ഉപേക്ഷിച്ചനിലയിൽ ശൗചാലയത്തിന്റെ അരികിൽനിന്ന് കിട്ടി. നവിമുംബൈയിലാണ് ഈ കുടുംബം താമസിക്കുന്നത്. റെയിൽവേ പോലീസിൽ പരാതി നല്കി.
Read Moreസംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു
ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു. സഖ്യം തുടരുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി കെ.പി.സി.സി. പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിനെ കുറിച്ചും ദിനേശ് ഗുണ്ടുറാവു, നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ എന്നിവർ ചർച്ച നടത്തി. ഇതിനുശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള സാധ്യത ഗുണ്ടുറാവു മുന്നോട്ടുവെച്ചത്. ഒറ്റയ്ക്ക് മുന്നോട്ടുപോകാനാണ് നിലവിലെ തീരുമാനമെന്നായിരുന്നു ഗുണ്ടുറാവു യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. കെ.ആർ. പേട്ട്, ചിക്കബെല്ലാപുര, ഹൊസകോട്ട, റാണെബെന്നൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളും…
Read Moreമൊബൈൽ ഫോൺ”ലഹരി”നഗരത്തെ ബാധിക്കുന്നു;മൊബൈൽ വിലക്കിയതിന് ഒരേ ദിവസം നഗരത്തിൽ ആത്മഹത്യ ചെയ്തത് 2 വിദ്യാർത്ഥികൾ;മകന്റെ മരണത്തിൽ വേദനിച്ച് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു.
ബെംഗളൂരു : വിദ്യാർത്ഥികളുടെ അമിതമായ മൊബൈൽ ഉപയോഗവും തുടർന്ന് രക്ഷിതാക്കൾ അത് വിലക്കുമ്പോൾ അവർ എടുക്കുന്ന പല തീരുമാനങ്ങളും ഒരു കുടുംബത്തെ തന്നെ ദു:ഖത്തിലാഴ്ത്തുന്ന നിരവധി സംഭവങ്ങൾ ഒരു പരമ്പരയായി തുടരുകയാണ്. പിതാവ് മൊബൈൽ ഫോൺ തടഞ്ഞ് വച്ചതിനാൽ വീടുവിട്ടിറങ്ങി ഒരു വിദ്യാർത്ഥി ട്രെയിനിൽ കേരളത്തിലെത്തിക്കുകയും നാട്ടുകാർ ഇടപെട്ട് തിരിച്ച് കൊണ്ടുവരികയും ചെയ്തത് കഴിഞ്ഞ ആഴ്ച ആണ്. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനാൽ യുവാവ് പിതാവിനെ കഴുത്തറുത്ത് കൊന്നത് 2 ആഴ്ച മുൻപ്. അമിത മൊബൈൽ ഫോൺ ഉപയോഗം രക്ഷിതാക്കൾ ചോദ്യം ചെയ്തതിനെ തുടർന്ന് ബംഗളൂരുവിൽ…
Read More“20 എം.എല്‍.എമാര്‍ രാജിക്ക് തയ്യാര്‍”; നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എച്ച്.ഡി.ദേവദൗഡ
ബെംഗളൂരു: 20 ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്ക് തയ്യാറാണെന്ന എം.എല്‍.എ നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.ദേവദൗഡ. ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും അദ്ദേഹം എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു. ആരും എങ്ങോട്ടും ഓടിപ്പോവില്ല. അദ്ദേഹം എന്താണ് പറഞ്ഞത്, വളരെ മോശമായാണ് അയാള്‍ സംസാരിക്കുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ ജി.ടി.ദേവ ഗൗഡയും എസ്.ആര്‍.മഹേഷും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച ദേവഗൗഡ എന്നാല്‍ അവര്‍ പാര്‍ട്ടിവിടുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17…
Read Moreക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം; എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!!
ബെംഗളൂരു: വിദ്യാർത്ഥികളുടെ ക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ക്ഷുഭിതനായി എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!! വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പാള്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ക്ലാസ് മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയിട്ടുണ്ട്. അനുവദനീയമല്ലാതിരുന്നിട്ടും ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുമെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്…
Read Moreറോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!
നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഈ വീഡിയോ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ ‘പുതുവെള്ളൈ മഴൈ’ എന്ന പ്രണയഗാനമാണ്. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പാട്ടിന്‍റെ പശ്ചാത്തലം മഞ്ഞുമലയാണ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ് . പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. തിരക്കഥ പി.ബാലചന്ദ്രന്‍റെതാണ്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്‍റെ…
Read Moreഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം
ബെംഗളൂരു: ഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം. ശനിയാഴ്ച ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലും കർണാടക രക്ഷണ വേദികെ, കർണാടക രണധീര പടെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഹിന്ദിദിവസ് രാജ്യം മുഴുവൻ ആചരിക്കുന്നത് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബെംഗളൂരു ടൗൺഹാളിനുമുന്നിലും അനന്ത്‌റാവു സർക്കിളിലും നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. മറ്റുഭാഷകൾക്ക് സമാനമായ പ്രാധാന്യമേ ഹിന്ദിക്കുള്ളൂവെന്നും അമിത്ഷായുടെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്ററുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെത്തുടർന്ന് നഗരത്തിൽ…
Read Moreപാളയത്തിൽ പട! ജി.ടി.ദേവഗൗഡക്ക് പിന്നാലെ കുമാരസ്വാമിക്കെതിരെ പരസ്യമായി രംഗത്ത് വന്ന് പിതാവിന്റെ വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ് എം.എൽ.എ.
ബെംഗളൂരു: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ വിശ്വസ്ഥനുമായ ജി.ടി.ദേവഗൗഡക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി മറ്റൊരു വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ്. തന്റേതുൾപ്പെടെ നിരവധി സാമാജികരുടെ ഫോൺ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ചോർത്തിയതായി തുമക്കുരു എം എൽ എ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഫോൺവിളികൾ ചോർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിൽ കുമാരസ്വാമിയെ ജയിലിൽ അയക്കുന്നതിൽ തെറ്റില്ലെന്നും ശ്രീനിവാസ് പറഞ്ഞു. പെരിയപട്ടണ എംഎൽഎ മഹാദേവ്, നെലമംഗല എംഎൽഎ സുരേഷ് ഗൗഡ, ശ്രീരംഗപട്ടണ എംഎൽഎ രവീന്ദ്രൻ ശ്രീകണ്ഠയ്യ എന്നിവർക്കും കുമാരസ്വാമി യോട് അതൃപ്തി ഉണ്ട്…
Read More