ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിനെ കണ്ടോ?

വാഷി൦ഗ്ടണ്‍: ഇന്ത്യ നടത്തിയ ചന്ദ്രയാന്‍-2 എന്ന ബഹിരാകാശ ദൗത്യം ലോക ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷത്തില്‍ പരാജയം ഏറ്റുവാങ്ങി എങ്കിലും ഇന്ത്യന്‍ ബഹിരാകാശ ശാസ്‌ത്രജ്ഞര്‍ കാട്ടിയ മികവ് ലോകം അംഗീകരിച്ചിരുന്നു. വിക്രം ലാന്‍ഡറിലെ ബാറ്ററിയുടെ പ്രവര്‍ത്തസമയം ഏകദേശം അവസനിച്ചിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 വിലെ വിക്രം ലാൻഡറിനെ കണ്ടോയെന്ന് തിരക്കി നടനും നിർമാതാവുമായ ബ്രാഡ് പിറ്റ് എത്തിയിരിക്കുന്നത്!! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരനായ അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് വിക്രം ലാൻഡറിനെ കുറിച്ച് അന്വേഷിച്ചത്. ബ്രാഡ് പിറ്റ് അഭിനയിക്കുന്ന…

Read More

ചിത്രദുര്‍ഗയിൽ ആളില്ലാ നിരീക്ഷണ വിമാനം തകര്‍ന്നുവീണു

ബെംഗളൂരു: ചിത്രദുര്‍ഗയിൽ ആളില്ലാ നിരീക്ഷണ വിമാനം തകര്‍ന്നുവീണു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ആളില്ലാ നിരീക്ഷണ വിമാനം റസ്റ്റം-2 ആണ് പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ജോഡി ചിക്കനഹള്ളിയിലാണ് വിമാനം തകര്‍ന്നു വീണ്ത്. ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം ജോദിച്ചിക്കനഹള്ളിയിലെ പാടത്താണ് തകര്‍ന്ന് വീണത്. ഉയര്‍ന്ന ശബ്ദത്തോടെയാണ് ഡ്രോണ്‍ നിലംപതിച്ചത്. അപകട വാര്‍ത്തയറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് എത്തിയത്. ആളില്ലാ വിമാനം ഡിആര്‍ഡിഒ നേരത്തെ തന്നെ നിര്‍മ്മിച്ചതാണ്. ഇതില്‍…

Read More

ഡി.കെ.ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരു : കള്ളപ്പണക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇ ഡി) അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതിയാണ് ഉത്തരവിട്ടത്. ശിവകുമാറിനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താനും ആവശ്യമെങ്കില്‍ കിടത്തി ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇഡി കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.  ശിവകുമാറിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഹൃദയാഘാതത്തിന് സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം, ശിവകുമാറിനെ ചോദ്യം…

Read More

പിന്നോക്ക വിഭാഗക്കാരനായ എം.പി.യെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി ഗ്രാമവാസികള്‍;സംഘർഷം ഉണ്ടാക്കാൻ താല്പര്യം ഇല്ലാത്തതിനാല്‍ മടങ്ങുന്നു എന്ന് ചിത്രദുര്‍ഗയിലെ എം.പി.നാരായണസ്വാമി.

ബെംഗളൂരു : കർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണസ്വാമിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം. പട്ടിക ജാതിക്കാരൻ ആയതിനാൽ തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് പരാതി. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. ഗൊല്ല സമുദായത്തിന്റെ കേന്ദ്രമായ ഗ്രാമത്തിൽ ആരോഗ്യസംഘത്തോടൊപ്പം എത്തിയപ്പോഴാണ് നാരായണസ്വാമിയെ തടഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന്  ഗ്രാമീണരും എംപിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഒടുവിൽ നാരായണ സ്വാമി മടങ്ങുകയായിരുന്നു. സംഭവം ഏറെ വിഷമിപ്പിച്ചെന്നും എം പി പ്രതികരിച്ചു. അവിടെനിന്ന് മടങ്ങിയ ശേഷം എംപിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാമെന്നറിയിച്ച് ഒരു…

Read More

ആഘോഷിക്കാൻ സമയമില്ല;പ്രവർത്തനനിരതനായി പ്രധാനമന്ത്രി;മോദിക്ക് ഇന്ന് 69-ാം ജൻമദിനം.

69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന്  സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും  സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ  നിർമാണ പുരോഗതി വിലയിരുത്തും.’നമാമി നർമദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.കശ്മീരിന്റെ പ്രത്യേക ഭരണഘടന പദവി പാർലമെന്റ് റദ്ദാക്കിയതിനെ പറ്റി വിദ്യാർത്ഥികൾക്കായി സംവാദം…

Read More

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം.

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടികൾ തിരുവോണ നാളിലെ പൂക്കളമത്സരത്തോടെ ആരംഭിച്ചു. സെപ്‌റ്റംബർ 22 നു കാലത്തു് 9 മണിക്ക് ദുബാസിപാളയ ജ്ഞാനബോധിനി സ്കൂൾ മൈതാനിയിൽ കായിക മത്സരങ്ങൾ നടക്കും. ഒക്‌ടോബർ 6നുഷട്ടിൽ ടൂർണമെന്റും 13നു കാലത്തു ചെസ്സ് കാരംസ് മത്സരങ്ങളും20 നു 3 മണിക്ക് ഭാനു വിദ്യ സമസ്തേ സ്കൂളിൽ കലാമത്സരങ്ങളും നവംബർ 2നു വൈകീട്ട് 3  മണിക്ക് നൃത്ത മത്സരം പാചക മത്സരം എന്നിവയും സാഹിത്യ സായാഹ്നവും ഉണ്ടാകും. നവംബർ 3നു കാലത്തു 9 മണിക്ക് സമാപന സാംസ്‌കാരിക…

Read More

ദമ്പതിമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയ്ക്കുനേരെ എറിഞ്ഞ കല്ല് തലയ്ക്കുകൊണ്ട് അയൽവാസി മരിച്ചു

ബെംഗളൂരു: ജെ.ജെ. നഗറിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ദമ്പതിമാർ തമ്മിലുള്ള വഴക്കിനിടെ ഭർത്താവ് ഭാര്യയ്ക്കുനേരെ എറിഞ്ഞ കല്ല് അബദ്ധത്തിൽ തലയ്ക്കുകൊണ്ട് അയൽവാസി മരിച്ചു. നഗരത്തിലെ ദിവസവേതനക്കാരനായ മഞ്ജുനാഥും ഭാര്യ സുനന്ദയും തമ്മിൽ തല്ലുന്നതിനിടെ പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് അയൽക്കാരി ലളിതമ്മ(50)യ്ക്ക് ഇഷ്ടികകൊണ്ടുള്ള ഏറുകൊണ്ടത്. ലളിതമ്മ ഒടിവരുന്നതുകണ്ട് ദൂരേക്ക് മാറിയ മഞ്ജുനാഥ് ഇഷ്ടികയെടുത്ത് ഭാര്യയെ എറിയുകയായിരുന്നു. എന്നാൽ, ലക്ഷ്യം മാറി ലളിതമ്മയുടെ തലയ്ക്കാണ് ഇഷ്ടിക കൊണ്ടത്. ഇതോടെ ബോധം നഷ്ടമായി നിലത്തുവീണ ലളിതമ്മയെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മഞ്ജുനാഥിനെ പോലീസ്…

Read More

ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു

ബെംഗളൂരു: ദ്വാരകാ നഗറിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ദ്വാരകാ നഗറിലെ പഴക്കടയ്ക്ക് സമീപത്തെ ഒഴിഞ്ഞ ഷെഡ്ഡിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. ആലപ്പുഴ മാവേലിക്കര ചെന്നിത്തല പുത്തൻകോട്ടയ്ക്കം ചിറ്റയ്ക്കാട്ട് വീട്ടിൽ ശിവൻപിള്ളയുടെയും രമണിയമ്മയുടെയും മകൻ ശ്രീരാജ് (32) ആണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ ബന്ധുക്കളെത്തുംമുമ്പ് പോലീസ് മൃതദേഹം സംസ്കരിച്ചത് വിവാദമായി. സെപ്റ്റംബർ നാലിന് രാത്രി ബന്ധുവീട്ടിൽ പോവുകയാണെന്നു പറഞ്ഞ് പോയ ശ്രീജിത്തിനെ മൂന്നുദിവസം കഴിഞ്ഞിട്ടും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കൾ ബന്ധുക്കളെ വിവരമറിയിച്ചു. 11-ന് ശ്രീരാജിനെ കാണാനില്ലെന്ന് വ്യക്തമാക്കി സുഹൃത്തുക്കൾ യെലഹങ്ക പോലീസിൽ പരാതി…

Read More

ഇവിടെ കന്നഡ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി.

ബെംഗളൂരു : അമിത് ഷാ ഉയര്‍ത്തി വിട്ട ഹിന്ദി ഭാഷാ വാദത്തില്‍ നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ നിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും തെക്കേയിന്ത്യയില്‍ പ്രത്യേകിച്ചും ശക്തമായ…

Read More

ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും!!

ബെംഗളൂരു: വിവാദപരാമര്‍ശവുമായി കര്‍ണാടക ഗ്രാമവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ. എസ്. ഈശ്വരപ്പ. തന്‍റെ പ്രസംഗത്തില്‍ മുസ്ലീങ്ങളെയും കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം പരിഹസിച്ചു. ദേശഭക്തരായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യും, പാക് പ്രേമികളായ മുസ്ലീങ്ങള്‍ ബിജെപിയ്ക്ക് വോട്ട്  ചെയ്യാന്‍ സങ്കോചിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കൂടാതെ, അടിക്കടി കൂറുമാറാന്‍ തയ്യാറായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം ഹിജഡകളാണെന്നും ഈശ്വരപ്പ പറഞ്ഞു. ബംഗളൂരുവില്‍ നടന്ന ശ്രീരാം സേനയുടെ സമ്മേളനത്തിലായിരുന്നു ഈശ്വരപ്പയുടെ വിദ്വേഷം കലര്‍ത്തിയുള്ള ഈ വിവാദപരാമര്‍ശ൦. അഖണ്ഡ ഭാരതം നിലവില്‍ വരണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ മുസ്ലിം…

Read More
Click Here to Follow Us