ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ കഴിഞ്ഞ ദിവസ൦ ദ്രാവിഡ് ഇടം നേടിയിരുന്നു. ഇതില്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐസിസിയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ടിന്‍റെ വനിതാ താരം ക്ലാരെ ടെയ്‌ലര്‍ എന്നിവര്‍ക്കൊപ്പമാണ് ദ്രാവിഡും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.…
Read MoreDay: 21 September 2019
കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിേലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു;മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് അടുത്ത മാസം.
ബെംഗളൂരു : കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉള്ള ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബർ 21-നാണ് തെരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണൽ 24-നാണ്. ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുക. വിജ്ഞാപനം – 27 സെപ്റ്റംബർ പത്രികാസമർപ്പണം – 4 ഒക്ടോബർ സൂക്ഷ്മപരിശോധന – 5 ഒക്ടോബർ പിൻവലിക്കാനുള്ള അവസാനതീയതി – 7 വോട്ടെടുപ്പ്…
Read Moreവടക്കൻ കർണാടകയിൽ ശക്തമായ മഴയിൽ ജനജീവിതം താറുമാറായി
ബെംഗളൂരു: റായ്ചൂരു, കൊപ്പാൾ തുടങ്ങിയ ജില്ലകളിലാണ് ബുധനാഴ്ച മുതൽ കനത്തമഴ പെയ്യുന്നത്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റായ്ചൂരു താലൂക്കിലെ മസ്‌കി ടൗൺ, സോമനാഥ് നഗർ, ഗാന്ധി നഗർ, വാത്മീകി നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ കുടിവെള്ള, വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഓവുചാലുകളിൽനിന്ന് വ്യാപകമായി അഴുക്കുവെള്ളം വീടുകളിലും സ്ഥാപനങ്ങളിലും ഇരച്ചുകയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ഹഗേരി നദിയിൽനിന്ന് വെള്ളം കയറിയതോടെ റായ്ചൂരു ജാലഹള്ളി 33 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. വ്യാഴാഴ്ച രാവിലെ മുതൽ സമീപപ്രദേശങ്ങളിൽ വൈദ്യുതിയില്ല. ഹട്ടി ഖനന…
Read Moreകള്ളനോട്ട് അച്ചടി; നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ യുവാക്കൾ അറസ്റ്റിൽ!!
ബെംഗളൂരു: കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തെന്ന കേസിൽ നഗരത്തിലെ ബി.ബി.എം. ബിരുദധാരികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവണഗെരെ സ്വദേശികളായ ചേതൻ ഗൗഡ (23), അർപിത നവലെ (24) എന്നിവരാണ് അറസ്റ്റിലായത്. 200 രൂപയുടെ കള്ളനോട്ടുകൾ ഉപയോഗിച്ച് കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുകയായിരുന്നു പതിവ്. ഇവരിൽനിന്ന് കാർ, കള്ളനോട്ടുകൾ, പ്രിന്റർ എന്നിവ പിടിച്ചെടുത്തു. സാമൂഹികമാധ്യമത്തിൽ കണ്ട വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഇവർ കള്ളനോട്ടുകൾ അച്ചടിച്ചതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെ ഗ്രാമങ്ങളിലാണ് 200 രൂപയുടെ കള്ളനോട്ടുകൾ വിതരണം ചെയ്തത്. സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. മൈസൂരു, ദാവണഗെരെ, ബെലഗാവി…
Read More