ബി.ജെ.പിയേക്കാൾ ദളിന് വെല്ലുവിളിയായത് സിദ്ധരാമയ്യ:കുമാരസ്വാമി; കുമാരസ്വാമി തന്നെ കാണുന്നത് ശത്രുവായി:സിദ്ധരാമയ്യ ;പ്രതിപക്ഷത്തെ ചേരിപ്പോര് തുടരുന്നു.

ബെംഗളൂരു: കുമാരസ്വാമി തന്നെ ശത്രുവിനെ പോലെയാണ് കാണുന്നതെന്നും ഇതും സർക്കാരിൻറെ വീഴ്ചക്ക് കാരണമായി എന്ന വിമർശനവുമായി സിദ്ധരാമയ്യ. ഒന്നാമത്തെ ശത്രുവായി ജെ.ഡി.എസിനെ പരിഗണിച്ചിരുന്നത് എന്ന് കുമാരസ്വാമിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാൽ തൻറെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചത് ആണെന്ന് അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെക്കാൾ വെല്ലുവിളി ആയത് സിദ്ധരാമയ്യ ആണെന്ന് മാത്രമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞതെന്ന് കുമാരസ്വാമി വ്യക്തമാക്കി. കോൺഗ്രസ് നേതാവും സുഹൃത്തുമായി കുമാരസ്വാമി തന്നെ പരിഗണിച്ചിരുന്നെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കില്ലായിരുന്നു…

Read More

പാളയത്തിൽ പട! ഉപമുഖ്യമന്ത്രി പദത്തിനായുള്ള ഇടി തുടങ്ങി;കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കാത്ത് യെദിയൂരപ്പ.

ബെംഗളൂരു: മന്ത്രിമാരുടെ വകുപ്പു വിഭജനം വൈകുന്നതിനിടെ ബിജെപിക്ക് ഉള്ളിൽ ഉപമുഖ്യമന്ത്രിപദത്തിനായി ചരടുവലി മുറുകുന്നതായി വാർത്ത. മന്ത്രിമാരായ ശ്രീരാമുലു, കെ എസ് ഈശ്വരപ്പ, ആർ അശോക്, ഗോവിന്ദകർജോൾ എന്നിവരാണ് ഈ സ്ഥാനത്തിനായി മുൻനിരയിലുള്ളത്. മൂന്ന് ഉപമുഖ്യമന്ത്രിമാർ എങ്കിലും വേണമെന്ന നിലപാട് കേന്ദ്ര നേതൃത്വത്തിന് ഉണ്ട്. താൻ ഉപമുഖ്യമന്ത്രി ആകണമെന്നാണ് ജനങ്ങൾആഗ്രഹിക്കുന്നതെന്ന് ബി. ശ്രീരാമുലു പറഞ്ഞു. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും മുഖ്യമന്ത്രിയുമാണ്. അയോഗ്യനാക്കപ്പെട്ട വിമത എംഎൽഎ രമേശ് ജാർക്കിഹോളി ഉപമുഖ്യമന്ത്രി ആക്കുന്നതിൽ എതിർപ്പില്ലെന്നും ശ്രീരാമലു പറഞ്ഞു. ദളിത്, വൊക്ക ലിംഗ,…

Read More

കരീബിയന്‍ ടീമിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു; ഇന്ത്യക്ക് ഉജ്വല വിജയം!!

ആന്റിഗ്വ: ബാറ്റിങ്ങും ബോളിങ്ങിലും ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങിയപ്പോള്‍ കരീബിയന്‍ ടീമിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെ 318 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 419 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കരീബിയന്‍ ടീമിന്‍റെ പോരാട്ടം 100 റണ്‍സില്‍ അവസാനിച്ചു. ബുംറയുടെ കിടിലന്‍ പന്തുകള്‍ക്ക് മുന്നിലാണ് വിന്‍ഡീസ് തകര്‍ന്നടിഞ്ഞത്. അഞ്ച് മുന്‍നിര വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ഇഷാന്ത് മൂന്നും ഷമി രണ്ട് വിക്കറ്റുമായി വിന്‍ഡീസിന്‍റെ പതനം പൂര്‍ത്തിയാക്കി. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസിനായി ചെയ്സും റോച്ചും കമ്മിന്‍സും മാത്രമാണ് രണ്ടക്കം…

Read More

കർണാടക പി.സി.സി അദ്ധ്യക്ഷനാകാൻ ഡി.കെ.ശിവകുമാർ?

ബെംഗളൂരു : ജെ.ഡി.എസ്, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മാരെ മാറ്റിയതിന് പിന്നാലെ കർണാടകയിൽ കോൺഗ്രസ് പാർട്ടിയിലും നേതൃമാറ്റം എന്ന് സൂചന. കർണാടക പി.സി.സി അദ്ധ്യക്ഷ സ്ഥാനം മുൻ മന്ത്രി ഡി.കെ.ശിവകുമാറിന് ലഭിച്ചേക്കും, എ.ഐ.സി.സി പ്രവർത്തക സമിതി യോഗത്തിൽ നിലവിലുള്ള അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവുവിനെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹം ശക്തമാണ്. സോണിയ ഗാന്ധിയെ കാണുവാനായി കഴിഞ്ഞ ദിവസങ്ങളിൽ ശിവകുമാർ ഡൽഹിയിൽ എത്തിയിരുന്നത് അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടുന്നു അധ്യക്ഷ സ്ഥാനത്ത് ദിനേശ് പ്രാവിൻറെ കാലാവധി തീരാൻ ഇനിയും ഒന്നര വർഷം കൂടി ഉണ്ട്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തതോടെ…

Read More

മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

ബെംഗളൂരു: മണ്ണിടിഞ്ഞു തീവണ്ടിഗതാഗതം തടസ്സപ്പെട്ട മംഗളൂരു-ബെംഗളൂരു പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കൊങ്കണ്‍ പാതയിലൂടെ തിങ്കളാഴ്ച ഉച്ചയോടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മംഗളൂരു-ബെംഗളൂരു പാതയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കും കാര്‍വാറിലേക്കുമുള്ള തീവണ്ടികള്‍ ഞായറാഴ്ച രാത്രിയോടെ പുറപ്പെട്ടു. കൊങ്കണ്‍ പാതയില്‍ മംഗളൂരുവിനുസമീപം ജോക്കട്ടെക്കും പടീലിനും ഇടയിലെ കുലശേഖരയില്‍ മണ്ണിടിഞ്ഞത് ഇന്ന് ഉച്ചയോടെ നീക്കാനാകും. ഇതിനായി രാത്രിയിലും തിരക്കിട്ട പണി തുടർന്നു.

Read More

കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയുടെ അച്ഛൻ അന്തരിച്ചു

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കോഫി ഡേ എന്റർപ്രൈസസ് എം.ഡി.യുമായിരുന്ന അന്തരിച്ച വി.ജി. സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(95) അന്തരിച്ചു. ഈ മാസമാദ്യമാണ് സിദ്ധാർഥയെ മംഗളൂരുവിലെ നേത്രാവതി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗംഗയ്യ. സിദ്ധാർഥയുടെ മരണവിവരം അറിയാതെയാണ് ഗംഗയ്യ അന്തരിച്ചത്. ചിക്കമഗളൂരുവിലെ പരമ്പരാഗത കാപ്പിക്കർഷകനായിരുന്ന ഗംഗയ്യയിലൂടെയാണ് സിദ്ധാർഥ കാപ്പിവ്യവസായത്തിലേക്ക്‌ കടന്നത്. കാപ്പിവ്യവസായത്തിൽ 130 വർഷത്തിലധികം പാരമ്പര്യമുള്ള കുടുംബത്തിലെ മുതിർന്ന വ്യക്തിയാണ് ഗംഗയ്യ ഹെഗ്‌ഡെ. ശവസംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച ചിക്കമഗളൂരുവിൽ നടക്കും. വാസന്തി ജി. ഹെഗ്‌ഡെയാണ് ഭാര്യ.

Read More

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് പി വി സിന്ധു

ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു. ഇന്ന് നടന്ന ഫൈനലിൽ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. 38 മിനിറ്റിനുള്ളിൽ അവസാനിച്ച മത്സരത്തിൽ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടർച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവർഷവും ഫൈനലിൽ തോറ്റിരുന്നു. 2017-ൽ നൊസോമി ഒക്കുഹാരയോടും 2018-ൽ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു…

Read More

പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു

കറാച്ചി: പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബിഎം കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബിഎം കുട്ടി. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. 1930 ല്‍ തിരൂരില്‍ ജനിച്ച ബിഎം കുട്ടി 1949 ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. തിരൂരുകാരായ പലരും അക്കാലത്ത് കറാച്ചിയിലും മറ്റും കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ജോലി തേടിപ്പോയ കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി. ആറു…

Read More

കെ.ആർ.പുരത്തു നിന്ന് സീസൺ ടിക്കറ്റുകാർ ഇടിച്ചു കയറിയതിനാൽ റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാനായില്ല;റെയിൽവേയുടെ അനാസ്ഥക്കെതിരെ പരാതി നൽകിയ യാത്രക്കാരന് 12500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

ബെംഗളൂരു : റിസർവ് ചെയ്ത സീറ്റിൽ സീസൺടിക്കറ്റുകാർ ഇടിച്ചു കയറിയതിനെ തുടർന്ന് യാത്ര മുടങ്ങിയ ആൾക്ക് റെയിൽവേ 12,500 രൂപ നഷ്ടപരിഹാരം നൽകണം. കഴിഞ്ഞ വർഷം ജൂൺ 26 ന് ബാംഗ്ലൂരിൽ നിന്നും കുടുംബസമേതം ജോലാർപേട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത് വികെ മഞ്ജുനാഥിന്റെ പരാതിയിൽ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ആണ് പിഴ ഈടാക്കിയത്. കെ.ആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ആണ് ജനറൽ കമ്പാർട്ട്മെൻറ് കയറേണ്ട സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകൾ ഇടിച്ചു കയറിയത്. വാതിൽക്കലും മറ്റും ഇവർ തമ്പടിച്ചത്. ടിക്കറ്റ്…

Read More

സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം!!

സ്പ്രിന്റ് രാജാവ് ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് വീണു; തിരുത്തിയത് അമേരിക്കയുടെ യുവതാരം നോഹ് ലൈലെസ്. പാരീസ് ഡയമണ്ട് ലീഗ് 200 മീറ്ററിൽ ബോൾട്ട് സ്ഥാപിച്ച റെക്കോഡാണ് 22-കാരനായ നോഹ് മറികടന്നത്. 19.65 സെക്കന്റിൽ അമേരിക്കൻ താരം ഫിനിഷിങ് ലൈൻ തൊട്ടു. ആ മീറ്റിൽ 19.73 ആയിരുന്നു ബോൾട്ടിന്റെ റെക്കോഡ്. അതേസമയം ലോകറെക്കോഡ് ഇപ്പോഴും ബോൾട്ടിന്റെ പേരിലാണ്. 19.19 സെക്കന്റാണ് ലോക റെക്കോഡ്. 200 മീറ്ററിൽ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണിത്. നിലവിലെ ലോകചാമ്പ്യൻ തുർക്കിയുടെ റാമിൽ ഗുലിയേവ് വെള്ളിയും (20.01) കാനഡയുടെ ആരോൺ…

Read More
Click Here to Follow Us