കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർഥയുടെ അച്ഛൻ അന്തരിച്ചു

ബെംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കോഫി ഡേ എന്റർപ്രൈസസ് എം.ഡി.യുമായിരുന്ന അന്തരിച്ച വി.ജി. സിദ്ധാർഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(95) അന്തരിച്ചു.

ഈ മാസമാദ്യമാണ് സിദ്ധാർഥയെ മംഗളൂരുവിലെ നേത്രാവതി പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗംഗയ്യ.

  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ

സിദ്ധാർഥയുടെ മരണവിവരം അറിയാതെയാണ് ഗംഗയ്യ അന്തരിച്ചത്. ചിക്കമഗളൂരുവിലെ പരമ്പരാഗത കാപ്പിക്കർഷകനായിരുന്ന ഗംഗയ്യയിലൂടെയാണ് സിദ്ധാർഥ കാപ്പിവ്യവസായത്തിലേക്ക്‌ കടന്നത്.

കാപ്പിവ്യവസായത്തിൽ 130 വർഷത്തിലധികം പാരമ്പര്യമുള്ള കുടുംബത്തിലെ മുതിർന്ന വ്യക്തിയാണ് ഗംഗയ്യ ഹെഗ്‌ഡെ. ശവസംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച ചിക്കമഗളൂരുവിൽ നടക്കും. വാസന്തി ജി. ഹെഗ്‌ഡെയാണ് ഭാര്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് ബെംഗളൂരു സുരക്ഷിതമോ ? ബ്രിട്ടീഷ് യുവതിയുടെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us