മഴക്കെടുതി കാരണം യാത്ര പെരുവഴിയിലായ ബെംഗളൂരു മലയാളികളോട് കരുണ കാണിക്കാതെ “കഴുത്തറപ്പന്‍”നിരക്ക് വാങ്ങി സ്വകാര്യ ബസുകള്‍;ഇന്നലെ തിരുവനന്തപുരത്തേക്ക് ഈടാക്കിയത് വിമാനത്തിന്റെ നിരക്ക്;മടക്കയാത്രക്കും ഉയര്‍ന്ന നിരക്ക് തന്നെ.

ബെംഗളൂരു: ഇന്നലെ നഗരത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചില സ്വകാര്യ ബസുകള്‍ ഈടാക്കിയത് 2999 രൂപ വരെ! കഴിഞ്ഞ ആഴ്ച മഴക്കെടുതി കാരണം ബസ്-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായതിനാല്‍ യാത്ര മുടങ്ങിയ നിരവധി പേരാണ് ഇന്നലെ നാട്ടിലേക്ക് തിരിച്ചത്,അവരെ ചൂഷണം ചെയ്യുന്ന നിരക്ക് ആണ് സ്വകാര്യ ബസുകള്‍ ഈടാക്കിയത്. സ്വാതന്ത്ര്യദിനവും തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ചയും വന്നതോടെ വെള്ളിയഴ്ചാ ഒരു ദിവസം അവധിയെടുത്താല്‍ നാല് ദിവസം നാട്ടില്‍ ചിലവഴിക്കാം എന്ന് കരുതിയാണ് നല്ലൊരു വിഭാഗം ആളുകളും നാട്ടിലേക്കു തിരിച്ചത്. കര്‍ണാടക-കേരള ആര്‍ ടി സികള്‍ നിരവധി സ്പെഷ്യല്‍ ബസുകള്‍…

Read More

സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.

ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു. ഡി. സി.എസ്  സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്, പീതാംബരൻ എന്നിവർ സംസാരിച്ചു

Read More

കര,നാവിക,വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കും:പ്രധാനമന്ത്രി.

ന്യൂഡല്‍ഹി : എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. ”നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്”, ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം.…

Read More

ഉറിയിൽ പാക്‌ സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി.

ശ്രീന​ഗർ:  ഉറിയിൽ പാക്‌ സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുടെ സംഘത്തെ അതിർത്തി കടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യൻ മണ്ണിലേക്ക് ഭീകരർ കടക്കാൻ ശ്രമിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന. അതേസമയം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ നിരീക്ഷിച്ച് വരുകയാണെന്ന് ഔദ്യോ​ഗിക സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും സൈന്യം തയ്യാറണെന്നും…

Read More

‘ബിഗില്‍’ ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ‘വിജയ്’യുടെ സമ്മാനം

തന്‍റെ ഓരോ സിനിമയുടേയും ഷൂട്ടിംഗ് കഴിയുമ്പോഴും വിജയ്‌ എന്തെങ്കിലും സ്നേഹ സമ്മാനം കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് അദ്ദേഹം മുടക്കിയില്ല. Here is the One More Pic ! Which #ThalapathyVijay Gifted Ring Today at the #Bigil Last day shoot. #BigilDiwali @BigilOff 💥😎 pic.twitter.com/k1djv6K26F — Vijay Views (@Vijay_Views) August 13, 2019 ഇത്തവണ വിജയ്‌യുടെ സമ്മാനം ശരിക്കുമോന്ന് ഞെട്ടിച്ചു. ദീപാവലി റിലീസായ ‘ബിഗില്‍’ സിനിമയിലെ തന്‍റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍…

Read More

പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടിയ 60-കാരൻ മരിച്ചെന്ന് കരുതി, പക്ഷേ രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തി!!

ബെംഗളൂരു: നഞ്ചൻകോട് സ്വദേശിയായ വെങ്കടേഷ് മൂർത്തിയാണ് (60) പ്രളയത്തിനിടെ കുത്തിയൊലിച്ച് ഒഴുകിയ കബനി നദിയിലേക്ക് ചാടി അതിസാഹസികത കാണിച്ചത്. വിവിധ ഡാമുകൾ തുറന്നതോടെ കബനി നദി കരകവിഞ്ഞൊഴുകിയിരുന്നു. സംസ്ഥാനത്തെ പ്രളയത്തിൽ അമ്പതിലേറെ പേർ മരിക്കുകയും നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുകയും ചെയ്തു. ഇതിനിടെയാണ് അറുപതുകാരനായ വെങ്കടേഷ് മൂർത്തി നാട്ടുകാരെ ഞെട്ടിച്ച് നദിയിലേക്ക് എടുത്തുചാടിയത്. നിമിഷനേരം കൊണ്ട് ഇയാളെ കാണാതാവുകയും ചെയ്തു. ഇതിന്റെ വീഡിയോ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിനിടെ, നദിയിലേക്ക് ചാടിയ വെങ്കടേഷ് മൂർത്തി മരിച്ചിരിക്കുമെന്ന് അധികൃതരും വിധിയെഴുതി. ചില…

Read More

നാളെ സ്വാതന്ത്ര്യദിന അവധി കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി.കൾ 25 വീതം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു

ബെംഗളൂരു: കേരളത്തിലേക്കുള്ള ബസ്, ട്രെയിൻ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചതോടെ നാട്ടിലേക്ക് ഇന്നു യാത്രാത്തിരക്കിനു സാധ്യത. നാളെ സ്വാതന്ത്ര്യദിന അവധി കൂടി കണക്കിലെടുത്ത് കേരള ആർടിസിയും കർണാടക ആർടിസിയും 25 വീതം സ്പെഷൽ ബസുകളും പ്രഖ്യാപിച്ചു. സേലം, പാലക്കാട് വഴി തൃശൂർ(4), എറണാകുളം(3), കോട്ടയം(3), പാലാ(2), മൈസൂരു വഴി കോഴിക്കോട്(6), കണ്ണൂർ(5), പയ്യന്നൂർ(1), ബത്തേരി(1) എന്നിവിടങ്ങളിലേക്കാണു കേരള ആർടിസി സ്പെഷലുകൾ. നിലമ്പൂർ വഴി ഗതാഗതം പുനഃസ്ഥാപിക്കാത്തതിനാൽ ഈ റൂട്ടിലെ ബസുകൾ ഉപയോഗിച്ചാണ് പാലായിലേക്കു സേലം, കോയമ്പത്തൂർ വഴി 2 സ്പെഷൽ അനുവദിച്ചതെന്നു കേരള ആർടിസി ബെംഗളൂരു…

Read More

കർണാടക ആർ.ടി.സി. ഇന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും..

ബെംഗളൂരു: കർണാടക ആർ.ടി.സി. ഇന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 52 സർവീസുകൾ നടത്തും. ചില ഇടങ്ങളിലേക്ക് അധിക സർവീസുകളും നടത്തുന്നുണ്ട്. സേലം വഴി കോട്ടയം(3), എറണാകുളം(9), തൃശൂർ(5), പാലക്കാട്(3), മൈസൂരു വഴി കോഴിക്കോട്(3), കണ്ണൂർ(2) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ. സ്വകാര്യ ബസുകളും കേരളത്തിൽ എല്ലായിടത്തേക്കുമുള്ള ബസ് സർവീസ് പുനഃസ്ഥാപിച്ചു. തിരുവനന്തപുരത്തേക്കു 2500 രൂപയും എറണാകുളത്തേക്കു 2100 രൂപയുമാണ് ഏറ്റവും കൂടിയ നിരക്ക്.

Read More

സംസ്ഥാനത്ത് 50,000 കോടിയുടെ നഷ്ടം, തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു..

ബെംഗളൂരു: കനത്ത മഴയിൽ 17 ജില്ലകളാണ് വെള്ളത്തിലായത്. 48 പേർ മരിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കാണാതായ 12 പേരെ കണ്ടെത്താനായിട്ടില്ല. 50,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 3000 കോടിയുടെ അടിയന്തര സഹായമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അടിയന്തരസഹായമായി 5000 കോടി രൂപ കേന്ദ്രം അനുവദിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തകർന്നത് 41,915 വീടുകൾ, 6,73,559 പേരെ മാറ്റിപ്പാർപ്പിച്ചു. 1224 ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ 3,93,956 പേർ. കൃഷിനാശം 4.30 ലക്ഷം ഹെക്ടർ. മഴക്കെടുതി ബാധിച്ച ഗ്രാമങ്ങൾ 2738, 565 പാലങ്ങൾ തകർന്നു. മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ…

Read More

കുടുംബ വഴക്ക്;ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു.

ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. കെ.ആർ.പുരയിൽ താമസിക്കുന്ന അനന്തപൂർ സ്വദേശിയായ കൃഷ്ണമൂർത്തി (35)യെയാണ് ഭാര്യ മാധവി (30) തലക്കടിച്ച് കൊലപ്പെടുത്തിയത്. മരണം സംഭവിച്ചു എന്ന് മനസ്സിലായപ്പോൾ മൃതദേഹം വീടിന് പുറത്തു കൊണ്ടിടുകയും കാൽ തെറ്റി വീണ് മരിച്ചതാണെന്ന് അയൽക്കാരെ അറിയിക്കുകയും ചെയ്തു. പോലീസെത്തി വിശദമായ ചോദ്യം ചെയ്യൽ നടത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന് മനസ്സിലായത്.

Read More
Click Here to Follow Us