ബെംഗളൂരു: ചാമരാജ്‌നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി. ഗുണ്ടൽപേട്ടിൽ റിസോർട്ടിന് സമീപം വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മൈസൂരു സ്വദേശി ഓംപ്രകാശ് ഭട്ടാചാര്യയാണ് (38) കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം സ്വയം വെടിവെച്ചുമരിച്ചത്. ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), അച്ഛൻ നാഗരാജ ഭട്ടാചാര്യ (65), അമ്മ ഹേമ (60) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മരണത്തിനുമുമ്പ് കുടുംബാംഗങ്ങൾ ചെറുത്തുനിന്നതിന് തെളിവൊന്നുമില്ലാത്തതിനാൽ കൂട്ടആത്മഹത്യയാണെന്ന് കരുതുന്നതായി ചാമരാജ്‌പേട്ട് എസ്.പി. എച്ച്.ഡി. ആനന്ദകുമാർ പറഞ്ഞു. ബിസിനസ് തകർന്നതും കടബാധ്യതയുമാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.…
Read MoreMonth: August 2019
പാലം മുങ്ങിയപ്പോൾ വെള്ളത്തിലൂടെ ആംബുലൻസിന് വഴികാട്ടിയ ആറാം ക്ലാസുകാരനെ ഏറ്റെടുത്ത് ജില്ലാ ഭരണകൂടം.
ബെംഗളൂരു : റായ്ച്ചൂരിലെ ദേവ ദുർഗ യിൽ പ്രളയജലത്തിൽ ആംബുലൻസിന് വഴി കാട്ടിയ വെങ്കിടേഷിനെ ആദരിച്ച് ജില്ലാഭരണകൂടം. പ്രളയത്തിൽ മുങ്ങിയ പുഴയുടെ പാലത്തിൻറെ ദിശയിൽ വെങ്കിടേഷ് ഓടിയതിന്പിന്നാലെ ആംബുലൻസ് കടന്നു പോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യാഴാഴ്ച നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെങ്കിടേഷ് കളക്ടർ ബി. ശരത് പുരസ്കാരം കൈമാറി. ഈ മാസം പത്തിനാണ് സംഭവം. ഒരു വീട്ടമ്മയുടെ മൃതദേഹവും പനി ബാധിച്ച 6 കുട്ടികളെയും ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ആംബുലൻസ് ഡ്രൈവർ. പാലം കാണാൻ ആകാത്തതിനാൽ വഴി അറിയാമോ എന്ന് ഡ്രൈവർ വെങ്കടേഷിനോട് ചോദിച്ചു.…
Read Moreആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍
ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷം. ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍. വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്‍റെ ദിനമായിട്ടും ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നു. 364 ദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായുള്ള ദിനം. പക്ഷെ രണ്ടാംവട്ടവും പാഞ്ഞെത്തിയ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളുമായാണ് ഈ ചിങ്ങം പിറക്കുന്നത്. ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങുന്നതിന് മുന്‍പുള്ള രണ്ടാം പ്രഹരം എങ്ങനെ അതിജീവിക്കും എന്ന ചിന്തയിലാണ് ജനങ്ങള്‍. എങ്കിലും മലയാളികളുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണ്ണങ്ങളുടേതാണ്. പോയകാലത്തിന്‍റെ ഓര്‍മ്മകളെ തേടുന്നവര്‍ക്ക് വീണ്ടെടുപ്പിന്‍റെ പുതുവര്‍ഷം…
Read Moreപ്രളയക്കെടുതിയിൽ മരണം 62 ആയി;14 പേരെ കാണാതായി;1096 ക്യാമ്പുകളിലായി കഴിയുന്നത് 3.75 ലക്ഷം പേർ!
ബെംഗളൂരു : സംസ്ഥാനത്ത് അത് പ്രളയക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 22 ആയി 14 പേർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 1096 ക്യാമ്പുകളിലായി 375663 പേർ ഉണ്ട്. ഇന്നു കൂടി തീരദേശ,മലനാട് കർണാടകയിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം വടക്കൻ കർണാടകയിൽ ചിലയിടങ്ങളിൽ മഴ ലഭിക്കും.
Read Moreഓണാഘോഷ ചടങ്ങുകൾ മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിച്ച് ബെംഗളൂരു മലയാളി സംഘടനകൾ
ബെംഗളൂരു: ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് തുടർച്ചയായ രണ്ടാം വർഷവും പ്രളയം കേരളത്തെ പിടിച്ചുലച്ചത്. ഇതോടെ ആഘോഷചടങ്ങുകൾ തൽക്കാലത്തേക്ക് മാറ്റിവച്ച് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിലാണ് സംഘടനകൾ. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ബെംഗളൂരു മലയാളികളുടെ സഹായപ്രവാഹം തുടരുന്നു. കർണാടക പ്രവാസി കോൺഗ്രസ്, ബാംഗ്ലൂർ കേരള സമാജം, മാണ്ഡ്യാ കത്തോലിക്കാ രൂപത, കർണാടക മലയാളി കോൺഗ്രസ്, മൈസൂർ കേരള സമാജം, വിദ്യാരണ്യപുര കൈരളി സമാജം, കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്, കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി, ബാംഗ്ളൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ സൊസൈറ്റി, വിവിധ…
Read Moreസംസ്ഥാനത്തെ 200 പ്രമുഖ നേതാക്കളുടെ ഫോൺ ചോർത്തി കുമാരസ്വാമി സർക്കാർ;ഗുരുതര ആരോപണവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ.
ബെംഗളൂരു : എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള മുൻ ജെഡിഎസ് കോൺഗ്രസ് സർക്കാർ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തി എന്ന ആരോപണത്തിൽ വിശദ അന്വേഷണത്തിന് കർണാടക സർക്കാർ. മുതിർന്ന ബിജെപി നേതാവ് അശോക് ജെഡിഎസ് പുറത്താക്കിയ മുൻ സംസ്ഥാന പ്രസിഡണ്ട് എസ് വിശ്വനാഥൻ എന്നിവരാണ് ആരോപണമുന്നയിച്ചത്. തുടർന്ന് ചീഫ് സെക്രട്ടറിയുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് ഒട്ടേറെ ബിജെപി കോൺഗ്രസ് നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയിരുന്നെന്ന് അഡീഷണൽ കമ്മീഷണർ സന്ദീപ് പാട്ടീൽ കഴിഞ്ഞദിവസം…
Read Moreവയനാട്ടിൽ അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള അടിയന്തരവസ്തുക്കൾ എത്തിച്ച് രാഹുൽ ഗാന്ധി!!
വയനാട്: വയനാട്ടിൽ അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള അടിയന്തരവസ്തുക്കൾ എത്തിച്ച് രാഹുൽ ഗാന്ധി. അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റു അടിയന്തരവസ്തുക്കളും ജില്ലയിലെത്തിച്ചു. വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍കണക്കിനു വസ്തുക്കള്‍ കേരളത്തിലേക്കെത്തിയത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും എത്തി. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു. മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍…
Read Moreവാക്ക് പാലിച്ച് യെദിയൂരപ്പ; ഒരു ലക്ഷം കർഷകരുടെ അക്കൗണ്ടിൽ 2000 രൂപ വീതം നിക്ഷേപിച്ചു;ബാക്കി ഉടൻ തന്നെ.
ബെംഗളൂരു : പ്രധാനമന്ത്രി പി.എം.- കിസാൻ പദ്ധതിയിൽ അംഗങ്ങളായ ഒരു ലക്ഷം കർഷകർക്ക് സംസ്ഥാന സർക്കാർ അധികമായി പ്രഖ്യാപിച്ച 4000 രൂപയിൽ 2000 രൂപ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് കേന്ദ്രസർക്കാർ മൂന്നു തവണയാണ് 6000 രൂപയാണ് നൽകുക ഇതിനുപുറമേയാണ് സംസ്ഥാനം 4000 രൂപ കൂടി നൽകുന്നത്. തങ്ങളുടെ കർഷക സൗഹൃദ സർക്കാരാണെന്നും രാജ്യത്ത് മറ്റൊരു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് അപേക്ഷ നൽകിയ 44.93 ലക്ഷം പേരിൽ 34.28 ലക്ഷം കർഷകരുടെ അപേക്ഷയാണ് കേന്ദ്രം…
Read More‘നോട്ടടിക്കുന്ന യന്ത്രം കയ്യിലില്ല’; ദുരിതാശ്വാസം ആവശ്യപ്പെട്ടവരോട് യെദിയൂരപ്പ!!
ബെംഗളൂരു: പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട മനുഷ്യരോട് നോട്ടടിക്കുന്ന യന്ത്രം സര്‍ക്കാരിന്റെ കയ്യിലില്ലെന്ന മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ശിവമോഗയിലെ പ്രളയ ദുരിതബാധിതരാണ് യെദിയൂരപ്പയോട് സഹായം ആവശ്യപ്പെട്ടത്. ഇവരോടായിരുന്നു യെദിയൂരപ്പയുടെ വിവാദ മറുപടി. യെദിയൂരപ്പയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസും ജനതാദള്‍ എസും രംഗത്തെത്തിയുണ്ട്. ദുരിത ബാധിതര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ ആര്‍ത്തിമൂത്ത എം.എല്‍.എമാരെ തൃപ്തിപ്പെടുത്താന്‍ അക്ഷയ പാത്ര ഫണ്ട് ഉണ്ടെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. എം.എല്‍.എമാരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനും ചാര്‍ട്ടേഡ് വിമാനങ്ങളില്‍…
Read More‘കഫേ കോഫി ഡെ’ ബെംഗളൂരു ടെക് പാര്‍ക്ക് 3,000 കോടിക്ക് വിറ്റു!!
ബെംഗളൂരു: കോഫി ഡേ ഗ്രൂപ്പ് ബെംഗളൂരുവിലെ 100 ഏക്കര്‍ ടെക് പാര്‍ക്ക് സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് വിറ്റു. സി.എന്‍.ബി.സി-ടിവി 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2,600 മുതല്‍ 3,000 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്. ഇതോടെ സി.സി.ഡിയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന. ടെക് പാര്‍ക്കിനായി 2,700 കോടി രൂപയുടെ കരാറിന്റെ ചര്‍ച്ച കോഫി ഡേയും ബ്ലാക്ക്‌സ്റ്റോണും ഈ വര്‍ഷം ആദ്യം നടത്തിയിരുന്നുവെങ്കിലും അത് ഫലവത്തായിരുന്നില്ല.…
Read More