തന്റെ ഓരോ സിനിമയുടേയും ഷൂട്ടിംഗ് കഴിയുമ്പോഴും വിജയ് എന്തെങ്കിലും സ്നേഹ സമ്മാനം കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് അദ്ദേഹം മുടക്കിയില്ല.
Here is the One More Pic ! Which #ThalapathyVijay Gifted Ring Today at the #Bigil Last day shoot. #BigilDiwali @BigilOff 💥😎 pic.twitter.com/k1djv6K26F
— Vijay Views (@Vijay_Views) August 13, 2019
ഇത്തവണ വിജയ്യുടെ സമ്മാനം ശരിക്കുമോന്ന് ഞെട്ടിച്ചു. ദീപാവലി റിലീസായ ‘ബിഗില്‍’ സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും സ്വര്‍ണ മോതിരം സമ്മാനിച്ചാണ് വിജയ് ഞെട്ടിച്ചത്.
മാത്രമല്ല വിജയിയുടെ കൂടെ അഭിനയിച്ചവര്‍ക്ക് തന്റെ കൈയൊപ്പോടു കൂടിയ ഫുട്ബോളും അദ്ദേഹം സമ്മാനിച്ചു.
Gold rings to 400 members who worked in #Bigil team & personally signed football to those who acted as players in the film. #ThalapathyVijay certainly knows how to encourage his team. 95% shoot done, the team has more than 2 months for post production. On track for Diwali release pic.twitter.com/dsaY1Sd7RW
— Rajasekar (@sekartweets) August 14, 2019
400 പേര്‍ക്ക് ബിഗില്‍ എന്നെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്. വിജയ്യുടെ ഈ സമ്മാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി പ്രതിനിധിയും അറിയിച്ചിട്ടുണ്ട്.
ഫുട്ബോള്‍ പ്രമേയമാക്കി ഒരുക്കുന്ന ‘ബിഗില്‍’ സിനിമയെ ആവേശത്തോടെ കാത്തിരിക്കുകയാണ് വിജയ്യുടെ ആരാധകര്‍. സിനിമയുടെ ചിത്രീകരണം 95 ശതമാനത്തോളം തീര്‍ന്നുവെന്നാണ് വിവരം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വിജയ്യുടെ പക്കല്‍നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിഗില്‍ ടീം പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.
രണ്ടു ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ കോച്ചിന്റെ കഥപറയുന്ന ചിത്രത്തില്‍ നയന്‍സ് ആണ് നായിക.
സ്പോര്‍ട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര് റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്ന മറ്റുള്ളവര്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.