ബെംഗളൂരു : നഗരത്തിൽ മലയാളികൾക്കിടയിൽ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ സാമൂഹിക സേവന രംഗത്ത് അവരെ സ്വാധീനിച്ച സംഘടന എന്നത് കെ.എം.സി.സി ആകാനേ വഴിയുള്ളൂ. നഗരത്തിലെ മലയാളികൾക്കും അല്ലാത്തവർക്കും ഈ സംഘടനയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും പദ്ധതികളും മരുഭൂമിയിൽ കാരുണ്യ മഴയായി പെയ്തിറങ്ങിയ ഇറങ്ങിയ അനുഭവങ്ങളാണ് എല്ലാവർക്കും പറയാനുണ്ടാക്കുക. അത് റിലീഫ് വിതരണമായിക്കോട്ടെ, ആംബുലൻസ്, സർവ്വീസ് ആയിക്കോട്ടെ, സി.എച്ച് സെന്റർ എന്ന കെട്ടിടമായ്ക്കോടെ അത് തുടർന്നു കൊണ്ടേ ഇരിക്കുന്നു.
അതേ സമയം കെ.എം.സി.സിയുടെ ആംബുലൻസ് ഡ്രൈവർ വീണ്ടും വാർത്തകളിൽ നിറയുകയാണ്, വെറും നാലര മണിക്കൂർ കൊണ്ടാണ് നഗരത്തിൽ നിന്ന് രോഗിയേയും വഹിച്ചുകൊണ്ട് ഹനീഫ് തലശ്ശേരിയിലേക്ക് “പറന്നത്”.
http://bangalorevartha.in/archives/24037
നഗരത്തിലെ ഹോട്ടൽ വ്യാപാരിയായ കാസിം തളർന്ന് വീണ് തലക്ക് ക്ഷതമേറ്റിരുന്നു, നഗരത്തിലെ കോശിഷ് ആശുപത്രിയിൽ നിന്ന് രോഗിയെ തലശ്ശേരിയിലേക്ക് മാറ്റേണ്ട നിയോഗം കെ.എം.സി.സി യിലും തുടർന്ന് ഹനീഫിലും വന്നെത്തുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 2:15 ന് യാത്ര ആരംഭിച്ച കെ.എം.സി.സിയുടെ ആംബുലൻസ് തലശ്ശേരിയിൽ എത്തിയത് 7.45 ന്.
കെ.ഇ.ടി എമർജൻസി ടീം, പോലീസ് ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, വാട്സപ്പ് കൂട്ടായ്മകൾ എന്നിവ ഈ കാരുണ്യോദ്യമത്തിന് നേരിട്ടും അല്ലാതെയും സഹകരണങ്ങൾ നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.