ന്യൂഡൽഹി: വിമത എംഎൽഎമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പിൽ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാൽ രാജിക്കത്ത് വിശദമായി പരിശോധിക്കാൻ സമയം വേണമെന്നും സ്പീക്കർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്പീക്കർ രാജി സ്വീകരിക്കാൻ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.
തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് തങ്ങളെ നിർബന്ധിക്കാൻ അവർക്ക് ആകില്ലെന്നും കർണാടകയിലെ വിമത എംഎൽഎമാർ സുപ്രീംകോടതിയിൽ അറിയിച്ചു.
മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയാണ് വിമതർക്കായി കോടതിയിൽ ഹാജരായത്. രാജിയിൽ തീരുമാനമെടുക്കാൻ സ്പീക്കർ മനഃപൂർവ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയിൽ പങ്കെടുക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞാൽ പങ്കെടുക്കണമെന്ന് നിർബന്ധിക്കാൻ നിങ്ങൾക്കാകുമോ?, ഒരു പ്രത്യേക ഗ്രൂപ്പിൽ തുടരാനും സംസാരിക്കാനും സ്പീക്കർ ഞങ്ങളെ നിർബന്ധിപ്പിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും വിതമർക്കായി റോഹ്തഗി കോടതിയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.