ബെംഗളൂരു : കൊച്ചിയിലെ പാലാരിവട്ടം പാലം മലയാളികൾക്ക് ഇടയിൽ കുപ്രസിദ്ധമാണല്ലോ. നിർമ്മാണത്തിന് ശേഷം വളരേ വേഗത്തിൽ അറ്റകുറ്റപ്പണി തുടങ്ങേണ്ടി വന്ന കേരളത്തിലെ പാലമാണല്ലോ അത്.ഏകദേശം അതേപോലെ ഒരു വർഷത്തിനുള്ളിൽ അപകടാവസ്ഥയിൽ എത്തിയ പാലമാണ് ദൊഡ്ബലാപൂർ ദേശീയ പാതയിലെ ബാഷെട്ടിഹളളി പാലം. പാലത്തേയും അപ്രോച്ച് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺഗ്രീറ്റ് ബീം രണ്ട് ദിവസം മുൻപേ തകർന്നാ വീണിരുന്നു, ഈ വഴി ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.പരിശോധനക്ക് ശേഷം വേഗത നിയന്ത്രണത്തോടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പാലത്തിന് ബലക്കുറവില്ലെന്നും അപ്രോച്ച് റോഡിന് മാത്രമാണ് പ്രശ്നമെന്നും പൊതുമരാമത്ത് വകുപ്പ് അവകാശപ്പെട്ടു.
Read MoreDay: 16 July 2019
“വിവാഹം എതിർത്താൽ പെൺകുട്ടികളുടെ കയ്യും കാലും വെട്ടണം”!
ബെംഗളൂരു : മകളോടൊപ്പം തന്നെ കാണാനെത്തിയ മാതാപിതാക്കളുടെ അനുഭവം പങ്കുവക്കുകയായിരുന്നു സ്വാമി.പ്രേമിക്കുന്ന യുവാവിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിലായിരുന്നു യുവതി. ഇല്ലെങ്കിൽ കല്യാണമേ വേണ്ട എന്ന തീരുമാനം. വിവാഹം കഴിക്കാതെ ഇരുന്നാൽ രക്ഷിതാക്കൾ സമൂഹത്തോട് മറുപടി പറയേണ്ടി വരും, അപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ മക്കളുടെ കയ്യും കാലും വെട്ടിമാറ്റണമെന്നാണ് എന്റെ അഭിപ്രായം ,അപ്പോൾ കല്യാണം നടക്കാത്തത് വികലാംഗയായതിനാൽ എന്ന് സമൂഹത്തിനോട് പറയാമല്ലോ. അഭിപ്രായം തുമുക്കുരു കൊരട്ടെഗെരെ സിദ്ധരബെട്ട മഠത്തിലെ ശിവാചാര്യസ്വാമി യുടേതാണ്.വീരശൈവ – ലിംഗായത്ത് സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസ്താവന.…
Read More‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി
ബിജു മേനോന് നായകനായെത്തുന്ന പുതിയ ചിത്രമായ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ രണ്ടാം ഗാനം പുറത്തിറക്കി. സുദീപ് കുമാറും മെറിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി.പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു…
Read Moreഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഇന്ന്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്. എന്നാല്‍ ഗ്രഹണം ഭാഗികമായി മാത്രമേ ഇന്ത്യയില്‍ കാണാനാകൂ. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദര്‍ശിക്കാം. രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന് ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. മൂന്ന് മണിയോടെ ചന്ദ്രന് പൂര്‍ണമായും ഭൂമിയുടെ നിഴലില്‍ ആകും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന് പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47നാകും. ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യയില്‍ നിന്ന് വീക്ഷിക്കാം. ഇനി…
Read Moreഇപ്പോഴിതാ ‘പൊട്ടു’കളുടെ മുഖമായി നരേന്ദ്ര മോദി!!
പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴും വൈറലായിട്ടുള്ള വ്യക്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോദിയുടെ പേരില്‍ സാരികളും ജാക്കറ്റുകളും വിപണിയിലെത്തിയിരുന്നു. പ്രധാന മന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത സാരികളും മോദിയുടെ പേരിലിറങ്ങിയ ജാക്കറ്റുകളും ഉത്തരേന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കറുത്ത നിറമുള്ള തുണിയില്‍ മോദിയുടെ ചിത്രവും പൂക്കളുമൊക്കെ ആലേഖനം ചെയ്തതായിരുന്നു സാരികള്‍. ‘സര്‍ജിക്കല്‍ സ്ട്രൈക്ക്, എയര്‍ സ്ട്രൈക്ക്, മന് കീ ബാത്ത്, മോദി വിഷന്‍’ എന്നൊക്കെ ഈ സാരികള്‍ക്ക് പേരുകളും ലഭിച്ചു. പൂക്കളും ഡിസൈനുകള്‍ക്കും പുറമേ രണ്ടായിരം രൂപ നോട്ടിന്റെ ചിത്രവും ചില സാരികളില്‍…
Read Moreലോകകപ്പ് പരാജയം; ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍?
മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ പരാജയത്തിന് പിന്നാലെ ഉള്‍പ്പോരും രൂക്ഷമായതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും രണ്ട് ചേരികള്‍ ടീമിനുള്ളില്‍ രൂപപ്പെട്ടതായാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതുകൂടാതെ, മുഖ്യ പരിശീലകന് രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ കോഹ്ലിയുടേയും ഇഷ്ടക്കാര്‍ക്ക് ടീമില്‍ ഇടം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും പറയപ്പെടുന്നു. ലോകകപ്പ് സെമിയില്‍ നേടിയ പരാജയത്തിനുശേഷം ലോകകപ്പില്‍ എടുത്ത പല തീരുമാനങ്ങളും ശാസ്ത്രിയുടേയും കോഹ്ലിയുടെയും മാത്രമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ്…
Read Moreവിമതര്‍ക്ക് തിരിച്ചടി, രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം; സുപ്രീംകോടതി
ന്യൂഡൽഹി: വിമത എംഎൽഎമാർക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദേശിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പിൽ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാൽ രാജിക്കത്ത് വിശദമായി പരിശോധിക്കാൻ സമയം വേണമെന്നും സ്പീക്കർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്പീക്കർ രാജി സ്വീകരിക്കാൻ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്പീക്കർ ഉടൻ സ്വീകരിക്കണം, നിയമസഭാ…
Read Moreഓണത്തിന് ട്രെയിൻ ടിക്കറ്റില്ല; ചുരുക്കം സീറ്റുകൾ ഇനി ഈ ട്രെയ്നുകളിൽ മാത്രം..
ബെംഗളൂരു: സെപ്റ്റംബർ 11-നാണ് തിരുവോണം. തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നും തീവണ്ടികളിൽ ടിക്കറ്റ് ലഭ്യമല്ല. ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഓണാവധിക്ക് ഇനി ഒന്നര മാസത്തിലധികം ഉള്ളതിനാൽ നാട്ടിൽ പോകാനുള്ള യാത്രക്കാർ കൂടും. ബെംഗളൂരുവിൽനിന്ന് രാവിലെ പുറപ്പെടുന്ന എറണാകുളം എക്സ്പ്രസിൽ മാത്രമാണ് ദിവസവും ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. രാത്രി എട്ടിന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ (16527) സെപ്റ്റംബർ ഏട്ടിന് 259 സീറ്റ് ലഭ്യമാണ്. രാത്രി 7.30ന് പുറപ്പെടുന്ന യശ്വന്തപുര – കണ്ണൂർ എക്സ്പ്രസിൽ (16511) സെപ്റ്റംബർ ഏഴിന് 45 സീറ്റ് ലഭ്യമാണ്. രാത്രി…
Read Moreകന്നഡ പാട്ട് പാടിയില്ല;മലയാളി ബാന്റിന്റെ പരിപാടി അലങ്കോലമാക്കി യുവാക്കൾ.
ബെംഗളുരു: മാറത്തഹള്ളി ഫോക്സ് ട്രോട്ട് പബ്ബിൽ കഴിഞ്ഞ 13 ന് ആണ് സംഭവം. സ്ട്രീറ്റ് അക്കാഡമിക് സ് എന്ന ബാൻഡ് ഗ്രൂപ്പ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള പാട്ടുകൾ അവതരിപ്പിച്ച് അവസാനിപ്പിക്കാറായപ്പോൾ പബ്ബിലെത്തിയ 3 യുവാക്കൾ പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. ഇത് ബെംഗളൂരുവാണ് കന്നഡയിൽ ഉള്ള പാട്ടുകൾ കൂടി പാടണമെന്ന് അവർ ആവശ്യപ്പെട്ടു, തങ്ങൾക്ക് കന്നഡ പാട്ടുകൾ അറിയല്ലെന്ന് ടീമംഗങ്ങൾ അറിയിച്ചു, അതോടെ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. 1999ൽ രൂപീകരിച്ച ബാൻഡ് സംഘത്തിന് ഇത്തരമൊരനുഭവം ആദ്യമാണെന്ന് ബാൻഡ് കോ-ഓർഡിനേറ്റർ വിവേക് രാജഗോപാൽ അറിയിച്ചു.
Read Moreവിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവ് അറസ്റ്റിൽ!!
ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിൽ വെച്ച് പുകവലിച്ച കൊല്ലം സ്വദേശി ജസോ ടി.ജെറോമി (24) നെയാണ് വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിലേൽപ്പിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. രണ്ട് സിഗരറ്റുകളും ലൈറ്ററും ജസോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. വിമാനത്തിൽ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ജീവനക്കാർ പിടികൂടിയത്. ദോഹയിൽ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ജസോ…
Read More