ബെംഗളൂരു :നടുറോഡില്‍ “വീലിംഗ്”പ്രകടനങ്ങള്‍ നടത്തിയ 60 പേര്‍ ട്രാഫിക് പോലീസ് പൊക്കി.ഉത്തര ദക്ഷിണ മേഖലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇത്രയും പേര്‍ കുടുങ്ങിയത്. പിടിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും യുവാക്കളും ,കൌമാരക്കാരും ,പ്രായപൂര്‍ത്തി ആകാത്തവരും ആണ്.വണ്ടികള്‍ പിടിച്ചെടുത്തു,വണ്ടി ഉടമകള്‍ക്ക് അവരുടെ ഏരിയയില്‍ ഉള്ള ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കത്തയച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു. അറിഞ്ഞുകൊണ്ടോ അറിയാതെയോ ഇത്തരം പ്രകടനങ്ങള്‍ക്ക് വാഹനം നല്‍കുന്ന ഉടമകള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇത്തരം പരിശോധനകള്‍…
Read MoreMonth: June 2019
ബി.എം.എഫിന്റെ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടിയിലേക്ക് നിങ്ങൾക്കും സംഭവന നൽകാം.
ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് (ബി.എം.എഫ്) എന്ന സാമൂഹ്യ സേവന സംഘടന നടത്തുന്ന നഗരത്തിലെ പാവപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണ പരിപാടി തുടർച്ചയായ മൂന്നാമത് വർഷവും നടത്തുന്നതായി ബി എം എഫ് അംഗങ്ങൾ അറിയിച്ചു. എല്ലാ വർഷവും നിർദ്ധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കാണ് ബി.എം.എഫ് സഹായം എത്തിക്കാറുള്ളത്. ബി.എം എഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മനുഷ്യ സ്നേഹത്തിൽ ഊന്നിയുള്ള ഈ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളിയാകാം. 350 രൂപയോ അതിന്റെ ഗുണിതങ്ങളോ നൽകി നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം. വിശദ വിവരങ്ങൾ താഴെ…
Read Moreകൊച്ചിയിൽ നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, പരിചരിച്ച നഴ്സുമ്മാരുൾപ്പടെ രോഗിയുമായി അടുത്തിടപഴകിയ 86 പേരും നിരീക്ഷണത്തിൽ!
കൊച്ചിയിൽ നിപാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍, പരിചരിച്ച നഴ്സുമ്മാരുൾപ്പടെ രോഗിയുമായി അടുത്തിടപഴകിയ 86 പേരും നിരീക്ഷണത്തിൽ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാനും രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും നടപടികള്‍ എടുത്തിട്ടുണ്ട്. എന്തായാലും ആരും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ സമയത്ത് ഭയമല്ല രോഗം പിടിക്കാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ രോഗിയെ പരിചരിച്ച രണ്ട് നേഴ്സുമാര്‍ക്ക് പനിയുടെ ലക്ഷണമുണ്ട്. നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയുള്ള ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടുവന്ന മരുന്ന്…
Read Moreകലങ്ങിമറിഞ്ഞ് കർണാടക രാഷ്ട്രീയം; സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമാകുന്നു… ഇരുപക്ഷത്തും രഹസ്യനീക്കങ്ങൾ സജീവം.
ബെംഗളൂരു: കോൺഗ്രസിനോടൊപ്പമാണെന്ന് പ്രഖ്യാപിച്ച ചില വിമതനേതാക്കൾ രമേശ് ജാർക്കിഹോളിയുമായി ബന്ധപ്പെടുന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. രമേശ് ജാർക്കിഹോളിയെ അനുനയിപ്പിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും മന്ത്രിസ്ഥാനം നൽകാമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതിനോട് അനുകൂലമായല്ല ജാർക്കിഹോളി പ്രതികരിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നടത്തിയ അനുനയ നീക്കവും വിജയിച്ചില്ല. മന്ത്രിസ്ഥാനം നൽകാൻ തയ്യാറായിട്ടും കോൺഗ്രസ് നേതൃത്വവുമായി രമേശ് ജാർക്കിഹോളി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചതെന്നാണ് സൂചന. സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്നാണ്…
Read Moreകുടുംബശ്രീയുടെ നേതൃത്വത്തിൽ വിനോദയാത്രക്ക് തമിഴ്നാട്ടിലേക്ക് പോയ ബസ് അപകടത്തിൽ പെട്ടു;3 മരണം.
കോയമ്പത്തൂർ :കുടുംബശ്രീ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 3 പേർ മരിച്ചു. മധുരയിലേക്ക് വിനോദയാത്രക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട് കൊടുവായൂർ സ്വദേശികളായ സരോജിനി, നിഖില, പെട്ടമ്മൾ എന്നിവരാണ് മരിച്ചത്.പുലർച്ചെ ഒന്നര യോടെയായിരുന്നു അപകടം. ബസിൽ 35 പേർ ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കാണ് ടൂർ പോയത് മധുരയിൽ എത്തുന്നതിനു മുൻപേ തന്നെ അപകടം നടന്നതായാണ് വിവരം
Read Moreവേനൽ മഴയിൽ ശക്തമായ കാറ്റിലും ഇടിമിന്നലെറ്റും തുമകൂരുവിൽ രണ്ടുമരണം!
ബെംഗളൂരു: വേനൽ മഴയിൽ ശക്തമായ കാറ്റിലും ഇടിമിന്നലെറ്റും തുമകൂരുവിൽ രണ്ടുമരണം. ഹന്ദനക്കരെ സ്വദേശി ഗംഗമ്മ ( 75), ഹൊസുരു സ്വദേശി ബസവരാജ് (50) എന്നിവരാണ് മരിച്ചത്. താത്‌കാലിക ഷെഡ് പൊളിഞ്ഞുവീണാണ് എല്ലമ്മ മരിച്ചത്. വീടിനു പുറത്തായിരുന്ന ഗംഗമ്മ മഴപെയ്തതോടെയാണ് ഷെഡിലേക്ക് കയറിനിന്നത്. ഷെഡിലുണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റിറ്റുണ്ട്. മിന്നലേറ്റാണ് ബസവരാജു മരിച്ചത്. തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ബസവരാജുവിന് മിന്നലേറ്റത്.
Read Moreഎ.ടി.എം സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തി കവർച്ച നടത്തിവന്ന കൊലയാളി പോലീസിന്റെ പിടിയിലായി!!
ബെംഗളൂരു: എ.ടി.എം സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തി കവർച്ച നടത്തിവന്ന കൊലയാളി പോലീസിന്റെ പിടിയിലായി. ബെംഗളൂരു സ്വദേശിയായ രാജേന്ദ്ര എന്ന ബെങ്കി രാജ (28) ആണ് പിടിയിലായത്. ഉത്തരഹള്ളിയിലെ എ.ടി.എം. സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് ഏപ്രിൽ നാലിന് രാജേന്ദ്ര കുമാരസ്വാമി ലേഔട്ട് പോലീസിന്റെ പിടിയിലായത്. തുടർന്ന് വൈദ്യപരിശോധനയ്ക്കുശേഷം തിരികെ വരുന്നതിനിടെയാണ് പോലീസിനെ വെട്ടിച്ച് ഇയാൾ കടന്നുകളഞ്ഞ്. രണ്ടുമാസമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മൂന്ന് സുരക്ഷാജീവനക്കാരെയാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എ.ടി.എമ്മുകൾക്കുമുന്നിൽ സുരക്ഷാജീവനക്കാർ ഉറങ്ങുമ്പോൾ പിന്നിലൂടെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി.…
Read Moreവീണ്ടും കല്ലട! ഭക്ഷണത്തിന് നിർത്തിയ സ്ഥലത്തു നിന്നും യുവതിയെ കയറ്റാതെ ബസ് ഓടിച്ചു പോയി;മറ്റ് വാഹനങ്ങൾ ഹോൺ അടിച്ച് ശ്രദ്ധ തിരിച്ചിട്ടും ബസ് നിർത്തിയില്ല;അവസാനം ഒരു കാർ റോഡിന് കുറുകെയിട്ട് ബസ് നിർത്തിച്ച് യുവതിയെ കയറ്റി വിട്ട് നാട്ടുകാർ;ജീവനക്കാർ ചീത്ത വിളിച്ചെന്നും യുവതി.
ബംഗളൂരു: ജീവനക്കാര്‍ സംഘം ചേര്‍ന്ന് യാത്രക്കാരെ മര്‍ദിച്ച കല്ലട ട്രാവല്‍സ് സ്വകാര്യ ബസ് സര്‍വിസിനെക്കുറിച്ച് വീണ്ടും പരാതി. രാത്രിയില്‍ ഭക്ഷണത്തിനായി നിര്‍ത്തിയ സ്ഥലത്ത് നിന്ന് 23കാരിയെ ബസില്‍ കയറ്റാതെ ബസ് യാത്ര തുടര്‍ന്നെന്നാണ് യുവതിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഓണ്‍ലൈന്‍ വാര്‍ത്ത വെബ്‌സൈറ്റായ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടി ബസിന് പിന്നാലെ ഓടിയിട്ടും ജീവനക്കാര്‍ കണ്ടതായി ഭാവിച്ചില്ലെന്നും വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും ഡ്രൈവര്‍ നിര്‍ത്തിയില്ലെന്നുമാണ് ആരോപണം. ഒടുവില്‍ യുവതിയെ സഹായിച്ച് മറ്റൊരു വാഹനം ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്.…
Read Moreചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു!
ബെംഗളൂരു: ചിത്രദുർഗ്ഗയിലെ ഹരിയുരിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തിക്കരിയുന്ന വീഡിയോ വൈറലാവുന്നു. ഇന്നലെ വൈകുന്നേരം കനത്ത മഴയ്ക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തീപിടിച്ചാണ് തെങ്ങ് കത്തിക്കരിഞ്ഞത്. വൈകിട്ട് ഉണ്ടായ ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. https://youtu.be/kNt7W4gfpI0 അതേസമയം ഇന്നലെ ശക്തമായ മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വടക്കൻ ബെംഗലുരുവിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മെട്രോ ഗതാഗതം വരെ തടസ്സപ്പെട്ടു. ബെംഗലുരു നഗരത്തിൽ പലയിടത്തും വൈദ്യുത തടസ്സം ഉണ്ടായി.
Read Moreഎച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം!!
ബെംഗളൂരു: എച്.എ.എൽ.ന് അടുത്ത് വിഭൂതിപൂരയിൽ പിതാവ് മകനെ കെട്ടിത്തൂക്കി കൊന്നു; ഭാര്യയെയും കൊന്നതാണെന്നു സംശയം. മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. 45 വയസുള്ള സുരേഷ് ബാബുവാണ് 12 വയസുകാരന്‍ വരുണിനെ വീട്ടിലെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 17 കാരിയായ മകൾ പേടിച്ച് ഒച്ചവെച്ചതിനാൽ ആളുകൾ ഓടിക്കൂടി മകളെ ഇയാളിൽനിന്നും രക്ഷിക്കുകയായിരുന്നു. ഭാര്യയെയും ഇയാള്‍ കൊലപ്പെടുത്തിയതായി സംശയം. ഭാര്യയുടെ മൃതദേഹം തറയില്‍ കിടക്കുന്നതും വിഡിയോയില്‍ കാണാം. ചെറിയ മേശയില്‍ കയറി നില്‍ക്കുന്ന സുരേഷ് ബാബു കുട്ടിയുടെ…
Read More