നൻമ മലയാളി കൾചറൽ അസോസിയേഷൻ റംസാൻ ആഘോഷവും ജനറൽ ബോഡി മീറ്റിഗും നടത്തി.

ബെംഗളൂരു : അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷന്റെ റംസാൻ ആഘോഷവും പൊതു യോഗവും വിബിഎച്ച്സി വൈഭവ കമ്യുണിറ്റി ഹാളിൽ വച്ച് നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീ പ്രവീൺ സ്വാഗതമാശംസിച്ചു, പ്രസിഡന്റ് ശ്രീ വിശ്വാസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീ സെന്തിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറൽ ശ്രീ ശ്രീകുമാർ നായർ ബജറ്റ് അവതരിപ്പിച്ചു. റംസാൻ ആഘോഷത്തോടൊപ്പം നന്മ അംഗങ്ങളുടെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി. നൻമ നടത്തിയ ഐ.പി.എൽ പ്രവചന മൽസരത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനവും നടത്തി. അംഗങ്ങളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും…

Read More

ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം!

ലോകകപ്പിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇന്ത്യക്കെതിരേ ഓസ്ട്രേലിയ്ക്ക് കാലിടറി. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 316 റൺസിന് എല്ലാവരും പുറത്തായി. സ്മിത്തും വാർണറും ഓസീസിനായി അർധ സെഞ്ചുറി കണ്ടെത്തി. ഉസ്മാൻ ഖ്വാജ 42 റൺസ് അടിച്ചു. ഓസീസ് ബാറ്റിങ് തുടങ്ങി മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ഓപ്പണിങ് കൂട്ടുകെട്ടിനെ റൺ ഔട്ടിലൂടെ കേദർ ജാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് പൊളിച്ചു. 35 പന്തിൽ 36 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് പുറത്തായത്. മൂന്നു ഫോറും ഒരു സിക്സും ഫിഞ്ച് കണ്ടെത്തി. ഓപ്പണിങ്…

Read More

പാലക്കാട് ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് 8 പേർ മരിച്ചു.

പാലക്കാട്:പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ് മരിച്ചത്. വാടാനം കുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശി ഉമ്മർ ഫറൂഖ്, ശിവൻ, നെന്മാറ സ്വദേശി സുധീർ വൈശാഖ്, നിഖിൽഎന്നിവരാണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന ഷാഫി എന്നയാൾ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിയാമ്പതിയില്‍ അപകടത്തില്‍ പരുക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലന്‍സാണ് ഇടിച്ചത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീർ മറ്റുള്ളവർ ഓങ്ങല്ലൂർ സ്വദേശികളാണ്. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്നവര്‍…

Read More

പല്ല് തേച്ചില്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല!! ‘ശുഭരാത്രി’യുടെ ടീസര്‍ വൈറലാകുന്നു..

ദിലീപ്, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ‘ശുഭരാത്രി’യുടെ ടീസര്‍ വൈറലാകുന്നു. വ്യാസന്‍ കെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള  ടീസറാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അനു സിത്താരയും ദിലീപും ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിടുന്ന ചിത്രത്തില്‍ സിദ്ദിഖ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരോമ മോഹന്‍, എബ്രഹാം മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ബികെ ഹരി നാരായണന്‍ വരികളെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.

Read More

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി തീവണ്ടികളിൽ മസാജിങ് സംവിധാനം!!

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലാദ്യമായി ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളിൽ മസാജിങ് സംവിധാനം വരുന്നു. നൂറുരൂപയായിരിക്കും ചാർജ്. രാവിലെ ആറുമുതൽ പത്തുമണി വരെ സേവനമുണ്ടാകും. ഓരോ തീവണ്ടിയിലും മസാജു ചെയ്യാൻ മൂന്നുമുതൽ അഞ്ചുവരെ ആളുകളുണ്ടാകും. റെയിൽവേ ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും നൽകും. ഇന്ദോറിൽ നിന്ന് പുറപ്പെടുന്ന 39 തീവണ്ടികളിലാണു യാത്രക്കാർക്ക് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനമൊരുക്കുകയെന്ന് റെയിൽവേ അറിയിച്ചു. അടുത്ത 15-20 ദിവസങ്ങൾക്കുള്ളിൽ സേവനമാരംഭിക്കും. ദെഹ്റാദൂൺ-ഇന്ദോർ-എക്സ്പ്രസ്, ന്യൂഡൽഹി-ഇന്ദോർ-ഇന്റർസിറ്റി എക്സ്പ്രസ്, ഇന്ദോർ-അമൃത്സർ എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള തീവണ്ടികളിൽ മസാജ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. യാത്രാക്കൂലിക്കുപുറമെ റെയിൽവേയുടെ വരുമാനമാർഗം ഉയർത്തുന്ന…

Read More

സൂക്ഷിക്കുക; അതിവൈദഗ്ധ്യം നേടി സൈബർ കുറ്റവാളികൾ.. നഗരത്തിൽ ഓരോ മാസവും നടക്കുന്നത് നൂറുകണക്കിന് സൈബർ കുറ്റകൃത്യങ്ങൾ!!

CYBER ONLINE CRIME

ബെംഗളൂരു: സൂക്ഷിക്കുക; അതിവൈദഗ്ധ്യം നേടി സൈബർ കുറ്റവാളികൾ.. നഗരത്തിൽ ഓരോ മാസവും നടക്കുന്നത് നൂറുകണക്കിന് സൈബർ കുറ്റകൃത്യങ്ങൾ. ഇന്ത്യൻ സിലിക്കൺ വാലിയെന്നറിയപ്പെടുന്ന നഗരം സൈബർ കുറ്റവാളികളുടെയും കേന്ദ്രമാണ്. ബാങ്ക് പാസ് വേഡുകൾ ചോർത്തിയും മൊബൈലിൽ ചാര ആപ്പുകൾ കടത്തിവിട്ടും നഗരത്തിൽ ഓരോ മാസവും നടക്കുന്നത് നൂറുകണക്കിന് കുറ്റകൃത്യങ്ങളാണ്. ഈ വർഷം മേയ് വരെ 3700 സൈബർ കുറ്റകൃത്യങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ദിവസം ശരാശരി 40 പരാതികൾ. 2018-ൽ 5253 കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. 2017-ൽ 2744 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്.…

Read More

കനത്ത മഴയില്‍ സംസ്ഥാനത്ത് മരണം നാലായി.

tree fall

ബെംഗളൂരു: കനത്ത മഴയും ഇടിമിന്നലിനേയും തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4 ആയി.ബെള്ളാരി ഹാരപ്പന ഹല്ലിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് സുഹറ ബാനു (9),ബെളഗവി ഹുക്കെരിയില്‍ വീട് തകര്‍ന്ന് കര്‍ഷകനായ യെല്ലപ്പ സത്യാ ഗുരുവ (60),ബെള്ളാരിയിലെ കുടലിഗിയില്‍ ഇടിമിനലെറ്റ് എന്‍ .സിദ്ധപ്പ (30),ബീലഗിയില്‍ ഹുസനപ്പ സീതന്നവര്‍ (40) എന്നിവര്‍ ആണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചത്.

Read More

അടിവസ്ത്രത്തില്‍ അടക്കം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 764 ഗ്രാം സ്വര്‍ണം.

ബെംഗളൂരു: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മംഗലുരു വിമാനത്താവളത്തില്‍ 764 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ആദ്യസംഭാവത്തില്‍ ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ (IX814) വിമാനത്തില്‍ വച്ച് യാത്രക്കാരന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയില്‍ 647 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു.മാര്‍ക്കെറ്റില്‍ 20 ലക്ഷത്തോളം വില വരും ഈ സ്വര്‍ണത്തിന്.കോടതിയില്‍ ഹാജരായ പ്രതി ജാമ്യമെടുത്ത് പോയി. രണ്ടാമത്തെ കേസില്‍ ഒരു വിദേശിയില്‍ നിന്ന് 117.5 ഗ്രാം സ്വര്‍ണം ട്രോളിയുടെ പിടിയില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു.ഇത് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌  IX384 നിന്നാണ്…

Read More

3 പേരെ കൂടി ചേര്‍ത്ത് മന്ത്രിസഭ വികസിപ്പിക്കാനൊരുങ്ങി മുഖ്യമന്ത്രി;സ്ഥാനമോഹികള്‍ എല്ലാവരും പ്രതീക്ഷയില്‍.

ബെംഗളൂരു: മൂന്നു മന്ത്രിമാരെ കൂടി ചേര്‍ത്ത് മന്ത്രിസഭാ വികസിപ്പിക്കുകയാണ് എന്ന് മുഖ്യമന്ത്രി എച് ഡി കുമാരസ്വാമി അറിയിച്ചു,ഗവര്‍ണര്‍ വാജുഭായി വാലയെ കണ്ടതിന് ശേഷം ഈ മാസം 12 ന് ഉച്ചക്ക് 11.30 ന് രാജ്ഭവനില്‍ വച്ചാണ് സത്യാപ്രതിജ്ഞ എന്ന് മുഖ്യമന്ത്രി ട്വിറ്റെറിലൂടെ അറിയിച്ചു. സ്വതന്ത്ര എം എല്‍ എ മാരായ എച് നാഗേഷ് ,ആര്‍ ശങ്കര്‍ എന്നിവര്‍ മന്ത്രിയാകും എന്ന് ഉറപ്പായി എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരാകും മന്ത്രിയാകുക എന്നാ കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല.സീനിയര്‍ നേതാവായ രാമലിംഗ റെഡഡി തന്‍റെ ആവശ്യങ്ങള്‍ കുറച്ചു…

Read More

കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് നഗരത്തിലെ15 തടാകങ്ങള്‍ കാണാതായി!ഇത് എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് ബി.ബി.എം.പിയോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി.

ബെംഗളൂരു: കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് നഗരത്തില്‍ നിന്ന് അപ്രത്യക്ഷമായത് 15 തടാകങ്ങള്‍,ഈ വിഷയം വളരെയധികം ദുഖമുണ്ടാക്കുന്നതാണ് ഇതിനുത്തരം നല്‍കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിനോടും ബി.ബി.എം.പിയോടും ശക്തമായ ഭാഷയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓഖയുടെ നേത്രുത്വത്തില്‍ ഉള്ള ഡിവിഷന്‍ ബെഞ്ച്‌ ആണ് ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത്.2014 ഡിസംബര്‍ 1 ലെ ഹൈക്കോടതി രേഖകള്‍ പ്രകാരം ബി ബി എം പിയുടെ നിയന്ത്രണ പരിധിയില്‍ 183 തടാകങ്ങള്‍ ഉണ്ട്.എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പുതിയ കണക്കെടുപ്പ് പ്രകാരം 168 തടാകങ്ങളെ…

Read More
Click Here to Follow Us