പാലക്കാട് ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് 8 പേർ മരിച്ചു.

പാലക്കാട്:പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ് മരിച്ചത്.
വാടാനം കുറുശ്ശി സ്വദേശികളായ സുബൈർ, ഫവാസ്, നാസർ, ഷൊർണൂർ സ്വദേശി ഉമ്മർ ഫറൂഖ്, ശിവൻ, നെന്മാറ സ്വദേശി സുധീർ വൈശാഖ്, നിഖിൽഎന്നിവരാണ് മരിച്ചത്.

ആംബുലൻസിൽ ഉണ്ടായിരുന്ന ഷാഫി എന്നയാൾ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

നെല്ലിയാമ്പതിയില്‍ അപകടത്തില്‍ പരുക്കേറ്റവരെ കൊണ്ടുവരുന്ന ആംബുലന്‍സാണ് ഇടിച്ചത്. നെല്ലിയാമ്പതിയില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്നു ആംബുലന്‍സ്.

ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീർ മറ്റുള്ളവർ ഓങ്ങല്ലൂർ സ്വദേശികളാണ്. പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്നവര്‍ ചെറിയൊരു അപകടത്തില്‍ പെട്ടിരുന്നു. ഇവരുമായി പാലക്കാട് ജില്ലാആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.

ആംബുലന്‍സില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മുഴുവന്‍ പേരും അപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് അപകടശേഷം ആളുകളെ പുറത്തെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts