ബെംഗളൂരു: തുമകൂരുവിലെ ബേലൂർ ബയോടെക് ബോയ്‌ലർ കമ്പനിയുടെ പരിസരത്തുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് ജീവനക്കാരുടെ മർദനം. രാജ് ന്യൂസ്, സമയ ടി.വി. റിപ്പോർട്ടർമാരായ മഞ്ജുനാഥ്, ദേവരാജു എന്നിവരെ മർദിച്ചത്. രണ്ടുപേരും തുമകൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര പത്രപ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചു. കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഭവവുമായി ബന്ധപ്പെട്ട്, കമ്പനിയിലെ നാലുജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ രാവിലെയാണ് അക്രമമുണ്ടായത്. കമ്പനിയിൽനിന്ന് ദുർഗന്ധത്തോടെ പുക വമിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു ഇവർ. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകർ…
Read MoreMonth: June 2019
സംസ്ഥാനത്ത് കാർഷികവായ്പ ഒറ്റഘട്ടമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി! വായ്പ തിരിച്ചടക്കാൻ 4,617 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് ഇടും.
ബെംഗളൂരു: സംസ്ഥാനത്ത് കാർഷികവായ്പ ഒറ്റഘട്ടമായി എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. നേരത്തേ നാലുവർഷത്തിനുള്ളിൽ കാർഷികവായ്പ എഴുതിത്തള്ളാനാണു തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പണം ഘട്ടംഘട്ടമായിട്ടായിരുന്നു നൽകിയിരുന്നത്. എന്നാൽ, രണ്ടു ഘട്ടങ്ങളിലായി കർഷകരുടെ അക്കൗണ്ടുകളിലേക്കു സർക്കാർ കൈമാറിയ പണം തിരിച്ചെടുത്തതായി പരാതിയുയർന്നതോടെ കാർഷികവായ്പകൾ ഒറ്റഘട്ടമായി എഴുതിത്തള്ളാൻ തീരുമാനിക്കുകയായിരുന്നു. കർഷകരെടുത്ത വായ്പത്തുക തിരിച്ചടയ്ക്കാൻ ഒറ്റത്തവണയായി പണം കർഷകരുടെ അക്കൗണ്ടിലേക്ക് നൽകാനാണു തീരുമാനം. തിരഞ്ഞെടുപ്പിനുമുമ്പ് വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിന്റെ പദ്ധതിയായിരുന്നു കാർഷികവായ്പ എഴുതിത്തള്ളലെന്ന ആരോപണവുമായി കർഷകസംഘടനകൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ 2,28,961 കർഷകരുടെ വായ്പത്തുകയായ 4,617. 31…
Read Moreമനോരായപാളയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷംനൽകി കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ചു!!
ബെംഗളൂരു: മനോരായപാളയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ രണ്ടുമക്കളെ വിഷംനൽകി കൊലപ്പെടുത്തിയശേഷം യുവതി തൂങ്ങിമരിച്ചു. ജീവിതനൈരാശ്യംകൊണ്ടാണ് ആത്മഹത്യചെയ്യുന്നതെന്നും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ശിവമോഗ തീർഥന ഹള്ളി സ്വദേശിയായ പുഷ്പവതി (30) യെയും എട്ടുവയസുള്ള മകനെയും ആറുമാസം പ്രായമുള്ള മകളെയുമാണ് ബെംഗളൂരു മനോരായപാളയയിെല വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് നാഗരാജ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇയാളുടെ കരച്ചിൽകേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. പത്ത് വർഷം മുമ്പാണ് പുഷ്പവതിയുടെയും നാഗരാജിന്റെയും വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നതിനാൽ വീട്ടുകാരുടെ സമ്മതമുണ്ടായിരുന്നില്ല. വീട്ടുകാരുമായി…
Read Moreദേവനഹള്ളി-നന്ദി ഹിൽസ് റോഡിൽ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍
ബെംഗളൂരു: ദേവനഹള്ളി-നന്ദി ഹിൽസ് റോഡിൽ പെണ്‍കുട്ടിയെ പിന്‍സീറ്റിലിരുത്തി ബൈക്ക് അഭ്യാസം നടത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു ബി. കോം വിദ്യാര്‍ഥിയുമായ 21കാരന്‍ നൂര്‍ അഹമ്മദാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ ബൈക്കിന്റെ പുറകിലിരുത്തി സീറ്റില്‍ എഴുന്നേറ്റ് നിന്നും ഇരുന്നും മാറി മാറി വാഹനമോടിക്കുന്ന വീഡിയോ യുവാവിന്റെ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. ടിക് ടോക്കിൽ ഫോളോവേഴ്‌സിനെ കൂട്ടാനായാണ് യുവാവ് നടുറോഡിൽ വെച്ച് അഭ്യാസം നടത്തിയത്. നടുറോഡില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കാതെയായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസിന്റെ ശ്രെദ്ധയിൽ പെടുകയും, യുവാവിനെ പിടികൂടാൻ നോർത്ത് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷ്ണർ സാറ…
Read Moreമുല്ലപ്പള്ളി രാമചന്ദ്രന് രൂക്ഷ വിമർശനവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കയ്യടിയുമായി അബ്ദുള്ള കുട്ടിയുടെ പുതിയ ഫേസ് ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം: എയർപോർട്ട് അദാനിക്ക് നൽകുന്നതിൽ പ്രധാനമന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. വി എം സുധീരന്‍റെ എതിർപ്പ് വികസന വിരുദ്ധതയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് വൻ വികസനം വരുമെന്നും അബ്ദുക്കളളക്കുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. ആറ് എയർപോർട്ടുകൾക്കൊപ്പം അനന്തപുരി ആധുനികവൽക്കരിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം എന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. മോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് എപി അബ്ദുള്ളക്കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു…
Read Moreജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യൂ.
കശ്മീർ: ജമ്മു കശ്മീരിലെ അനന്ത് നാഗിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യൂ. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും സൈന്യം വധിച്ചു. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ വൈകീട്ട് നാലര മണിയോടെയാണ് തീവ്രവാദികൾ സിആര്‍പിഎഫ് പോസ്റ്റിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ രണ്ട് സൈനികര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ആക്രമണത്തിൽ പങ്കെടുത്ത രണ്ട് തീവ്രവാദികളും പാക്കിസ്ഥാൻ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു മണിക്കൂറോളം നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിക്കാനായത്. തീവ്രവാദ…
Read More“ഹലാല്‍”ബാങ്കിംഗില്‍ യാചകക്ക് നഷ്ട്ടമായത് ഇതുവരെ ഭിക്ഷയെടുത്ത് കൂട്ടിവച്ച ഒരു ലക്ഷം രൂപ;മാസം 2000 രൂപ വച്ച് തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസം മുന്‍പ് മുങ്ങിയ ഐ എം എ ജ്വല്ലറി ഉടമയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല,അതെ സമയം നിരവധി ആളുകള്‍ ആണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. യാചകയായ ഷമീം സയീദ് (77) ന്റെ കഥ കരലളിയിക്കുന്നത് ആണ്,ഈ നഗരത്തില്‍ താമസിക്കാന്‍ ഒരു വാടക വീടുപോലും ഇല്ലാത്ത ഈ യുവതി വര്‍ഷങ്ങളായി ഭിക്ഷയെടുത്ത് ഉണ്ടാക്കിയ ഒരു ലക്ഷം രൂപ ഐ എം എ യില്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപിക്കുകയയിരുന്നു. മാസം രണ്ടായിരം രൂപ വീതം തിരിച്ചു തരാം എന്നായിരുന്നു വാഗ്ദാനം,മുതല്‍ അവിടെ കിടക്കുകയും…
Read Moreസൗദിഅറേബ്യയിലെ വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരടക്കം 26 പേർക്ക് പരിക്ക്.
റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ യെമനിലെ ഹൂതി വിമതർ നടത്തിയ അക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റു.ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ ആസിർ പ്രവിശ്യയിലുള്ള അബാ വിമാനത്താവളത്തിലാണ് അക്രമണം ഉണ്ടായത്. ക്രൂയിസ് മിസൈൽ ഉപയോഗിച്ചാണ് അക്രമണം നടത്തിയെന്ന് വിമതർ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreനിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ!!
നിങ്ങൾക്കിഷ്ടപ്പെട്ട കാറ് സ്വന്തമാക്കാൻ ഇനി വൻതുക ബാങ്ക് ലോൺ എടുക്കേണ്ട; പ്രതിമാസ വാടകയെന്ന പുതിയ രീതിയുമായി കാർ കമ്പനികൾ. പുതിയ കാറിനുവേണ്ട കാലാകാലങ്ങളിലെ സർവീസ് നടത്താൻ പാടുപെടെകുയും വേണ്ട. അതിന് പണം ചെലവാകുകയുമില്ല. ഹ്യൂണ്ടായ്, മഹീന്ദ്ര, സ്കോഡ, ഫിയറ്റ് തുടങ്ങിയ കാർ കമ്പനികളാണ് പുതിയ രീതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഹ്യൂണ്ടായിയുടെ ജനപ്രിയ മോഡലായ ക്രേറ്റ നിങ്ങൾക്ക് വേണോ? അഞ്ചുവർഷത്തേയ്ക്ക് ജിഎസ്ടി അടക്കം 17,642 രൂപ പ്രതിമാസം നൽകിയാൽമതി. നിങ്ങൾ ബാങ്ക് വായ്പയെടുക്കുകയാണെങ്കിൽ പ്രതിമാസം ഇഎംഐ ആയി അഞ്ചുവർഷത്തേയ്ക്ക് 18901 രൂപയെങ്കിലും അടയ്ക്കേണ്ടിവരും. കാർ കമ്പനിയുമായി ഒരു…
Read Moreഒരു ഇടവേളയ്ക്കുശേഷം വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു
ബെംഗളൂരു: വീണ്ടും നഗരത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും നീക്കംചെയ്യാതെ മാലിന്യം കൂമ്പാരമാകുന്ന സാഹചര്യമാണുള്ളത്. റോസ് ഗാർഡൻ, ഹൂഡി, കോറമംഗല, വസന്ത് നഗർ, ബൊമ്മനഹള്ളി, ആർ.ടി. നഗർ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളിൽ മാലിന്യനീക്കം താളംതെറ്റിയിട്ട് ദിവസങ്ങളായി. പച്ചക്കറി, മാംസ അവശിഷ്ടങ്ങളിൽനിന്ന് രൂക്ഷമായ ദുർഗന്ധവുമുണ്ട്. പ്രദേശവാസികൾ കോർപ്പറേഷനിൽ പരാതിനൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ശുചീകരണത്തൊഴിലാളികൾ മാലിന്യം ശേഖരിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കോർപ്പറേഷന്റെ വാദം. അതേസമയം മാലിന്യശേഖരണത്തിന് കരാറുകാരെ തിരഞ്ഞെടുക്കുന്ന ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ മാലിന്യനീക്കം സാധാരണ നിലയിലാകുമെന്നും അധികൃതർ പറഞ്ഞു. പുതിയ…
Read More