ബെംഗളൂരു: അഞ്ച് കൊല്ലവും പിന്തുണക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതാക്കളുടെ മനോഭാവം ശരിയല്ലെന്നാണ് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ആരോപണം. ഇടക്കാല തെരഞ്ഞെടുപ്പ് ഉറപ്പാണെന്ന് ദേവഗൗഡ. എന്നാൽ ദേവഗൗഡയുടെ സംശയം എന്ത് കൊണ്ടാണെന്നറിയില്ലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. കോൺഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും പരാമർശങ്ങളിൽ ദേവഗൗഡ തന്നെ വിശദീകരണം നൽകണമെന്നും കർണാടക കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടറാവു അറിയിച്ചു. കോണ്‍ഗ്രസ്-ദള്‍ സഖ്യ സർക്കാർ എത്രകാലം തുടരുമെന്ന് പറയാനാവില്ലെന്ന് പറഞ്ഞ ദേവഗൗഡ സർക്കാരിന്‍റെ നിലനിൽപ്പ് കുമാരസ്വാമിയുടെ കയ്യിലല്ലെന്നും വ്യക്തമാക്കി. ജനതാ ദൾ –…
Read MoreMonth: June 2019
ബാനസവാടി-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ 4 ദിവസമാക്കുന്നു; ബൈപ്പനഹള്ളിയിലേക്ക് മാറ്റാനും നീക്കം.
ബെംഗളൂരു : ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം മാത്രം സർവീസ് നടത്തുന്ന ബാനസവാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ നാലു ദിവസം ആക്കി മാറ്റാൻ സാധ്യത തെളിയുന്നു. ബെംഗളൂരുവിലെ 5 സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കുന്ന 32 ട്രെയിനുകൾ ബയപ്പനഹള്ളിയിലേക്ക് മാറ്റാൻ റെയിൽവേ ബോർഡ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹംസഫർ എക്സ്പ്രസ് സർവീസുകളുടെ എണ്ണം കൂട്ടാനുള്ള സാധ്യത തെളിയുന്നത്. ഇതിനുള്ള ശുപാർശ ബോർഡിൻറെ സജീവ പരിഗണനയിലാണ് എന്നറിയുന്നു. ഏറ്റവും തിരക്കുള്ള ഞായറാഴ്ചകളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഈ തീവണ്ടി ഓടിക്കണമെന്ന് ഏറെക്കാലമായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ…
Read Moreകംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ!
ട്രെന്റ് ബ്രിഡ്ജ്: കംഗാരു പടയെ അടിമുടി വിറപ്പിച്ച് പൊരുത്തിവീണ് കടുവകൾ; നേടിയത് ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ. 382 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒട്ടും ഭയമില്ലാതെയാണ് ബാറ്റുചെയ്തത്. ബംഗ്ലാ ബാറ്റസ്മാന്മാരുടെ പോരാട്ടവീര്യം കണ്ട മത്സരത്തിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 333 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ. ഏകദിനത്തിലെ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ബംഗ്ലാദേശ് ബൗളര്‍മാര്‍ നല്ല തല്ല് വാങ്ങുന്നതാണ് കണ്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും…
Read Moreഇങ്ങനെ ഒരമ്മയും ചെയ്യരുത്;വാടക വീടൊഴിയാൻ ഉടമ നിർബന്ധിച്ചപ്പോൾ യുവതി കുഞ്ഞിനോട് ചെയ്തത്…..
ബെംഗളൂരു : വാടകവീട്ടിൽനിന്ന് ഇറക്കിവിടും എന്ന ഭയത്തിൽ ഉടമയെ ഭീഷണിപ്പെടുത്തി അതിനുള്ള ശ്രമത്തിനിടെ അഞ്ചു വയസുള്ള മകളുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ അമ്മ അറസ്റ്റിലായി. സംഭവം നടന്നത് ചിക്കമഗളൂരുവിലാണ് അനു (30) ആണ് അറസ്റ്റിലായത്.ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം അനു താമസിച്ചിരുന്ന വീട് ഉടമ ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ സമർപ്പിച്ച ഹർജി സ്വീകരിച്ച കോടതി സെപ്റ്റംബർ വരെ ഒഴിക്കരുത് എന്ന് നിർദ്ദേശിച്ചു .ഇതിനിടയിൽ കെട്ടിടത്തോട് ചേർന്നുള്ള മതിൽ പൊളിക്കാൻ ഉടമ ശ്രമിച്ചത് ഇവരെ സമ്മർദ്ദത്തിലാക്കി. ഇതോടെ യുവതി മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പോലീസ്…
Read Moreമൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു!!
ബെംഗളൂരു: മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമെന്ന് ജ്യോതിഷി; നവജാതശിശുവിനെ അച്ഛൻ കഴുത്തുഞെരിച്ചുകൊന്നു. ഒന്നരമാസം പ്രായമായ പെൺകുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് പോലീസ് പിടിയിലായി. ചിക്കമഗളൂരു ബച്ചനഹള്ളി കാവൽ സ്വദേശി മഞ്ജുനാഥാണ് (24) കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെത്തുടർന്ന് പിടിയിലായത്. 18-ന് വീട്ടുകാർ ജോലിക്കുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആദ്യ രണ്ടു മക്കളും പെൺകുട്ടികളായതിനാൽ മഞ്ജുനാഥ് ഇടയ്ക്കിടെ ഭാര്യ സുപ്രീതയുമായി വഴക്കിടാറുണ്ടായിരുന്നു. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ വഴക്ക് രൂക്ഷമായി. സ്ഥിരമായി മഞ്ജുനാഥ് സന്ദർശിക്കാറുണ്ടായിരുന്ന ജ്യോതിഷി, മൂന്നാമതും പെൺകുഞ്ഞ് ജനിച്ചത് കടുത്ത ഭാഗ്യദോഷമാണെന്നാണ് ഇയാളെ ധരിപ്പിച്ചത്. ജ്യോതിഷത്തിൽ…
Read Moreബൈക്കപകടത്തിൽ നടുറോട്ടിൽ മരിച്ചു കിടക്കുന്ന മാതാപിതാക്കളെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസ്സുകാരൻ,നൊമ്പരക്കാഴ്ചയായി…
മൈസൂരു : കുട്ടികൾക്ക് എന്തറിയാം, അവർക്ക് മരണമെന്തെന്ന് അറിയില്ല, സ്വന്തം മാതാപിതാക്കൾ മരിച്ച് കിടക്കുമ്പോൾ അവരെ വിളിച്ചുണർത്താൻ ശ്രമിക്കുന്ന 5 വയസുകാരൻ കണ്ടു നിന്നവരുടെയെല്ലാം കണ്ണുകളിൽ ഈറനണിയിച്ചു. വിവാഹ ചടങ്ങിയ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു കാഗൽ വാഡി ഗ്രാമത്തിലെ മാദേഷ് (45), ഭാര്യ മാണി (35) യും 5 വയസുകാരൻ മകനും, മകന് വെള്ളം നൽകാൻ വേണ്ടി സൈഡിൽ നിർത്തിയ ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ലോറി ഇടിച്ചു കയറുകയായിരുന്നു, മാദേഷും മാണിയും തൽക്ഷണം മരിച്ചു, ഒരു പോറൽപോലുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ഓടി…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിത്യവിമർശകയും കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യാ സ്പന്ദന എവിടെ പോയി? ബിജെപിയിൽ ചേർന്നു എന്ന വാർത്തയുടെ സത്യമെന്ത്?
ബെംഗളൂരു : മോഡിയെ വിമർശിക്കുന്നതിലൂടെ പ്രശസ്തയാണ് മുൻ സാൻഡൽവുഡ് ലേഡി സൂപ്പർ സ്റ്റാർ രമ്യ എന്ന ദിവ്യാ സ്പന്ദന. തെരഞ്ഞെടുപ്പ് സമയത്തും അതിന് മുൻപും പ്രധാനമന്ത്രിയെ വ്യക്തിപരമായി വരെ വിമർശിക്കാനും ട്രോൾ ചെയ്യാനും യാതൊരു മടിയും ദിവാ കാണിച്ചിരുന്നില്ല. എന്നാൽ ജയ പ്രതീക്ഷ ഉണ്ടായിരുന്ന കോൺഗ്രസിന് ഏറ്റ വൻ പരാജയവും, എന്തിന് സ്വന്തം സംസ്ഥാനമായ കർണാടകത്തിലും നാടായ മണ്ഡ്യയിൽ പോലും പാർട്ടിക്ക് പച്ച തൊടാനായില്ല. കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ സെല്ലിന്റെ ദേശീയ അദ്ധ്യക്ഷയായ ദിവ്യാ സ്പന്ദനയെ കുറെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കാണാനില്ല…
Read Moreനിലവിലെ ഭാര്യമാർ അറിയാതെ നാലാം വിവാഹത്തിന് തെയ്യാറെടുപ്പ്; മലയാളി അറസ്റ്റിൽ
ചെന്നൈ: കേരളത്തിൽ രണ്ടു ഭാര്യമാരുൾപെടെ നിലവിൽ മൂന്നു ഭാര്യമാരുള്ള മലയാളിയെ നാലാം വിവാഹത്തിന് തയ്യാറെടുക്കവേ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശിയായ അജിത്കുമാറാണ് (47) അറസ്റ്റിലായത്. മൂന്നാം ഭാര്യ നൽകിയ പരാതിയെത്തുടർന്നായിരുന്നു അറസ്റ്റ്. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തിയിരുന്ന അജിത്കുമാർ വിരുഗമ്പാക്കം സാലിഗ്രാം ഗാന്ധിനഗറിലാണ് താമസിച്ചിരുന്നത്. പ്രദേശവാസിയായ ദേവിക എന്ന യുവതിയെ വിവാഹംചെയ്ത് ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഇതിനിടെ മറ്റൊരു യുവതിയുമായി ഇയാൾ അടുപ്പത്തിലായി. ഇത് ദേവിക അറിഞ്ഞതോടെ വീട്ടിൽ കലഹം പതിവായിരുന്നു. ഭർത്താവ് മർദിക്കാൻ തുടങ്ങിയതോടെ ദേവിക വത്സരവാക്കം…
Read Moreഇറങ്ങാനുള്ള സ്ഥലമെത്തി എന്ന് അറിയിക്കാനാണ് താന്‍ യാത്രക്കാരിയെ തൊട്ടു വിളിച്ചത്;താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല;അറസ്റ്റിലായ കല്ലട ബസ് ഡ്രൈവര്‍ക്ക് പറയാനുള്ളത്.
താൻ കുറ്റം ചെയ്തിട്ടില്ലന്ന് കല്ലട ബസിലെ ഡ്രൈവർ ജോൺസൺ. സ്ത്രീ പറയുന്നത് തെറ്റാണ്. സ്ഥലം എത്തിയോ എന്നറിയാൻ തട്ടി വിളിക്കുക മാത്രമാണ് ചെയ്തതെന്നും ജോൺസൺ പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണ്. പരാതി നൽകിയ സ്ത്രീ ചാർട്ടിൽ ഉണ്ടായിരുന്നില്ലെന്നും ജോൺസൺ പറയുന്നു. അതേസമയം, കോടതിയിൽ ഹാജരാക്കിയ ജോൺസണെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കല്ലട ബസ് ഉടമയെ കമ്മീഷൻ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കല്ലട ബസ് എന്തെല്ലാം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്…
Read Moreകാർഷികവായ്പ എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പല കർഷകരും നൽകിയത് വ്യാജ വിവരങ്ങള്‍!
ബെംഗളൂരു:കാർഷികവായ്പ എഴുതിത്തള്ളുന്നതിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പല കർഷകരും നൽകിയത് വ്യാജ വിവരങ്ങളാണെന്ന് കണ്ടെത്തി. ജില്ലാ, താലൂക്ക് തലത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കർഷകർ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കർഷകർ നൽകിയ വിവരങ്ങൾ പരിശോധിക്കാതെയാണ് അനുകൂല്യം നൽകിയിരുന്നത്. എന്നാൽ അനുകൂല്യം യഥാർഥ കർഷകരിലേക്ക് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ബാങ്കുകളിൽ ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ആധാർ കാർഡ്, റേഷൻ കാർഡ്, കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കർഷകർക്ക് വായ്പ എഴുതി ത്തള്ളുന്നതിന്റെ അനുകൂല്യം ലഭ്യമാക്കുന്നത്. വായ്പയെടുത്ത ബാങ്കിലാണ് രേഖകൾ സഹിതം അപേക്ഷ…
Read More