നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ; അഫ്ഗാനെതിരെ 11 റൺസ് ജയം

സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരേ 225 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാന് അവസാന നിമിഷം കാലിടറി. നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ; അഫ്ഗാനെതിരെ 11 റൺസ് ജയം. അവസാന ഓവറില്‍ ഷമിയുടെ ഹാട്രിക്ക് ഇന്ത്യക്ക് ആശ്വാസ വിജയം സമ്മാനിച്ചു. അഫ്ഗാൻ അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 213 റൺസിന് അഫ്ഗാൻ ഓൾഔട്ടായി. അവസാന ഓവറിൽ ഹാട്രിക്ക് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടപ്പോൾ മുഹമ്മദ് നബി പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 55…

Read More

തിങ്കളാഴ്ച മുതൽ സർവ്വീസ് നിർത്തി വക്കും എന്ന ഭീഷണിയുമായി നഗരത്തിലേക്കടക്കം സർവീസ് നടത്തുന്ന കേരളത്തിലെ സ്വകാര്യ അന്തർ സംസ്ഥാന ബസുകൾ.

ബൈംഗളൂരു : കേരളത്തിൽ അന്തർ സംസ്ഥാന ബസുകൾ തിങ്കളാഴ്ച മുതൽ സർവീസ് നിർത്തുന്നു. അന്തർ സംസ്ഥാന ബസ് ഉടമകളുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അനാവശ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ബസ് വ്യവസായത്തെ തകർക്കാർ ശ്രമിക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് മനോജ് പടിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ നടപടികളിൽ പ്രതിഷേധിച്ചാണ് ഈ മാസം 24 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുന്നത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിൽ ഒരു വാഹനത്തിന് പതിനായിരം രൂപവെച്ച് മോട്ടോർ വാഹന വകുപ്പ് പിഴ…

Read More

ഇന്നും നാളെയും നഗരത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ബെംഗളൂരു: കര്‍ണാടകയുടെ തെക്കന്‍ മേഖലയില്‍,ബെംഗളൂരു ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.40 മില്ലി മീറ്ററോളം മഴ ലഭിച്ചേക്കാം എന്നാണ് പ്രവചനം. 9 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് കാലവര്‍ഷം ഇത്രയധികം വൈകുന്നത് ആദ്യമായാണ്.കാലവര്‍ഷം സജീവമാകാത്തതിനാല്‍ 33% കുറവ് മഴയാണ് സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത്. മഴ ലഭിക്കാന്‍ ക്ലൌഡ് സീടിംഗ് അടക്കമുള്ള വഴികള്‍ തേടാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.

Read More

വണ്ടര്‍ലായില്‍ റൈഡിനിടെ അപകടം;നാല് പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു: ബിടദിയിലെ വണ്ടര്‍ ലാ വാട്ടര്‍ തീം പാര്‍ക്കില്‍ റൈഡിനിടെ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.വൈദ്യുതി തകരാറിനെ തുടര്‍ന്ന് റൈഡ് ഇടയ്ക്കു വച്ച് നിന്ന് പോകുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഒരു ഭാഗം നിലത്തു പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ഈ മാസം 18 ന് നടന്ന അപകടത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.അതെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

Read More

അമേരിക്കന്‍ എഴുത്തുകാരിയെ ട്രംപ് ഡ്രസ്സിങ് റൂമിനുള്ളില്‍വെച്ച് പീഡിപ്പിച്ചെന്ന്‌ വെളിപ്പെടുത്തൽ!

വാഷിങ്ടൺ: അമേരിക്കന്‍ എഴുത്തുകാരിയെ ട്രംപ് ഡ്രസ്സിങ് റൂമിനുള്ളില്‍വെച്ച് പീഡിപ്പിച്ചെന്ന്‌ വെളിപ്പെടുത്തൽ. ഇതോടെ വീണ്ടും ലൈംഗികാരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഫാഷൻ മാഗസിനിൽ എഴുത്തുകാരിയായ ജീൻ കരോളാണ് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ട്രംപിൽനിന്ന് മോശം അനുഭവമുണ്ടായെന്ന തുറന്നുപറച്ചിലുമായി ഇത്തവണ രംഗത്തുവന്നിരിക്കുന്നത്. 1995-96 കാലഘട്ടത്തിലാണ് ട്രംപിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടിവന്നതെന്ന് കരോൾ തന്റെ ഏറ്റവും പുതിയ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളിൽ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോൾ പറയുന്നു. സംഭവം നടക്കുന്ന കാലത്ത് ട്രംപ് റിയൽ…

Read More

സർക്കാർ സ്കൂളിൽ തറയില്‍ കിടന്നുറങ്ങി; ജനങ്ങള്‍ക്കുവേണ്ടി റോഡില്‍ കിടന്നുറങ്ങാനും തയ്യാറെന്ന് മുഖ്യമന്ത്രി!!

ബെംഗളൂരു: ഉത്തര കർണാടകയിലെ യദ്ഗിർ ജില്ലയിലെ സന്ദർശനത്തിനിടെയാണ് സംഭവം. സർക്കാർ സ്കൂളിൽ നിലത്ത് കിടന്നുറങ്ങി സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഗ്രാമ വാസ്തവ്യ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. നൂറ് കണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്ത് മുഖിയമന്ത്രിയോട് പ്രശ്നങ്ങൾ അവതരിപ്പിച്ചത്. രാത്രിയിൽ സ്കൂളിലെ വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിച്ച കുമാരസ്വാമി നിലത്ത് കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾക്കുവേണ്ടി റോഡിൽ കിടന്നുറങ്ങാനും തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read More

‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുകളുടെ പ്രശ്നങ്ങൾ ആരാഞ് മുഖ്യമന്ത്രി!

ബെംഗളൂരു: ‘ഗ്രാമ വാസ്തവ്യ’ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെ ആളുകളുകളുടെ പ്രശ്നങ്ങൾ ആരാഞ് മുഖ്യമന്ത്രി. ചന്ദ്രകി ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കുകയും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നല്ല സ്കൂളുകളില്ലാത്തതും ആരോഗ്യമേഖലയിലും അടിസ്ഥാന വികസന മേഖലയിലുമുള്ള പ്രശ്നങ്ങളും ജനങ്ങൾ കുമാരസ്വാമിയുമായി സംസാരിച്ചു.

Read More

ആളുകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രി ട്രെയിൻ മാർഗം യദ്ഗിറിലെത്തി

ബെംഗളൂരു: ഗ്രാമത്തിലെ ആളുകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ കുമാരസ്വാമി ട്രെയിൻ മാർഗം യദ്ഗിറിലെത്തി. പിന്നീട് ഗ്രാമ വാസ്തവ്യ പരിപാടിയുടെ ഭാഗമായി ചന്ദ്രകി ഗ്രാമത്തിലെത്തുകയായിരുന്നു. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയുക എന്നതാണ് ഗ്രാമ വാസ്തവ്യയുടെ ലക്ഷ്യം. 2006-07 കാലഘട്ടത്തിൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ കുമാരസ്വാമി തുടങ്ങിയ പരിപാടിയാണിത്.

Read More

മലിംഗയുടെ ആക്രമണത്തില്‍ ചെറുത്തു നിൽക്കാനാവാതെ ഇംഗ്ലീഷ് ബാറ്റസ്മാന്മാർ അടിയറവ് പറഞ്ഞു

ലീഡ്സ്: മലിംഗയുടെ ആക്രമണത്തില്‍ ഇംഗ്ലണ്ടിന്‍റെ കോമ്പോടിഞ്ഞു. 20 റണ്‍സ് ജയത്തോടെ ലങ്ക തങ്ങളുടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് 232 റണ്‍സ് മാത്രം നേടിയ ലങ്ക ലസിത് മലിംഗ നയിച്ച ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്‍റെ പോരാട്ടം 47 ഓവറില്‍ 212ല്‍ അവസാനിച്ചു. മലിംഗ നാലും ധനഞ്ജയ മൂന്നും ഉഡാന രണ്ടും വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗില്‍ 85 റണ്‍സ് എടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ഹീറോ. മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ജോണി ബെയര്‍‌സ്റ്റോയെ എല്‍ബിയില്‍ കുടുക്കി മലിംഗ ഇംഗ്ലണ്ടിനെ…

Read More

ആയിരക്കണക്കിന് മലയാളി ചായക്കടകൾ ചെന്നൈയിൽ പതിനായിരങ്ങൾക്ക് നിത്യേന സൗജന്യ കുടിവെള്ളം നൽകി ആശ്രയമാകുന്നു..

ചെന്നൈ: വരൾച്ചയുടെ പിടിയിലായ ചെന്നൈക്ക് സൗജന്യ കുടിവെള്ളം നൽകി മലയാളി ചായക്കടകൾ. ചുട്ടുപൊള്ളുന്ന വേനലിൽ ദാഹിച്ചെത്തുന്ന ആർക്കും ആശ്രയമാകുകയാണ് മലയാളികൾ നടത്തുന്ന ആയിരക്കണക്കിന് ചായക്കടകൾ. നഗരപരിധിയിൽ പ്രവർത്തിക്കുന്ന നാലായിരത്തോളം ചായക്കടകളിൽ 90 ശതമാനവും നടത്തുന്നത് മലയാളികളാണ്. പതിനായിരങ്ങൾക്കാണ് ഇവരിപ്പോൾ നിത്യേന കുടിവെള്ളം നൽകുന്നത്. ചായകുടിക്കാൻ എത്തുന്നവർ ആവശ്യപ്പെട്ടാൽ നൽകുന്നതിനാണ് മുമ്പ് കുടിവെള്ളം ഒരുക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആർക്കും വെള്ളം ലഭിക്കും. വെള്ളത്തിന്റെ വിലവർധിച്ചിട്ടും സൗജന്യ കുടിവെള്ളവിതരണം മുടക്കാൻ ചായക്കടക്കാർ തയ്യാറല്ല. അതിനാൽ വരൾച്ച കടുത്തതോടെ കൂടുതൽ വെള്ളം വാങ്ങിവെക്കുകയാണെന്ന് ഇവർ പറയുന്നു. ദാഹിച്ചെത്തുന്നവരെ വെള്ളംകൊടുക്കാതെ മടക്കരുതെന്ന്…

Read More
Click Here to Follow Us