ബെംഗളൂരു: നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ചാലിയം സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിന്റെയും ഖദീജയുടെയും മകൻ റോഷൻ അഹമ്മദ് (23) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 29-ന് അർധരാത്രിയാണ് അപകടം സംഭവിച്ചത്.
ഗ്രാഫിക് ഡിസൈനറായിരുന്ന റോഷൻ ആർ.ടി. നഗറിലായിരുന്നു താമസം. ഫുട്ബോൾ താരംകൂടിയായ റോഷൻ കളികഴിഞ്ഞ് മാന്യത ടെക് പാർക്കിൽനിന്ന് ഹെബ്ബാൾ ഭാഗത്തേക്ക് ബൈക്കിൽപോവുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ റോഷന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.