ബെംഗളൂരു : ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ അതുമായി വരുന്നത് ഒരു മനുഷ്യൻ അല്ലെങ്കിലോ ?ഈ മേഖലയും ഉടൻ തന്നെ റോബോട്ടുകൾ പിടിച്ചടക്കും എന്ന് പറയാതെ വയ്യ.
അതിന്റെ ആദ്യപടിയെന്നോണം വിജയവാഡയിലെ ഒരു ഹോട്ടൽ ആണ് ഇത് ആദ്യം പരീക്ഷിച്ചത്. ഇപ്പോൾ ശിവമൊഗ്ഗ യിലെ ഒരു ഹോട്ടലിലും ഭക്ഷണം വിളമ്പുന്നത് യന്ത്രമനുഷ്യനാണ്.
സോമിനകൊപ്പ റോഡിലെ ഉപഹാര ദർശനി ഹോട്ടലിൽ ആണ് വെയിറ്ററായി യന്ത്രമനുഷ്യൻ ചാർജ്ജെടുത്തത്.
കന്നഡയും ഇംഗ്ലീഷും മനസ്സിലാകുന്ന റോബോട്ടിന് ഭക്ഷണം നേരിട്ട് ഓർഡർ നൽകാൻ കഴിയില്ല, ജീവനക്കാർ ഓർഡർ എടുത്തതിന് ശേഷം അത് റോബോട്ടിനെ അറിയിക്കും. ഭക്ഷണവും വെള്ളവും ഹോട്ടലിൽ തയ്യാറാക്കിയ കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ട്രാക്കിലൂടെ റോബോട്ട് ടേബിളിൽ എത്തിക്കും.
വിജയവാഡയിൽ കണ്ട സംവിധാനം ഇവിടെ സ്ഥാപിക്കാൻ ഉടമ രാഘവേന്ദ്ര ആഗ്രഹിച്ചപ്പോൾ അതേ ചൈനീസ് കമ്പനിയെ ബന്ധപ്പെടുകയായിരുന്നു. ചെലവ് 5.3 ലക്ഷം രൂപ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.