ബെംഗളൂരു : കേരള സമാജം നടത്തുന്ന ഹ്രസ്വ ചലച്ചിത്ര മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം. സാമൂഹിക സാംസ്കാരിക – മാനുഷിക വിഷയങ്ങളിൽ 5മുതൽ 30 മിനിറ്റ് വരെ ദൈർഘ്യമുള്ള ഡോക്യുമെൻററി, ആനിമേഷൻ, ഡ്രാമ, ലൈവ് ആക്ഷൻ, കോമഡി വിഭാഗത്തിലാണ് മൽസരങ്ങൾ നടത്തുന്നത്.
എൻട്രികൾ ജൂൺ 15 വരെ സമർപ്പിക്കാം, ജൂലൈ 7ന് ഇന്ദിരാനഗർ കൈരളി നികേതൻ ഹാളിൽ വച്ച് നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
ഒന്നാം സമ്മാനം 25000 രൂപയാണ്, ഏറ്റവും നല്ല നടൻ നടി എന്നിവർക്ക് 5000 രൂപ വീതവും സമ്മാനമുണ്ട്. എൻട്രി ഫീ 1000 രൂപയാണ്.